ആന്‍ഡ്രോയിഡ് 4.0.4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേറ്റ് ഗൂഗിള്‍ പുറത്തിറക്കി

Posted By: Staff

ആന്‍ഡ്രോയിഡ് 4.0.4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേറ്റ് ഗൂഗിള്‍ പുറത്തിറക്കി

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനിലെ ഏറ്റവും പുതിയ അപ്‌ഡേറ്റായ 4.0.4 പുറത്തിറക്കി. സാംസംഗ് നെക്‌സസ് എസ്, സാംസംഗ് ഗാലക്‌സി നെക്‌സസ് എച്ച്എസ്പിഎ+ മോഡലുകള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്. മോട്ടറോള ക്‌സൂം വൈഫൈ മോഡലുള്‍പ്പടെ വിവിധ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ഈ അപ്‌ഡേറ്റ് വൈകാതെ ലഭിക്കും.

ഈ അപ്‌ഡേറ്റ് നിലവില്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇന്ത്യയിലെ നെക്‌സസ് എസ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അടുത്തു തന്നെ അപ്‌ഡേറ്റ് ലഭിച്ചേക്കും. ക്യാമറ പെര്‍ഫോമന്‍സ്, സ്‌ക്രീന്‍ റൊട്ടേഷന്‍ ഉള്‍പ്പടെയുള്ള സവിശേഷതകള്‍ കൂടുതല്‍ മികവോടെ ഈ അപ്‌ഡേറ്റില്‍ വരുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot