ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അപ്‌ഡേറ്റ് പേജില്‍ ചേര്‍ത്തിരിക്കുന്ന 'What's New' വിഭാഗം എന്താണ്?

Posted By: Samuel P Mohan

ഉപയോക്താക്കള്‍ക്ക് നിരന്തരമായി പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടു വരുകയാണ് ഗൂഗിള്‍. ഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ' ന്യൂ ഗൂഗിള്‍ പ്ലേ, ARCore ആപ്‌സ്' എന്നിങ്ങനെ ഒരു കൂട്ടം സേവനങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മറ്റൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുന്നു ഗൂഗിള്‍.

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അപ്‌ഡേറ്റ് പേജില്‍ ചേര്‍ത്തിരിക്കുന്ന

അതായത് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ അപ്‌ഡേറ്റ് പേജില്‍ 'What's New' എന്ന വിഭാഗം ചേര്‍ത്തിരിക്കുകയാണ്. ഇതിനു മുന്‍പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എന്തെങ്കിലും പുതിയ അപ്‌ഡേറ്റ് കാണണമെങ്കില്‍, ആദ്യം ആപ്ലിക്കേഷന്‍ തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് What's New വിഭാഗം നോക്കണമായിരുന്നു.

ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ അപ്‌ഡേറ്റുകള്‍ അറിയാനായി നേരിട്ട് അപ്‌ഡേറ്റ് പേജ് തുറക്കാവുന്നതാണ്. അവിടെ കാണുന്ന ചെറിയ ആരോയില്‍ ടാപ്പ് ചെയ്താല്‍ എന്താണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും അറിയാം. അതുമല്ല ഇതിനകം നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത ആപ്ലിക്കേഷനുകളുടെ Change-log ഉും കാണാന്‍ കഴിയും.

ഗൂഗിളിന്റെ ഈ അപ്‌ഡേറ്റ് ഉപയോക്താക്കളെ സംബന്ധിച്ച് വളരെ ഉപയോഗപ്രദമായ ഒന്നാണ്. നിലവില്‍ എല്ലാവര്‍ക്കും ഈ അപ്‌ഡേറ്റ് ലഭിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.

വൺപ്ലസ് 6 എത്തുന്നു; കാത്തിരിക്കാൻ കാരണങ്ങൾ ഏറെ

English summary
Google's Update Page Shows 'Whats New' Section

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot