ഗൂഗിള്‍ തിരയല്‍ "മോദി"ക്ക് വീണ്ടും പണികൊടുത്തു....!

Written By:

ഗൂഗിള്‍ സര്‍ച്ച് എഞ്ചിന് മോദിയെ അത്രയ്ക്കങ്ങ് പിടിക്കുന്നില്ല എന്നാണ് തോന്നുന്നത്. കൊടും കുറവാളികളുടെ കൂട്ടത്തില്‍ മോദി ഉള്‍പ്പെട്ടതിന് ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ട് അധികം നാളായില്ല.

ഐഫോണ്‍ 6-ന്റെ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന 10 കാര്യങ്ങള്‍...!

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മണ്ടന്‍മാരായ പ്രധാനമന്ത്രിമാരുടെ പട്ടികയിലാണ് ഗൂഗിളില്‍ തിരയുമ്പോള്‍ മോദിയുടെ പേര് വരുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

most stupid prime ministers in the world എന്ന് ഗൂഗിളില്‍ തിരയുമ്പോഴാണ് അതില്‍ മോദിയുടെ ചിത്രവും വരുന്നത്.

 

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരും ഇത്തരത്തില്‍ മണ്ടന്‍മാരായ പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ വരുന്നുണ്ട്.

 

കൂടാതെ തായ്‌ലാന്‍ഡ് മുന്‍ പ്രധാനമന്ത്രി അഭിസിറ്റ് വെജാജിവയും ഇത്തരത്തിലുളള തിരയിലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

 

സത്യത്തില്‍ ഗൂഗിളിന് ഇതില്‍ പ്രത്യക്ഷമായി പങ്കുണ്ട് എന്ന് പറയാന്‍ സാധിക്കില്ല.

 

ഗൂഗിളിലെ തിരയല്‍ അല്‍ഗോരിതം പൂര്‍ണമായും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് തിരയല്‍ ചോദ്യവുമായി ബന്ധപ്പെട്ട സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനുമായാണ്.

 

കഴിഞ്ഞ തവണ കൊടും കുറ്റവാളികളുടെ കൂട്ടത്തിലായിരുന്നു മോദിയെ പട്ടികപ്പെടുത്തിയിരുന്നത്.

 

ഗൂഗിള്‍ ഈ പ്രശ്‌നം പരിഹരിക്കുകയും ഇതുസംബന്ധിച്ച് മാപ്പ് പറയുകയും ചെയ്തിരിക്കുന്നു.

 

ദാവൂദ് ഇബ്രാഹിം അടക്കമുളള കുറ്റവാളികളുടെ കൂട്ടത്തിലായിരുന്നു മോദിയുടെ ചിത്രവും അന്ന് ലഭിച്ചിരുന്നത്.

 

ഏതായാലും പുതിയ വിവാദത്തില്‍ ഗൂഗിള്‍ നിലവില്‍ ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല.

 

ഗൂഗിള്‍ ഇക്കാര്യം ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആളുകള്‍ ഗൂഗിളില്‍ തിരയുന്ന രസകരമായ ചോദ്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google’s search lists Narendra Modi under the ‘Most stupid Prime Ministers in the world.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot