TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാജ്യത്ത് പ്രളയത്തെ കുറിച്ചു മുന്നറിയിപ്പ് നൽകാൻ ഗൂഗിൾ! സൗകര്യം ഉടൻ!
AI, അതായത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് അതിന്റെ മുഴുവൻ ഉപകാരങ്ങളും സൗകര്യങ്ങളും ഇനിയും സ്മാർട്ഫോണുകളിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ഉപയോഗിച്ചെടുത്തോളം തന്നെ പല തരത്തിലുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുമുണ്ട്.
ഗൂഗിൾ
ഇവിടെ ഗൂഗിൾ പോലെയൊരു കമ്പനി വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളും AI വിഭാഗത്തിൽ മാത്രം നടത്തുന്നുണ്ട്. ഒപ്പം പലതും തങ്ങളുടെ പല സേവനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് ഇപ്പോഴിതാ പുതിയൊരു സംവിധാനം എത്തിയിരിക്കുകയാണ്. അതും പ്രളയം തിരിച്ചറിഞ്ഞു മുൻകൂട്ടി മുൻകരുതൽ അലെർട്ടുകൾ തരുന്ന സംവിധാനം.
വ്യക്തമായ ഡാറ്റ
ഭൂമിശാസ്ത്രപരമായ ഒരു സ്ഥലത്തിന്റെ കിടപ്പ്, വെള്ളത്തിന്റെ നിരപ്പ്, സാറ്റലൈറ്റ് ദൃശ്യങ്ങൾ തുടങ്ങി പല സ്രോതസ്സുകളിൽ നിന്നും ഗൂഗിൾ വളരെ വ്യക്തമായ ഡാറ്റ എടുക്കുകയും അത് അലെർട്ടുകൾ ആയി ഉപഭോക്താക്കളിൽ എത്തിക്കുന്നതുമാണ് സൗകര്യം.
സഹായം
നിലവിൽ തന്നെ പ്രളയം, പേമാരി, മറ്റു വിപത്തുകൾ എന്നിവയെല്ലാം വരുമ്പോൾ ഗൂഗിൾ തങ്ങളുടേതായ രീതിയിലുള്ള എന്തെങ്കിലും സൗകര്യങ്ങൾ ആ അവസരങ്ങളിൽ പുറത്തിറക്കാറുണ്ട്. ഈയടുത്ത് നമ്മുടെ കൊച്ചുകേരളത്തെ പ്രളയം വിഴുങ്ങിയപ്പോഴും ഗൂഗിൾ സഹായം ഉണ്ടായിരുന്നു.
പുതിയ സൗകര്യം
ഏതായാലും ഈ പുതിയ സൗകര്യം വരുന്നതോടെ ഇന്ത്യ പോലെയൊരു രാജ്യത്ത് അത് ഏറെ ഗുണം ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല. എന്നാല എന്ന് മുതൽ വരും എന്നതിനെ കുറിച്ച് ഗൂഗിൾ കൃത്യമായ ഒരു തിയ്യതി പറഞ്ഞിട്ടില്ല. ഒരുപക്ഷെ ഗൂഗിളിന്റെ AI ലാബുകളിൽ ഇതിന്റെ പരീക്ഷണങ്ങൾ ഇനിയും നടന്നുകൊണ്ടിരിക്കുകയായിരിക്കും. എന്തായാലും വൈകാതെ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.
80 ശതമാനം വരെ വിലക്കുറവുമായി എല്ലാവരെയും ഞെട്ടിക്കാൻ ഫ്ലിപ്കാർട്ട്! ഓഫർ 5 ദിവസം മാത്രം!