Home
News

ഒട്ടും പേടിക്കണ്ട, നിങ്ങൾ കറക്ട് സ്ഥലത്താണ് ഉള്ളത്! ഗൂഗിൾ പിക്സൽ ഉപകരണങ്ങൾക്കായി Android 15 പുറത്തിറക്കി

ഗൂഗിൾ അതിൻ്റെ പിക്സൽ ഉപകരണങ്ങൾക്കായി ആൻഡ്രോയിഡ് 15 ഔദ്യോഗികമായി പുറത്തിറക്കാൻ തുടങ്ങി. പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്ന പുതിയ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു. അപ്‌ഡേറ്റ് ഒറ്റ നോട്ടത്തിൽ സിസ്റ്റത്തെ മാറ്റിമറിക്കുന്നില്ലെങ്കിലും, അതിൽ കാര്യമായ പുതിയ ടൂളുകൾ ഉൾപ്പെടുന്നുണ്ട്. പ്രത്യേകിച്ചും സ്വകാര്യതയ്ക്കും മൾട്ടിടാസ്‌ക്കിങ്ങിനും ഈ വേർഷൻ ഗുണം ചെയ്യും. നിങ്ങളൊരു പിക്‌സൽ ഉപയോക്താവ് ആണെങ്കിൽ, അപ്‌ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം, ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ഒരു ഗൈഡ് ഇതാ.

ആൻഡ്രോയിഡ് 15ലേക്ക് നിങ്ങളുടെ പിക്സൽ ഉപകരണം അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ ഈസി ആണ്. ആദ്യം നിങ്ങളുടെ ഗൂഗിൾ പിക്സൽ ഉപകരണത്തിൽ സെറ്റിംഗ്സ് ആപ്പ് തുറക്കുക. അടുത്തതായി താഴേക്ക് സ്ക്രോൾ ചെയ്ത് സിസ്റ്റം ഓപ്ഷനിൽ ടാപ്പ് ചെയ്യുക. സിസ്റ്റം മെനുവിൽ, നിങ്ങൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് ഓപ്ഷൻ കണ്ടെത്താൻ സാധിക്കും. അതിൽ ടാപ്പ് ചെയ്യുക.

ഗൂഗിൾ പിക്സൽ ഉപകരണങ്ങൾക്കായി Android 15 പുറത്തിറക്കി

ചെക്ക് ഫോർ അപ്‌ഡേറ്റ്സ് ബട്ടൺ അമർത്തുക. നിങ്ങളുടെ ഉപകരണത്തിന് ആൻഡ്രോയിഡ് 15 ലഭ്യമാണെങ്കിൽ, സിസ്റ്റം നിങ്ങളെ അറിയിക്കുകയും അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ തുടങ്ങുകയും ചെയ്യും. പുതിയ അപ്‌ഡേറ്റ് ഏകദേശം 1 ജിബി ആണ് ഉള്ളത്. അതിനാൽ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കുറച്ച് സമയമെടുക്കും.

ഡൗൺലോഡ് പൂർത്തിയായി കഴിഞ്ഞാൽ, ആൻഡ്രോയിഡ് 15 ബാക്ഗ്രൗണ്ടിൽ ഇൻസ്റ്റാൾ ചെയ്യും. ഇത് നടക്കുമ്പോൾ മറ്റ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഉപകരണം ഉപയോഗിക്കുന്നത് തുടരാം. അപ്‌ഡേറ്റ് റെഡിയാകുമ്പോൾ, നിങ്ങളുടെ ഫോൺ പുനരാരംഭിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. റീബൂട്ട് ചെയ്തതിന് ശേഷം, നിങ്ങളുടെ പിക്സൽ ആൻഡ്രോയിഡ് 15ൽ പ്രവർത്തിക്കും. നിങ്ങൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് കാണാൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ട. ഗൂഗിൾ ഘട്ടം ഘട്ടമായി ആണ് അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത്. അതിനാൽ എല്ലാ ഉപയോക്താക്കളിലേക്കും എത്താൻ കുറച്ച് ദിവസമെടുത്തേക്കാം.

ആൻഡ്രോയിഡ് 15ന് യോഗ്യമായ പിക്സൽ ഉപകരണങ്ങൾ ഏതൊക്കെ ആണ്? സമീപകാല പിക്സൽ ഉപകരണങ്ങൾക്കായി ആണ് ആൻഡ്രോയിഡ് 15 സപ്പോർട്ട് ഗൂഗിൾ പുറത്തിറക്കുന്നത്. പഴയ പിക്സൽ മോഡലുകൾ, പ്രത്യേകിച്ച് ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ ചിപ്പുകൾ നൽകുന്നവ, ഈ നവീകരണത്തിൻ്റെ ഭാഗമല്ല. ഗൂഗിളിൻ്റെ ടെൻസർ ചിപ്‌സെറ്റ് നൽകുന്ന പിക്‌സൽ ഫോണുകൾക്ക് മാത്രമായി അപ്‌ഡേറ്റ് ഇപ്പോൾ ലഭ്യമാണ്. ആൻഡ്രോയിഡ് 15 അപ്‌ഡേറ്റിന് യോഗ്യമായ പിക്സൽ ഉപകരണങ്ങളുടെ ലിസ്റ്റ് ഇതാ...

പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7 എ, പിക്സൽ 8, പിക്സൽ 8 പ്രോ, പിക്സൽ 8 എ, പിക്സൽ ഫോൾഡ്, പിക്സൽ ടാബ്ലറ്റ്, പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL, പിക്സൽ 9 പ്രോ ഫോൾഡ്. പിക്സൽ 6 സീരീസിനായുള്ള അവസാനത്തെ മെയിൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റാണ് ആൻഡ്രോയിഡ് 15.

ഇത് കുറച്ച് സമയത്തേക്ക് സുരക്ഷാ പാച്ചുകൾ സ്വീകരിക്കുന്നത് തുടരും. എന്നാൽ കൂടുതൽ OS അപ്‌ഗ്രേഡുകളൊന്നും ഉണ്ടാകില്ല. ആൻഡ്രോയിഡ് 15 പുതിയ ഫീച്ചർ എന്തൊക്കെ ആണെന്ന് നോക്കാം. പുതിയ ഒഎസ് ഒറ്റനോട്ടത്തിൽ ആൻഡ്രോയിഡ് 14ൽ നിന്ന് വളരെ വ്യത്യസ്തമായി തോന്നിയേക്കില്ല, എന്നാൽ ഉപയോഗക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ഇത് നിരവധി ഫങ്ഷണൽ അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു.

പ്രൈവറ്റ് സ്‌പെയ്‌സ്: ആൻഡ്രോയിഡ് 15ൻ്റെ ഹൈലൈറ്റ് ചെയ്ത സവിശേഷതകളിൽ ഒന്ന് പ്രൈവറ്റ് സ്‌പെയ്‌സ് ആണ്. ഈ പുതിയ ഫീച്ചർ ഒരു അധിക സുരക്ഷാ പാളി നൽകി നിർദ്ദിഷ്ട ആപ്പുകൾ ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും. ആപ്പുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് സഹായിക്കും.

പ്രെഡിക്റ്റീവ് ബാക്ക്: ആൻഡ്രോയിഡ് 15 പ്രെഡിക്റ്റീവ് ബാക്ക് ഫീച്ചറും അവതരിപ്പിക്കുന്നു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ബാക്ക് ജെസ്റ്റർ ഉപയോഗിക്കുമ്പോൾ തിരികെ വരുന്ന സ്‌ക്രീൻ അല്ലെങ്കിൽ ആപ്പിൻ്റെ പ്രിവ്യൂ നൽകും. നാവിഗേറ്റ് ചെയ്യുമ്പോൾ ആശയക്കുഴപ്പം കുറയ്ക്കാൻ അഥവാ കൺഫ്യൂഷൻ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

നവീകരിച്ച വോളിയം പാനലും വിജറ്റുകളും: ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ്, സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കുന്നത് എളുപ്പമാക്കാനായി, സ്ലീക്കർ ഡിസൈൻ ഉപയോഗിച്ച് വോളിയം പാനലിനെ നവീകരിച്ചു. ടാബ്‌ലെറ്റുകളിലും ഫോൾഡബിൾ ഉപകരണങ്ങളിലും മൾട്ടിടാസ്‌ക്കിംഗ് കൂടുതൽ എളുപ്പമാക്കുന്ന പുതിയ സേവ് ആപ്പ് പെയേഴ്‌സ് ഫീച്ചർ ഉൾപ്പെടെ, വിജറ്റുകളിൽ ഇത് മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. കൂടാതെ വാൾപേപ്പറുകൾ കൂടുതൽ കസ്റ്റമൈസ് ഓപ്‌ഷനുകൾ ചേർക്കുന്നു.

ആൻ്റി-തെഫ്റ്റ് പരിരക്ഷ: സുരക്ഷയുടെ കാര്യത്തിൽ, ആൻഡ്രോയിഡ് 15 തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് എന്ന സവിശേഷത ചേർക്കുന്നു. ആരെങ്കിലും സിം കാർഡ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് പോലെ ഉള്ള സംശയാസ്പദമായ പ്രവർത്തനം കണ്ടെത്താൻ ഇടയായാൽ പിക്സൽ ഫോൺ ഓട്ടോമാറ്റിക് ആയി ലോക്ക് ചെയ്യും.

മെച്ചപ്പെടുത്തിയ ക്യാമറ കഴിവുകൾ: പിക്‌സൽ ഉപയോക്താക്കൾക്ക് ക്യാമറ അപ്‌ഗ്രേഡുകളും പ്രതീക്ഷിക്കാം. അതിൽ ലോ ലൈറ്റ് ബൂസ്റ്റും ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്ന ഇൻ-ആപ്പ് നിയന്ത്രണങ്ങളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള ലൈറ്റിംഗ് സാഹചര്യങ്ങളിൽ. പിക്സൽ ഫോൾഡ്, പിക്സൽ 9 പ്രോ ഫോൾഡ് ഉപയോക്താക്കൾക്കായി, ആൻഡ്രോയിഡ് 15 ടാസ്‌ക്‌ബാറിൽ അപ്ലിക്കേഷനുകളോ ആപ്പ് പെയേറുകളോ പിൻ ചെയ്യാനുള്ള കഴിവിനൊപ്പം മൾട്ടിടാസ്‌കിംഗ് മെച്ചപ്പെടുത്തുന്നു. ഇത് ഫോൾഡബിൾ സ്‌ക്രീനുകളിൽ അപ്ലിക്കേഷൻ മാനേജ്‌മെൻ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു.

മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി: ആൻഡ്രോയിഡ് 15 ഉപയോഗിച്ച്, അടിയന്തിര സാഹചര്യങ്ങളിൽ മെസേജ് അയയ്‌ക്കുന്നതിന് യോഗ്യത ഉള്ള ഗൂഗിൾ പിക്സൽ ഉപകരണങ്ങൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കും. അതായത് സാഹചര്യങ്ങൾ എന്ത് തന്നെ ആണെങ്കിലും പിക്സൽ ഉപയോക്താക്കൾ കണക്ടിവിറ്റി പ്രേശ്നങ്ങൾ നേരിടുന്നില്ല എന്ന് ഗൂഗിൾ ഉറപ്പാക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Google has officially started rolling out Android 15 for its Pixel devices. The new Android update brings new features and security updates that further enhance the user experience. While the update doesn't change the system at first glance, it does include significant new tools. This version is especially beneficial for privacy and multitasking. If you're a Pixel user, here's a guide on how to install the update and what to expect from the latest version of Android.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X