ഗൂഗിള്‍ എല്ലാവര്‍ക്കും അറിയാം. ഗൂഗിള്‍ സെര്‍ച്ചില്‍ വിവരങ്ങള്‍ തിരയാത്തവരും അധികമുണ്ടാവില്ല. എന്നാല്‍ ശരിയായ രീതിയില്‍ ഗൂഗിള്‍ സെര്‍ച് ഉപയോഗിക്കാന്‍ എത്രപേര്‍ക്കറിയാം.
നിങ്ങള്‍ അന്വേഷിക്കുന്നത് എന്തായാലും വേഗത്തില്‍ ശരിയായ ഉത്തരം ലഭിക്കണമെങ്കില്‍ ഗൂഗിള്‍ സെര്‍ച് നന്നായി ഉപയോഗിക്കാനറിയണം. അതിനുള്ള ഏതാനും മാര്‍ഗങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഒരു സൈറ്റ് മാത്രം സെര്‍ച് ചെയ്യാം
ഏതെങ്കിലും കാര്യം സെര്‍ച് ചെയ്യുമ്പോള്‍ നിരവധി വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നുവരും. എന്നാല്‍ ഒരേഒരു സൈറ്റിലെ വിവരങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ അത് തെരഞ്ഞെടുക്കാം. അതിനായി സെര്‍ച് കീവേഡ് ടൈപ് ചെയ്ത ശേഷം ഹൈഫണ്‍ നല്‍കി ആ സൈറ്റിന്റെ പേര് ടൈപ് ചെയ്യുക.

വാക്കുകളുടെ വിശദീകരണം
ഒരു വാക്കു സംബന്ധിച്ച് വിശദീകരണം വേണമെങ്കില്‍ അതിനും ഗൂഗിള്‍ സെര്‍ച്ചില്‍ സംവിധാനമുണ്ട്. ഡിഫൈന്‍ എന്നെഴുതി ഹൈഫണ്‍ നല്‍കിയ ശേഷം പ്രസ്തുത വാക്ക് ടൈപ് ചെയ്താല്‍ മതി.

കണക്കില്‍ കേമന്‍
ഗൂഗിള്‍ സെര്‍ച് കണക്കിലും കേമനാണ്. കൂട്ടുടയും കുറയ്ക്കുകയും ഗുണിക്കുകയും ഹരിക്കുകയും എല്ലാം ഗൂഗിള്‍ സെര്‍ച്ചില സാധ്യമാണ്. കൂടാതെ കറന്‍സികളുടെ മൂല്യം കണ്‍വേര്‍ട് ചെയ്യാനും സാധിക്കും. അതായത് 10 യു.എസ്. ഡോളര്‍ എന്നു പറയുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ എത്രയാണെന്ന് സെര്‍ചില്‍ അറിയാം.

കാലാവസ്ഥ
ഏതെങ്കിലും പ്രത്യേക സ്ഥലത്തെ കാലാവസ്ഥ അറിയാനും ഗൂഗിള്‍ സെര്‍ച് സഹായിക്കും. അപ്പോഴത്തെ മാത്രമല്ല, ഏഴു ദിവസം മുന്‍പു വരെയുള്ള കാലാവസ്ഥയും മനസിലാക്കാന്‍ കഴിയും.

ലൊക്കേഷന്‍ അടിസ്ഥാനമാക്കി സെര്‍ച് ചെയ്യാം
ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തുള്ള ഏതെങ്കിലും റെസ്‌റ്റോറന്റുകളോ ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ തെരയണമെങ്കില്‍ അതിനും ഗൂഗിള്‍ സെര്‍ചില്‍ സംവിധാനമുണ്ട്. അതിനായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയാല്‍ മാത്രം മതി.

ഫോട്ടോ ഫില്‍ടറിംഗ്
ഫോട്ടോകള്‍ സൈസ്, നിറം, വലിപ്പം, തരം എന്നിവയെല്ലാം അടിസ്ഥാനമാക്കി സെര്‍ച് ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് 500-300 സൈസുള്ള ചിത്രമാണ് വേണ്ടതെങ്കില്‍ അത് സെലക്റ്റ് ചെയ്യാം.

ശബ്ദം ഉപയോഗിച്ച് സെര്‍ച് ചെയ്യാം
ഗൂഗിളിന്റെ ക്രോം ബ്രൗസറിലും ആന്‍ഡ്രോയ്ഡ് ഫോണിലും ഗൂഗിള്‍ സെര്‍ചില്‍ ശബ്ദമുപയോഗിച്ച് തിരച്ചില്‍ നടത്താം. അതിനായി സെര്‍ച് ബോക്‌സിനു സമീപം കാണുന്ന മൈക്രോഫോണിന്റെ അടയാളത്തില്‍ ക്ലിക് ചെയ്താല്‍ മതി.

അക്ഷരത്തെറ്റ് കണ്ടുപിടിക്കാം
ഏതെങ്കിലും ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് പരിശോധിക്കണമെങ്കില്‍ ഗൂഗിള്‍ സെര്‍ചില്‍ ടൈപ് ചെയ്താല്‍ മതി. അതിന്റെ ശരിയായ അക്ഷരങ്ങളും അര്‍ഥവും വിപരീതിവും ഉള്‍പ്പെടെ എല്ലാം ലഭിക്കും.

സെര്‍ച് ഫില്‍ടര്‍
സമയം സ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയും ഗൂഗിളില്‍ സെര്‍ച് ചെയ്യാം. അതായത് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം വെബ് സൈറ്റുകളില്‍െ റിസള്‍ട് മതിയെങ്കില്‍ അത് തെരഞ്ഞെടുക്കാം. അതുപോലെ നിശ്ചിത സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കണ്ടെത്താം.

പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രം തെരഞ്ഞെടുക്കാം
ഗൂഗിള്‍ സെര്‍ചില്‍ നിന്ന് ഏതെങ്കിലും പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമായും തെരഞ്ഞെടുക്കാം. അതിനായി ഫയല്‍ ടൈപ് ഏതാണെന്ന് ടൈപ് ചെയ്താല്‍ മതി. ഉദാഹരണത്തിന് Filetype: SVG, Filetype: CS എന്നിങ്ങനെ രേഖപ്പെടുത്തിയാല്‍ മതി.