നെക്‌സസ് ഉത്പന്നങ്ങളുടെ നിര്‍മാണം തുടരുമെന്ന് ഗൂഗിള്‍

Posted By:

ആന്‍ഡ്രോയ്ഡ് വണ്‍ ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ വരുന്നതോടെ ഗൂഗിള്‍ നെക്‌സസ് സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ ഉത്പാദനം നിര്‍ത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നെക്‌സസ് ഉത്പന്നങ്ങള്‍ തുടര്‍ന്നും പുറത്തിറക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായിതന്നെ അറിയിച്ചു.

നെക്‌സസ് ഉത്പന്നങ്ങളുടെ നിര്‍മാണം തുടരുമെന്ന് ഗൂഗിള്‍

ആന്‍ഡ്രോയ്ഡ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡേവ് ബ്രൂക് ആണ് ഇക്കാര്യം അറിയിച്ചത്. ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനുമായി പുതിയ നെക്‌സസ് ടാബ്ലറ്റ് ഈ വര്‍ഷംതന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതികള്‍ വരുന്നതോടെ നെക്‌സസ് ഉത്പന്നങ്ങളുടെ നിര്‍മാണഗ നിര്‍ത്തുമെന്നത് അഭ്യൂഹം മാത്രമാണ്. ഇനിയും നെക്‌സസില്‍ മുതല്‍ മുടക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

HTC ആയിരിക്കും പുതിയ നെക്‌സസ് ടാബ്ലറ്റ് നിര്‍മിക്കുക എന്നും അറിയുന്നു. കഴിഞ്ഞ ദിവസം പുതിയ നെക്‌സസ് ടാബ്ലറ്റിന്റേതെന്നു കരുതുന്ന ചിത്രം ചില വെബ്‌സൈറ്റുകളില്‍ പ്രതയക്ഷപ്പെടുകയും ചെയ്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot