ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ തെരുവ് നായയ്ക്കും തുണയായി

Posted By:

അത്ഭുതങ്ങള്‍ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ കാഴ്ചകളാണ് പൊതുവെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കാണാറുള്ളത്. എന്നാല്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ ഒരു സംഭവത്തിനും ഗൂഗിള്‍ സ്ട്രീറ്റ് കാരണമായി.

മറ്റൊന്നുമല്ല, വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന അവശനായ തെരുവ് നായയ്ക്ക് പുതുജീവന്‍ നല്‍കി. എങ്ങനെയെന്നല്ലേ. അതൊരു കഥയാണ്.

ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ തെരുവ് നായയ്ക്കും തുണയായി

പാട്രിക് പിറ്റെങ്കര്‍ എന്നയാളും കാമുകിയും ചേര്‍ന്ന് ഒരിക്കല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യവില്‍ വെറുതെ സ്ഥലങ്ങള്‍ തിരയുകയായിരുന്നു. അങ്ങനെയിരിക്കെ തന്റെ വീടിനു സമീപമുള്ള പ്രദേശത്ത് റോഡരികിലായി തെരുവ് നായ കിടക്കുന്നതുകണ്ടു.

നേരത്തെ ഈ നായയെ കണ്ടിട്ടുണ്ടെങ്കിലും സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞതോടെയാണ് ഇത് കാലങ്ങളായി അവിടെ കിടക്കുകയാണെന്ന കാര്യം പാട്രിക് മനസിലാക്കിയത്.

<center><center><center><iframe width="100%" height="360" src="http://www.youtube.com/embed/ZqaNiv91ceE?feature=player_embedded" frameborder="0" allowfullscreen></iframe></center></center></center>

ഉടന്‍തന്നെ അദ്ദേഹം മൃഗസംരക്ഷണത്തിനായി നിലകൊള്ളുന്ന ഹോപ് ഫോര്‍ പോസ് എന്ന സംഘടനയെ വിവരമറിയിച്ചു. സംഘടനയുടെ സഹ സ്ഥാപകനായ എല്‍ഡാഡ് ഹാഗര്‍ സ്ഥലത്തെത്തി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് 10 വര്‍ഷമായി നായ അവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടെന്നു മനസിലായത്.

ചുടുകാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ ട്രക്കിനടിയിലാണ് ഇത് അഭയം പ്രാപിച്ചിരുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

തുടര്‍ന്ന് നായയെ ഇണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഭക്ഷണ സാധനങ്ങള്‍ നല്‍കിയും മറ്റും എല്‍ഡാഡ് ഇത് സാധിച്ചെടുത്തു. പരിശോധന നടത്തിയപ്പോഴാണ് തീര്‍ത്തും അവശനിലയിലാണ് നായയെന്നു മനസിലായത്. ശരീരം മുഴുവന്‍ വ്രണങ്ങളും എല്ലുകള്‍ക്ക് ചെറിയ തോതില്‍ പൊട്ടലുകളുമുണ്ടായിരുന്നു. കൂടാതെ വായയില്‍ പല്ല് പൊട്ടി മുറിവും ഉണ്ടായിരുന്നു.

ഉടന്‍തന്നെ എല്‍ഡാഡ് ഹാഗര്‍ നായയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് നേരത്തെ മൃഗസംരക്ഷണ സംഘടനയെ വിവരമറിയിച്ച പാട്രിക്കിന്റെ അമ്മ നായയെ ഏറ്റെടുത്തു. ഇപ്പോള്‍ തെരുവ് നായ വളര്‍ത്തുനായയായി ആരോഗ്യത്തോടെ ജീവിക്കുന്നു.

ഈ സംഭവം നേരില്‍ കാണണമെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot