സ്മാർട്ട്ഫോണിന് 20000 രൂപ വരെ ഡിസ്കൗണ്ട്! എക്സ്ക്ലൂസീവ് ഓഫറുകളുമായി ഇന്ത്യയിൽ ഗൂഗിൾ സ്റ്റോർ ആരംഭിച്ചു
ഗൂഗിൾ ഡിവൈസുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഗൂഗിൾ സ്റ്റോർ (Google Store) ഇന്ന് മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സ്മാർട്ട്ഫോൺ, ഇയർബഡ്സ് ഉൾപ്പെടെ ഇനി എന്ത് ഗൂഗിൾ ഡിവൈസുകൾ വാങ്ങണമെങ്കിലും വിശ്വസിച്ച് ആശ്രയിക്കാൻ ഗൂഗിൾ സ്റ്റോർ ഉണ്ട്. ഡിവൈസുകൾ നേരിട്ട് ഗൂഗിളിൽ നിന്ന് തന്നെ വാങ്ങാം എന്നതിന് പുറമേ ആകർഷകവും മികച്ചതുമായ നിരവധി ഓഫറുകൾ ലഭ്യമാകും എന്നതും ഗൂഗിൾ സ്റ്റോറിന്റെ നേട്ടമാണ്. ഇന്ത്യയിൽ ഗൂഗിൾ സ്റ്റോർ ഔദ്യോഗികമായി ആരംഭിച്ചതോടെ ഗൂഗിൾ സ്റ്റോറിൽ മാത്രം ലഭ്യമായ ലോഞ്ച് ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്താനുള്ള അവസരം ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുന്നു.
ഗൂഗിൾ ഡിവൈസുകൾ ഗൂഗിളിൽ നിന്ന് നേരിട്ട് വാങ്ങാം എന്നതിന് പുറമേ, സ്റ്റോർ ഡിസ്കൗണ്ടുകൾ നേടാനും ഗൂഗിൾ സ്റ്റോർ ക്രെഡിറ്റ് നേടാനും പിക്സൽ സ്മാർട്ട്ഫോൺ പർച്ചേസുകളിൽ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നേടാനും പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മികച്ച എക്സ്ചേഞ്ച് ബോണസ് നേടാനുമൊക്കെ ഗൂഗിൾ സ്റ്റോർ ഉപകാരപ്പെടും.

ഇന്ത്യയിൽ ഗൂഗിൾ സ്റ്റോർ ആരംഭിച്ചതിന്റെ ഭാഗമായി ജൂൺ 30 വരെ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ 20000 രൂപ വരെ വിലക്കുറവിൽ വാങ്ങാനുള്ള ചില ഓഫറുകളും ഇതിൽ അടങ്ങുന്നുണ്ട്. ഗൂഗിൾ സ്റ്റോർ വഴി വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ആധികാരികമാണെന്ന് ഗൂഗിൾ അതിന്റെ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നു.
ഇന്ത്യയിലെ ഗൂഗിൾ സ്റ്റോർ ലോഞ്ചിന്റെ ഭാഗമായി ജൂൺ 30 വരെ സ്മാർട്ട്ഫോണുകൾക്കും മറ്റും ലഭ്യമായിട്ടുള്ള ഡീലുകൾ പരിചയപ്പെടാം. ഗൂഗിൾ പിക്സൽ 9എ: 49999 രൂപയാണ് ഇതിന്റെ വില. 3000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കിന് ശേഷം 46999 രൂപയ്ക്ക് ഇത് ഗൂഗിൾ സ്റ്റോറിൽ നിന്ന് വാങ്ങാം.

ഗൂഗിൾ പിക്സൽ 9: 79999 രൂപ വിലയുള്ള ഈ ഫോണിന് 5000 രൂപ സ്റ്റോർ ഡിസ്കൗണ്ടും 7000 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്. അതിനാലിത് വെറും 67999 രൂപയ്ക്ക് വാങ്ങാം. ഗൂഗിൾ പിക്സൽ 9 പ്രോ: 109999 രൂപ വിലയുള്ള ഈ മോഡലിന് 10000 രൂപ സ്റ്റോർ ഡിസ്കൗണ്ടും 10000 രൂപ ക്യാഷ്ബാക്കും സഹിതം 20000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 89999 രൂപ വിലയിൽ വാങ്ങാം.
ഗൂഗിൾ പിക്സൽ 9 പ്രോ XL: 124999 രൂപ വിലയുള്ള ഈ ഫോണിന് 10000 രൂപ സ്റ്റോർ ഡിസ്കൗണ്ടും 10000 രൂപ ക്യാഷ്ബാക്കും ലഭിക്കും. അതിനാൽ 104999 രൂപ വിലയിൽ വാങ്ങാം. ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ്: യഥാർഥ വില 172999 രൂപ. 10000 രൂപ സ്റ്റോർ ഡിസ്കൗണ്ട്, 10000 രൂപ ക്യാഷ്ബാക്ക് എന്നിവയ്ക്ക് ശേഷം ഇത് 152999 രൂപ വിലയിൽ വാങ്ങാം.
പിക്സൽ 8എ: 52999 രൂപ വിലയുള്ള ഈ മോഡലിന് 15000 രൂപ ഗൂഗിൾ സ്റ്റോർ ഡിസ്കൗണ്ടും 3000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭ്യമാണ്, അതിനാൽ 34999 രൂപ വിലയിൽ ഇത് ഗൂഗിൾ സ്റ്റോറിൽ നിന്ന് വാങ്ങാം. ഗൂഗിൾ പിക്സൽ 8 പ്രോ: 106999 രൂപ വിലയുള്ള ഈ മോഡൽ 37000 രൂപ ഗൂഗിൾ സ്റ്റോർ ഡിസ്കൗണ്ടിനും 7000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കിനും ശേഷം 62999 രൂപ വിലയിൽ വാങ്ങാനാകും.

ഈ ഡിസ്കൗണ്ടുകൾക്ക് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ബോണസും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഗൂഗിൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നുണ്ട്. പിക്സൽ ഡിവൈസുകൾ വാങ്ങുന്നവർക്ക് ഇന്ത്യയിലുടനീളം ഫുൾ ടൈം കസ്റ്റമർ സപ്പോർട്ട്, ഔദ്യോഗിക വാറന്റി കവറേജ്, അംഗീകൃത റിപ്പയർ സെന്ററുകൾ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.


Click it and Unblock the Notifications








