Home
News

ചാറ്റ്ജിപിറ്റിയുടെ കുത്തക അവസാനിക്കുമോ? യൂട്യൂബിൽ‌ അടക്കം പരിശീലനം ലഭിച്ച ചാറ്റ്ബോട്ടുമായി ​ഗൂ​ഗിൾ

വളരെ ജനപ്രിയമായ എഐ ചാറ്റ്ബോട്ട് ആണ് ഓപ്പൺ എഐയുടെ ചാറ്റ്ജിപിറ്റി. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ ഈ ബോട്ട് വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിലവിൽ പല ഉപയോ​ഗങ്ങൾക്കായി ഉപഭോക്താക്കൾ ചാറ്റ്ജിപിറ്റി ഉപയോ​ഗിക്കുന്നുണ്ട്. പല എതിരാളികൾ പലപ്പോഴായി വന്നെങ്കിലും ചാറ്റ്ജിപിറ്റിക്ക് വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചില്ല.

എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ചാറ്റ്ജിപിറ്റിയെ നേരിടാൻ ​ഗൂ​ഗിൾ ഒരു ആയുധം മൂർച്ച കൂട്ടുന്നുണ്ടെന്നാണ് സൂചന. ജെമിനി എന്ന തങ്ങളുടെ പഴയ ചാറ്റ്ബോട്ടിനെ അടുത്ത തലമുറ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ അവതരിപ്പിച്ച് പുറത്തിറക്കാനാണ് ​ഗൂ​ഗിൾ ശ്രമിക്കുന്നത്. ഈ ആഴ്ചയിൽ തന്നെ സേവനം ഉപഭോക്താക്കൾക്കായി എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ജെമിനിക്ക് ഒപ്പം ​ഗൂ​ഗിൾ ബാർഡും ഡോക്‌സും സ്ലൈഡും മറ്റ് ​ഗൂ​ഗിൾ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്

യൂട്യൂബിൽ‌ അടക്കം പരിശീലനം ലഭിച്ച ചാറ്റ്ബോട്ടുമായി ​ഗൂ​ഗിൾ

​നിരവധി സേവനങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ​ഗൂ​ഗിളിന് ഉണ്ട് എന്നത് തന്നെയാണ് ജെമിനിയുടെ ഏറ്റവും വലിയ ​ഗുണം. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഡാറ്റ. യൂട്യൂബ് വീഡിയോകൾ, ഗൂഗിൾ ബുക്കുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ​ഗൂ​ഗിളിന് ആക്സസ് ഉണ്ട്. ചൂരുക്കി പറഞ്ഞാൽ ഇന്റർനെറ്റ് ലോകത്തിൽ ഭൂരിഭാ​ഗം കാര്യങ്ങൾ നിയന്ത്രിക്കുന്നതും ​ഗൂ​ഗിൾ തന്നെയാണ്. ഇത് തന്നെയാണ് ചാറ്റ്ജീപിറ്റിക്ക് ഭീഷണി ഉയർത്തുന്നത്.

ചാറ്റ്ജിപിറ്റി-4ൽ നിന്ന് വ്യത്യസ്തമായി വീഡിയോയും ടെക്സ്റ്റും ചിത്രങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ആദ്യത്തെ മൾട്ടി- മോഡൽ മോഡൽ കൂടിയായിരിക്കും ​ഗൂ​ഗിളിന്റെ ജെമിനി. വലിയ ഭാഷാ മാതൃകകൾ നിർമ്മിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഗൂഗിളിന് വർഷങ്ങളുടെ അനുഭവ പരിജയം ആണ് ഉള്ളത്. ഒരു പക്ഷെ പുതിയ ഒരു ചാറ്റ് ബോട്ട് എന്ന രീതിയിലോ എല്ലെങ്കിൽ പഴയ ബോട്ട് നവീകരിച്ചോ ആയിരിക്കാം ​ഗൂ​ഗിൾ ജെമിനിക്ക് രൂപം നൽകുക.

യൂട്യൂബിൽ‌ അടക്കം പരിശീലനം ലഭിച്ച ചാറ്റ്ബോട്ടുമായി ​ഗൂ​ഗിൾ

അതേ സമയം ആദ്യം പുറത്തിറങ്ങിയതിന് ശേഷം വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയ ചാറ്റ്ബോട്ട് ആയിരുന്നു ജെമിനി. എന്നാൽ മുഖം മിനുക്കി തിരിച്ചു വരുമ്പോൾ മുമ്പ് ഉണ്ടായിരുന്ന പോരായ്മകൾ എല്ലാം പരിഹരിച്ചിട്ടാകും ജെമിനി എത്തുക. ​ഗൂ​ഗിൾ ബ്രെയിനും ഡീപ് മൈന്റും ജെമിനിക്കായി ഒന്നിച്ച് പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഓപ്പൺ എഐയ്ക്ക് മാത്രമല്ല മറ്റ് കമ്പനികളുടെ ചാറ്റ്ബോട്ടുകൾക്കും കനത്ത വെല്ലുവിളി ആയിരിക്കും ഉയർത്തുക.

പുതിയ ജെമിനിയുടെ മൾട്ടിമോഡൽ കഴിവുകളിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ആണ് സൂചന ലഭിക്കുന്നത്. ഇതിന്റെ സഹായത്താൽ വ്യത്യസ്ത രൂപത്തിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യാനും മനസ്സിലാക്കാനും ചാറ്റ്ബോട്ടിന് സാധിക്കുന്നതാണ്. ഇതിന് പുറമെ ളുകളുടെയും API സംയോജനങ്ങളുടെയും കാര്യത്തിൽ ചാറ്റ്ബോർട്ട് ഏറെ പുരോ​ഗതി കൈവരിച്ചിട്ടുണ്ട്. ഇതുമൂലം വോയിസ് കമാന്റിം​ഗിന് പുറമെ ടെക്‌സ്‌റ്റ്, ഇമേജുകൾ, വീഡിയോകൾ എന്നി ഇൻപുട്ടുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ​ഗൂ​ഗിൾ ആദ്യത്തെ ജെമിനിയെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ I/O ഇവന്റിലായിരുന്നു ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈ ജെമിനിയെ അവതരിപ്പിച്ചത്. കൂടുതൽ കഴിവുകൾ ഉള്ള എഐ മോഡലുകൾ സൃഷ്ടിക്കുമ്പോൾ തങ്ങൾ കൂടുതൽ ഉത്തരവാദിത്തവും ശ്രദ്ധയും പുലർത്തുന്നുണ്ടെന്നും ആദ്യം ജെമിനി പുറത്തിറക്കിയപ്പോൾ സുന്ദർ പി​ച്ചൈ പറഞ്ഞു. ചടങ്ങിൽ ഗൂഗിൾ പിക്സൽ 7എ, ഗൂഗിൾ പിക്സൽ ഫോൾഡ് എന്നിവയുടെ ലോഞ്ചിങ്ങും നടന്നിരുന്നു.

സെർച്ചിങ് ഉൾപ്പെടെ എല്ലാം സേവനങ്ങളിലും മാറ്റം കൊണ്ടുവരുകെ എന്ന ഉ​ദ്ദേശത്തോടെയായിരുന്നു ജെമിനിക്ക് രൂപം നൽകിയത്. എന്നാൽ ഇപ്പോൾ ഇതിന്റെ ഫീച്ചേഴ്സ് കൂടുതൽ സേവനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. യൂട്യൂബ് വീഡിയോകളിൽ അടക്കം ജെമിനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ​ഗൂ​ഗിളിന് ഓഹരിയുള്ള എല്ലാ വെബിലേക്കും ജെമിനിയ്ക്ക് ആക്‌സസ് ഉണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

അതേ സമയം ​ഗൂ​ഗിളിന് പുറമെ മെറ്റ, ആപ്പിൾ എന്നിവർ അവരുടേതായ എഐ മോഡലുകൾ തയ്യാറാക്കാനുള്ള പദ്ധതിയിലാണ്. ഇക്കാര്യം വിവിധ കമ്പനികൾ തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. അടുത്ത വർഷത്തോടെ കൂടുതൽ എഐ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ എഐ മേഖലയിൽ വൻ മത്സരം തന്നെ നടക്കും എന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Google is trying to launch its old chatbot called Gemini by introducing next-generation artificial intelligence models. It has been informed that the service will be delivered to the customers this week itself. Gemini comes with Google Bard, Docs, Slides, and other Google services. Google controls most of the internet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X