റസ്റ്റൊറന്റുകളിലെ കാത്തിരിപ്പ് സമയം ഉടന്‍ ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും അറിയാം

Posted By: Archana V

ഭക്ഷണശാലകള്‍ ചെന്ന് കാത്തിരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് ഇനി അധികം വിഷമിക്കേണ്ടി വരില്ല. ഗൂഗിള്‍ നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം നല്‍കും . ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും റസ്റ്റൊറന്റുകളിലെ കാത്തിരിപ്പു സമയം ഉടന്‍ ലഭ്യമാക്കി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍.

റസ്റ്റൊറന്റുകളിലെ കാത്തിരിപ്പ് സമയം ഉടന്‍ ഗൂഗിള്‍ സെര്‍ച്ചിലും  മാപ്പി

നിങ്ങളുടെ പ്രിയ റസ്റ്റൊറന്റില്‍ ഭക്ഷണത്തിനായി ഏകദേശം എത്ര നേരം കാത്തിരിക്കേണ്ടി വരും എന്ന് ഈ ഫീച്ചറിലൂടെ അറിയാന്‍ കഴിയും. ലോകത്തുടനീളമുള്ള ദശലക്ഷകണക്കിന് റസ്‌റ്റൊറന്റുകളുടെ കാത്തിരിപ്പ് സമയം ഇതില്‍ ഉള്‍പ്പടുത്തിയിട്ടുണ്ടാവും. നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന റസ്‌റ്റൊറന്റ് ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ ഇത് അറിയാന്‍ കഴിയും.

ഇതിനായി ബിസിനസ്സ് ലിസ്റ്റിങ് ഓപ്പണ്‍ ചെയ്ത് പോപ്പുലര്‍ ടൈം സെക്ഷനിലേക്ക് സ്‌ക്രോള്‍ ചെയ്ത് നോക്കിയാല്‍ മതി. ആ പ്രത്യേക സമയത്ത് നിങ്ങള്‍ തിരഞ്ഞെടുത്ത റസ്റ്റൊറന്റിലെ കാത്തിരിപ്പ് സമയം എത്രയാണന്ന് അറിയാന്‍ കഴിയും. അപ്പോഴത്തെ കാത്തിരിപ്പ് സമയം അറിയാന്‍ മണിക്കൂര്‍ ബാറില്‍ ക്ലിക് ചെയ്താല്‍ മതിയാകും. ഗൂഗിളിന്റെ ഒരു ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം

ഒരു ദിവസത്തെ കാത്തിരിപ്പ് സമയങ്ങള്‍ അറിയുന്നതിന് മണിക്കൂര്‍ ബാറിന് താഴെ ഇടത്തോട്ടും വലത്തോട്ടും സ്‌ക്രോള്‍ ചെയ്താല്‍ മതിയാകും. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഏത് സമയത്ത് റസ്‌റ്റൊറന്റില്‍ എത്തണം എന്ന് പ്ലാന്‍ ചെയ്യാം. മുമ്പ് ലഭ്യമായിട്ടുള്ള ഡേറ്റകള്‍ വച്ചാണ് കാത്തിരിപ്പ് സമയം കണക്കാക്കുന്നത്. ഗൂഗിള്‍ മുമ്പ് പുറത്തിറക്കിയിട്ടുള്ള പോപ്പുലര്‍ ടൈം & വിസിറ്റ് ഡ്യൂറേഷന്‍ ഫീച്ചറുകള്‍ കണക്കാക്കുന്നതിന് സമാനമാണിത്.

റസ്‌റ്റൊറന്റുകളുടെ വിവരം അറിയുന്നതിന് പോപ്പുലര്‍ ടൈം വിഭാഗത്തിലെ ടൈം ഫ്രെയിമില്‍ എപ്പോള്‍ ക്ലിക് ചെയ്താലും ഗൂഗിള്‍ ഒരു പോപ്- അപ്പ് ബോക്‌സ് കാണിച്ച് തരും.

ഈ ബോക്‌സിലൂടെ തിരക്കാണ്, സാധാരണ തിരക്കാണ്, തിരക്കില്ല തുടങ്ങിയ തത്സമയ വിവരങ്ങള്‍ അല്ലെങ്കില്‍ മുമ്പുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇതിന് പുറമെ കാത്തിരിപ്പ് സമയം സംബന്ധിച്ചുള്ള വിവരങ്ങളും ഇതില്‍ നിന്ന് അറിയാം.

ഗൂഗിളിന്റെ ഈ ഫീച്ചറിലൂടെ റസ്റ്റൊറന്റുകളില്‍ പോകുന്ന സമയം മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും അധിക സമയം അവിടെ കാത്തിരുന്ന കളയുന്നത് ഒഴിവാക്കാനും കഴിയും. മുന്‍കൂട്ടി കണക്കാക്കി നല്‍കിയുള്ള കാത്തിരിപ്പ് സമയം വിലയിരുത്തി നിങ്ങളുടെ ഇഷ്ട റസ്റ്റൊറന്റില്‍ എപ്പോള്‍ പോകണം എന്ന് തീരുമാനിക്കാന്‍ ഇത് അവസരം നല്‍കും.

Read more about:
English summary
Google is all set to roll out wait times at restaurants on Google Search and Maps soon. This feature will show you the estimated wait times.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot