Home
News

ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തിയേക്കും; 50 ദശലക്ഷം ആളുകളുടെ വ്യക്തി വിവരങ്ങൾ ചോരുമെന്നുള്ള ഭീക്ഷണിയെ

ഗൂഗിൾ പ്ലസിന്റെ പ്രവർത്തനം 2019-ൽ പൂർണമായി അവസാനിപ്പിക്കുമെന്ന് ഈ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കമ്പനി വെളിപ്പെടുത്തി. ഉപഭോക്താക്കൾ കുറഞ്ഞ ഈ സമൂഹമാധ്യമത്തിന്റെ ആവശ്യകത ഇല്ല എന്നതിനെ തുടർന്നാണ് ഈ തീരുമാനം.

ഗൂഗിൾ സമൂഹമാധ്യമ നെറ്റ്‌വർക്ക് ആയ ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തിയേക്കും. 50 ദശലക്ഷം ആളുകളുടെ വ്യക്തി വിവരങ്ങൾ ചോരുമെന്നുള്ള ഭീക്ഷണിയെ തുടർന്നാണ് ഗൂഗിൾ പ്ലസ് നിർത്തുമെന്ന തീരുമാനം കൈകൊളേണ്ടി വന്നത്. നവംബറിൽ നടത്തിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷനെ തുടർന്നാണ് ഈ പ്രശ്നം ഉരുത്തിരിഞ്ഞത്.

'ബഗ്ഗ്‌' റിപ്പോർട്ട് ചെയ്യപ്പെട്ടത് ആറ് ദിവസങ്ങൾക്ക് ശേഷമാണ്. ഇത് ആളുകളുടെ വ്യക്തിവിവരങ്ങളെ ബാധിച്ചിട്ടില്ല എന്ന് കമ്പനി റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച പോസ്റ്റ് ചെയ്‌ത ബ്ലോഗിലാണ് ഈ വിവരം പറഞ്ഞിരിക്കുന്നത്.

ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തിയേക്കും

കമ്പനി പ്രശ്നം ബാധിക്കപ്പെട്ട 52.5 ദശലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങൾ പരിശോധിച്ചു വരികയാണ്. 'ബഗ്‌' കാരണം ദശലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നത്. 2010 ലാണ് ഗൂഗിൾ പ്ലസ് ഫേസ്ബുക്കിനോടൊപ്പമായി പ്രവർത്തനമാരംഭിച്ചത്, തുടർന്ന് ഉപഭോക്താക്കൾ വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് തകർച്ച നേരിടുകയായിരുന്നു.

ഈ വർഷാരംഭത്തിൽ, 'വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി, " ഒരു സെക്യൂരിറ്റി ബഗ് മൂന്ന് വർഷത്തോളം കണ്ടെത്താതെ ഇരിക്കുകയായിരുന്നു. ഇത് കാരണം സംഭവിച്ചത്‌ 500,000 ആളുകളുടെ വ്യക്തിവിവരങ്ങൾ ചോർന്നു എന്നുള്ളതാണ്. ആളുകളുടെ പരിഭ്രാന്തി ഒഴിവാക്കാനായി ഈ പ്രശ്നം മറച്ചു വയ്ക്കാൻ ഗൂഗിൾ തീരുമാനിക്കുകയുണ്ടായി.

ഇത് വെളിപ്പെടുത്തപ്പെട്ടത്‌ സുന്ദർ പിച്ചായ് യൂ.എസ് കോൺഗ്രസിൻറെ ജുഡീഷ്യറി കമ്മിറ്റിയിൽ പോകുന്നതിന് ഒരു ദിവസം മുൻപാണ്. ഗൂഗിൾ, ഫേസ്ബുക് എന്നിവയുടെ സുഗമമായ പ്രവർത്തനത്തിനായിട്ടുള്ള പുതിയ പ്രൈവസി നിയമങ്ങളെപറ്റി

സംസാരിക്കുവാനായിട്ടാണ് രണ്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള യൂ.എസ് നിയമനിർമിതാക്കൾ സുന്ദർ പിച്ചയിയെ വിളിച്ച് വരുത്തിയത്. കൂടാതെ മറ്റ് വൻകിട കമ്പനിക്കാരും സാന്നിധ്യത്തിൽ ഉണ്ടായിരുന്നു.

ഗൂഗിൾ പ്ലസിന്റെ പ്രവർത്തനം 2019-ൽ പൂർണമായി അവസാനിപ്പിക്കുമെന്ന് ഈ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കമ്പനി വെളിപ്പെടുത്തി. ഉപഭോക്താക്കൾ കുറഞ്ഞ ഈ സമൂഹമാധ്യമത്തിന്റെ ആവശ്യകത ഇല്ല എന്നതിനെ തുടർന്നാണ് ഈ തീരുമാനം. രണ്ടു വർഷത്തോളമായി നിലനിൽക്കുന്ന 'ബഗ്' കാരണം സംഭവിച്ചത് 500,000 ആളുകളുടെ വ്യക്തി വിവരങ്ങൾ ചോർന്നു എന്നതാണ്.

ഇനി ഗൂഗിൾ പ്ലസ് പ്രവർത്തിക്കുന്നത് വാണിജ്യപരമായിട്ടുള്ള കർത്തവ്യങ്ങൾക്കായിട്ടായിരിക്കും; ഇതിലായിരിക്കും ഇനി ഗൂഗിൾ പ്ലസ്
ശ്രദ്ധ ചെലുത്തുക.

More from GizBot

Best Mobiles in India

English summary
Google said in a blog post that it found no evidence that any other apps had accessed the data, such as name, email, gender and age, using the latest bug.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X