ഗൂഗിളിന്റെ ആകാശത്തില്‍ നിന്ന് ഇന്റര്‍നെറ്റ് പദ്ധതി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും...!

ലോകം മുഴുവന്‍ ഓണ്‍ലൈനാക്കാനുള്ള ഗൂഗിളിന്റെ ബലൂണ്‍ പദ്ധതി ഉടന്‍ നടപ്പിലാക്കി തുടങ്ങും. ഇതിനായി തയ്യാറാക്കിയ ബലൂണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആകാശത്തിലേക്ക് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

ഗൂഗിള്‍ വിക്ഷേപിക്കുന്ന ജെല്ലിഫിഷിനോട് സാദൃശ്യമുള്ള ബലൂണുകള്‍ ആറുമാസത്തോളം ആകാശത്ത് പറന്നുനടക്കും. സൗരോര്‍ജ്ജത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

ഗൂഗിളിന്റെ ആകാശത്തില്‍ നിന്ന് ഇന്റര്‍നെറ്റ് പദ്ധതി ഉടന്‍...!

ഗൂഗിള്‍ എക്‌സ് എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗത്തിനാണ് ഇതിന്റെ ചുമതലയുളളത്. പ്രോജക്ട് ലൂണ്‍ എന്ന പദ്ധതിയിലൂടെ ലോകമെങ്ങും ഓണ്‍ലൈനാക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്.

ഗൂഗിള്‍ ബലൂണില്‍ നിന്ന് ഭൂമിയിലെ ഉപയോക്താവിന് ഇന്റര്‍നെറ്റ് സ്വീകരിക്കാന്‍ പ്രത്യേക റിസീവര്‍ വേണ്ടിവരും. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ലഭിക്കുന്നതിനേക്കാള്‍ വേഗമേറിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലൂണ്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ഗൂഗിളിന്റെ ആകാശത്തില്‍ നിന്ന് ഇന്റര്‍നെറ്റ് പദ്ധതി ഉടന്‍...!

എന്നാല്‍ ഇതിന് ഓരോ ഉപയോക്താക്കളും ചെലവാക്കേണ്ട പണം എത്രയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനേക്കുറിച്ചുളള വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

<center><iframe width="100%" height="510" src="https://www.youtube.com/embed/OFGW2sZsUiQ" frameborder="0" allowfullscreen></iframe></center>

Read more about:
English summary
Google's internet in the sky is almost open for business.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot