ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

Posted By:

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളുടെ പനോരമിക് ചിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ എത്തിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഇതിനോടകം കാണാത്തതും കേള്‍ക്കാത്തതുമായ ധാരാളം പ്രദേശങ്ങളുടെ നൂറുകണക്കിനു ചിത്രങ്ങള്‍ സ്ട്രീറ്റ് വ്യൂവിലൂടെ നമ്മള്‍ കണ്ടു കഴിഞ്ഞു.

2007-ലാണ് സ്ട്രീറ്റ് വ്യൂ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. കാറില്‍ ഘടിപ്പിച്ച ഒമ്പത് ക്യാമറകളുടെ സഹായത്തോടെയാണ് സ്ട്രീറ്റ്‌വ്യൂവില്‍ 360 ഡിഗ്രി പനോരമിക് ചിത്രങ്ങള്‍ എടുക്കുന്നത്.

നമ്മള്‍ കേട്ടറിഞ്ഞതിനുമപ്പുറത്ത് ഒരോ സ്ഥലത്തിനും ഒരുപാടു കഥകള്‍ പറയാനുണ്ടെന്ന് സ്ട്രീറ്റ് വ്യൂവിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ബോധ്യമാവും.

ഇന്ന് തീര്‍ത്തും വ്യത്യസ്തമായ കുറെ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളാണ് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഓരോ രാജ്യത്തും ചില പ്രത്യേക സ്ഥലങ്ങളില്‍ റോഡുകള്‍ അവസാനിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് സമുദ്രമോ മലകളോ ഒക്കെയാണ്. മുന്നോട്ടു പോകാനാവാത്ത തരത്തില്‍ റോഡുകള്‍ അവസാനിക്കുന്ന ലോകത്തെ ചില സ്ഥലങ്ങള്‍ കാണണമെങ്കില്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

ഹവായിലെ കെയ്മു എന്ന സ്ഥലമാണ് ഇത്. ചിത്രത്തില്‍ കാണുന്ന സ്ഥലത്തിനപ്പുറം ചതുപ്പാണ്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

മിഡ്‌വെ ഐലന്‍ഡിലെ റോഡ് അവസാനിക്കുന്ന ഇടം.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

ഹോംകോംഗ്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

ന്യൂസിലാന്‍ഡിലെ സൗത്ത് ലാന്‍ഡ്. മില്‍ഫോര്‍ഡ് സൗണ്ട് ഹൈവേയുടെ അവസാനം

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

ഹവായിലെ ഓഹു

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

ന്യൂസിലാന്‍ഡിലെ കേപ് റെജിന റോഡിന്റെ അവസാനം

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

നോര്‍വെയിലെ സന്‍ഡ്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

കാനഡയിലെ നേവി റോഡിന്റെ അവസാനത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇവിടെ 'അവസാനിക്കുന്നു'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot