നെക്‌സസ് ഫോണുകള്‍ക്ക് ഗൂഗിള്‍ മാര്‍ഷ്‌മെല്ലൊ ലഭ്യമാക്കി തുടങ്ങി..!

Written By:

അടുത്തിടെയാണ് ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ നെക്‌സസ് ഫോണുകളായ നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി എന്നിവ അവതരിപ്പിച്ചത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ് ആയ മാര്‍ഷ്‌മെലൊ പ്രീ ലോഡഡ് ആയ ഡിവൈസുകള്‍ ആണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

എന്നാല്‍ മാര്‍ഷ്‌മെല്ലൊ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ മറ്റ് നെക്‌സസ് ഫോണുകള്‍ക്ക് കൂടി ലഭ്യമാക്കുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെക്‌സസ് ഫോണുകള്‍

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 6.0 പതിപ്പാണ് മാര്‍ഷ്‌മെല്ലൊ എന്ന് വിളിക്കപ്പെടുന്നത്.

 

നെക്‌സസ് ഫോണുകള്‍

നെക്‌സസ്5, നെക്‌സസ് 6, നെക്‌സസ് 7, നെക്‌സസ് 9, നെക്‌സസ് പ്ലയര്‍ എന്നിവയിലാണ് ആദ്യം മാര്‍ഷ്‌മെല്ലൊ അപ്‌ഡേറ്റ് ചെയ്യാനുളള അവസരമൊരുക്കുന്നത്.

 

നെക്‌സസ് ഫോണുകള്‍

ഒടിഎ എന്ന ഓവര്‍ ദ എയറിലൂടെയാണ് പുതിയ ആന്‍ഡ്രോയിഡ് ഒഎസ് നെക്‌സസ് ഡിവൈസുകളില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുക.

 

നെക്‌സസ് ഫോണുകള്‍

ഗൂഗിള്‍ തന്നെ നിര്‍മാണ മേല്‍നോട്ടവും വിതരണ ചുമലതയും നടത്തുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് നെക്‌സസ് ശ്രേണിയില്‍ പെട്ടവ.

 

നെക്‌സസ് ഫോണുകള്‍

ആന്‍ഡ്രോയിഡ് എം എന്ന പേരില്‍ മെയ് അവസാനത്തോടെയാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ ഒഎസ് ആയ മാര്‍ഷ്‌മെല്ലൊ അവതരിപ്പിച്ചത്.

 

നെക്‌സസ് ഫോണുകള്‍

മധുരപലഹാരങ്ങളുടെ പേരുകള്‍ ആന്‍ഡ്രോയിഡിന്റെ പതിപ്പുകള്‍ക്ക് ഇടുന്ന കീഴ്‌വഴക്കമാണ് ഗൂഗിള്‍ സ്വീകരിച്ചു പോരുന്നത്.

 

നെക്‌സസ് ഫോണുകള്‍

കുറച്ച് നാളത്തെ ആകാംക്ഷ നിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ആന്‍ഡ്രോയിഡിന്റെ ചുമതല വഹിക്കുന്ന ഡേവ് ബുര്‍ക്ക് ആന്‍ഡ്രോയിഡിലെ എം എന്നത് മാര്‍ഷ്‌മെല്ലൊ-യുടെ ചുരുക്കപ്പേരാണെന്ന് ഉപയോക്താക്കളോട് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 

Read more about:
English summary
Google starts Android 6.0 update for Nexus phones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot