ഇനി മെയിലുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വായിയ്ക്കാം

Posted By: Staff

ഇനി മെയിലുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വായിയ്ക്കാം

ചുമ്മാ ഗൂഗിള്‍ സെര്‍ച്ചിലൂടെ നിങ്ങളുടെ മെയിലുകള്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ത് എളുപ്പമായേനേ അല്ലേ? എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ ആ തോന്നലും സാധ്യമാക്കാന്‍ പോകുകയാണ്. ഒരു സാധാരണ ഗൂഗിള്‍ സെര്‍ച്ചിലൂടെ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലെയും, ഗൂഗിള്‍ ഡ്രൈവിലെയുമൊക്കെ വിവരങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഗൂഗിള്‍ ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിങ്ങളുടെ അക്കൗണ്ടിനെ ഗൂഗിളുമായി സിങ്ക് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ജിമെയില്‍ ഇന്‍ബോക്‌സ് എടുത്ത് സെര്‍ച്ച് ചെയ്യുന്ന പണിയാണ് ഗൂഗിള്‍ ഇപ്പോള്‍ അനായസമാക്കിയിരിയ്ക്കുന്നത്.

ഇനി മെയിലുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വായിയ്ക്കാം
നിങ്ങളുടെ ഒരു ഹോട്ടല്‍ റിസര്‍വേഷന്റെ റെസിപ്റ്റ് മെയിലിലുണ്ടെങ്കില്‍ നിങ്ങളുടെ റിസര്‍വേഷനേപ്പറ്റി ഗൂഗിളില്‍  സെര്‍ച്ച് ചെയ്താല്‍ മതി. സംഗതി വരും.

ഇനി മുതല്‍ ബ്രാക്കറ്റ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം. ഉദാ: [my purchase].സ്മാര്‍ട്ട്‌ഫോണുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കും.

ഈ സംവിധാനം ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ സുഗമമാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot