Home
News

യൂട്യൂബും ഗൂഗിൾ സേവനങ്ങളും പണിമുടക്കി; ലക്ഷങ്ങളുടെ നഷ്ടം!

ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗൂഗിൾ സേവനങ്ങൾ തടസപ്പെട്ടു. നിരവധി പേരാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെയും മറ്റും പരാതികളുമായി രംഗത്തെത്തിയത്. യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച് എന്‍ജിന്‍ എന്നീ സേവനങ്ങളാണ് പണിമുടക്കിയത്. ഇതോടെ ഈ സേവനങ്ങളെ ആശ്രയിച്ച് ജോലിചെയ്തിരുന്നവർ ഉൾപ്പെടെ നിരവധി പേർ വലഞ്ഞു.

മാർച്ച് 23 ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യൂട്യൂബും ഗൂഗിൾ സേവനങ്ങളും പണിമുടക്കി;  ലക്ഷങ്ങളുടെ നഷ്ടം!

ചിലയിടങ്ങളിൽ സേവനങ്ങൾ വീണ്ടും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ എന്താണ് തകരാറുകൾക്ക് കാരണം എന്നത് ഇതുവരെ വ്യക്തമല്ല. ജിമെയിലിൽ കാണിക്കുന്ന ചില പ്രശ്‌നങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ഉപയോക്താക്കൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും തകരാറിലാണെന്നാണ് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കാൻ ശ്രമിച്ചപ്പോഴാണ് കൂടുതൽ പേരും തകരാറിനെപ്പറ്റി അ‌റിയുന്നത്.

യൂട്യൂബിൽ വീഡിയോകൾ കാണാൻ സാധിക്കാതെ വന്നതോടെ പലരും സുഹൃത്തുക്കളുമായി വിഷയം ചർച്ചചെയ്തു. ചിലർ തങ്ങൾക്ക് സേവനങ്ങൾ ലഭിക്കുന്നുണ്ട് എന്നാണ് മറുപടി നൽകിയത്. എന്നാൽ മറ്റ് ചിലർ തങ്ങൾക്കും യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കുന്നതിൽ തടസം നേരിടുന്നതായി വ്യക്തമാക്കി. ഇതോടെ ചിലർ വിഷയം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി.

യൂട്യൂബും ഗൂഗിൾ സേവനങ്ങളും പണിമുടക്കി;  ലക്ഷങ്ങളുടെ നഷ്ടം!

നിരവധി പേർക്ക് വിവിധ ഗൂഗിൾ സേവനങ്ങൾ ലഭ്യമല്ലാതായതോടെ മിനിറ്റുകൾക്കകം സംഭവം ​വൈറലാകുകയും രാജ്യാന്തര തലത്തിൽ ഉൾപ്പെടെ ​ഗൂഗിൾ ആപ്പ് സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരികയുമായിരുന്നു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമായിരുന്നില്ല. ട്വിറ്ററിൽ നിരവധി പേരാണ് ഇത് സംബന്ധിച്ച കുറിപ്പുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗൂഗിൾ സേവനങ്ങൾ തകരാറിൽ ആയതോടെ അ‌വയെ ആശ്രയിച്ച് ജോലി നിർവഹിച്ചിരുന്ന നിരവധി പേർ പ്രതിസന്ധിയിലായി. തകരാർ വ്യക്തികൾക്കും ബിസിനസുകൾക്കും ഒരുപോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ടൂളായ ഡൗൺഡെറ്റക്‌ടറിന്റെ അഭിപ്രായത്തിൽ, ഗൂഗിൾ തകരാർ സംബന്ധിച്ച് ഇന്ത്യയിൽ 1.500-ലധികം റിപ്പോർട്ടുകൾ ഉണ്ട്.

ഗൂഗിൾ സേവനങ്ങളിൽ ഉണ്ടായ തകരാറിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജിമെയിലും ഗൂഗിൾ ഡ്രൈവും പോലുള്ള ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാൻ ഗൂഗിൾ സാധാരണയായി ഉപയോഗിച്ചുവരുന്ന സംവിധാനത്തിൽ ഉണ്ടായ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യൂട്യൂബും ഗൂഗിൾ സേവനങ്ങളും പണിമുടക്കി;  ലക്ഷങ്ങളുടെ നഷ്ടം!

ഗൂഗിൾ സേവനങ്ങൾ തടസപ്പെട്ടകാര്യം ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്‌നം അന്വേഷിക്കുകയാണെന്ന് ഗൂഗിൾ അതിന്റെ സ്റ്റാറ്റസ് പേജിൽ അ‌റിയിച്ചു. പ്രശ്‌നം നിരവധി ഉപയോക്താക്കളെ ബാധിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ അപ്‌ഡേറ്റുകൾ നൽകാമെന്നും കമ്പനി ഒരു അപ്‌ഡേറ്റ് നൽകി. തടസം നേരിട്ടതിൽ ഗൂഗിൾ ക്ഷമാപണവും നടത്തിയിട്ടുണ്ട്.

"ഇന്ന് ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് മൂലം ഗൂഗിൾ സെർച്ചിന്റെയും മാപ്‌സിന്റെയും ലഭ്യതയെ ചെറുതായി ബാധിച്ചു ഹ്രസ്വമായി ബാധിച്ചു, അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു," ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങൾ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ പ്രവർത്തിച്ചു, ഞങ്ങളുടെ സേവനങ്ങൾ ഇപ്പോൾ ഓൺലൈനിൽ തിരിച്ചെത്തിയിരിക്കുന്നു " എന്നും ഗൂഗിൾ കുറിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Google's services have been disrupted in many parts of the world, including India. Google services started to suffer from the problem at 11 a.m. today. Services including YouTube, Drive, Gmail, and Search Engine have gone on strike. With this, many people, including those who depended on these services, were affected.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X