ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്നത് മോഡിയുടെ ഫോട്ടോ..!

Written By:

ഗൂഗിള്‍ തിരയല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും തെറ്റായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇത്തവണ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം മോഡിയുടെതായാണ് പ്രത്യക്ഷപ്പെടുന്നത്.

നിങ്ങളുടെ ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ നശിപ്പിക്കുന്ന 10 വഴികള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ തിരയല്‍

ഏത് സ്‌കൂള്‍ വിദ്യാര്‍ഥിയോട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന് ആരാഞ്ഞാലും ജവഹര്‍ലാല്‍ നെഹ്‌റു എന്ന ഉത്തരമാണ് ലഭിക്കുക.

 

ഗൂഗിള്‍ തിരയല്‍

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ തിരയല്‍ എഞ്ചിനായ ഗൂഗിള്‍ മറ്റൊരു രീതിയിലാണ് ചിന്തിക്കുന്നത്.

 

ഗൂഗിള്‍ തിരയല്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നത് ഗൂഗിളില്‍ തിരഞ്ഞാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരും വിക്കിപീഡിയായില്‍ നിന്നുളള സ്‌നിപ്പെറ്റും കാണാവുന്നതാണ്.

 

ഗൂഗിള്‍ തിരയല്‍

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരും സ്‌നിപ്പെറ്റും കാണാവുന്നതാണെങ്കിലും കൂടെ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ നരേന്ദ്ര മോഡിയുടെതാണ്.

 

ഗൂഗിള്‍ തിരയല്‍

ഇത്തരത്തില്‍ ഗൂഗിള്‍ ഇമേജസില്‍ തിരഞ്ഞാലും സമാനമായ ഫലങ്ങളാണ് ലഭിക്കുന്നത്.

 

ഗൂഗിള്‍ തിരയല്‍

ഗൂഗിള്‍ ഇമേജുകളിലെ ആദ്യ രണ്ട് വരികളിലെ 10 സ്‌പോട്ടുകളില്‍ മൂന്നെണ്ണത്തിലും മോഡിയുടെ ചിത്രങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

 

ഗൂഗിള്‍ തിരയല്‍

സമാനമായി ഗൂഗിള്‍ ഇമേജസില്‍ പ്രസിഡന്റ് ടാഗ് നല്‍കി തിരയല്‍ ഫലം ലഭിക്കുമ്പോഴും മോഡിയുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ഗൂഗിള്‍ തിരയല്‍

ഈയടുത്ത മാസങ്ങളില്‍ മോഡിയുടെ ചിത്രം ഗൂഗിള്‍ തിരയലില്‍ തെറ്റായി പ്രത്യക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

 

ഗൂഗിള്‍ തിരയല്‍

ഇന്ത്യയിലെ 10 ക്രിമിനലുകളുടെ ഗൂഗിള്‍ ഇമേജസ് തിരയലില്‍ മോഡിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതില്‍ നേരത്തെ ഗൂഗിള്‍ മാപ്പ് പറഞ്ഞിരുന്നു.

 

ഗൂഗിള്‍ തിരയല്‍

ഒരു ബ്രിട്ടിഷ് പത്രം തെറ്റായ ഇമേജ് മെറ്റാഡാറ്റാ നല്‍കിയതിനാലാണ് മോഡി കുറ്റവാളികളുടെ കൂട്ടത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന വിശദീകരണം ആയിരുന്നു ഗൂഗിള്‍ അന്ന് നല്‍കിയിരുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് തിരയുമ്പോള്‍ മോഡിയുടെ ഫോട്ടോ ലഭിക്കുന്നതിന്റെ പിന്നില്‍ ഇത്തരത്തിലൊരു കാരണമായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google search for India’s first prime minister shows Narendra Modi’s image.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot