കടല്‍ ത്രീഡിയില്‍ കാണൂ....!

Written By:

നഗരങ്ങളുടെ ത്രീഡി മാപ്പിംഗിലൂടെ സാങ്കേതിക ലോകത്തെ പിടിച്ച് കുലുക്കിയ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇനി കടലിനടിയിലേക്കും. അണ്ടര്‍ വാട്ടര്‍ ദൃശ്യങ്ങള്‍ ത്രീ ഡി സാങ്കേതിക വിദ്യ പകര്‍ത്തിയതാണ് പുതിയ പദ്ധതി. ഓസ്ട്രലിയയിലെ ഗ്രേറ്റ് ബാരിയര്‍ കടലോരത്തെ മാപ്പാണ് ഗൂഗിള്‍ ഈ പട്ടികയില്‍ ആദ്യം കൊണ്ടുവന്നിരിക്കുന്നത്.

ഓസ്ട്രലിയയിലെ തന്നെ മാപ്പിംഗ് കമ്പനിയായ സീവ്യൂ വര്‍വ്വേയാണ് ഗൂഗിളിന് വേണ്ടി മാപ്പ് തയ്യാറാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഗ്രേറ്റ് ബാരിയര്‍ ലോക പൈതൃക പ്രദേശമാണ്. ക്വീന്‍സ് ലാന്‍ഡ് തീരത്തിന്റെ ഭാഗമായ ഈ സ്ഥലം നൂറുകണക്കിന് പേരുടെ അദ്ധ്വാനം കൊണ്ടാണ് മാപ്പായി മാറിയത്.
പ്രത്യേക ക്യാമറയുടെ രൂപകല്‍പ്പനയുടെ ഫലമായാണ് സീവ്യൂ സര്‍വ്വേ യാഥാര്‍ത്ഥ്യമായത്. ഓരോ മൂന്ന് സെക്കന്‍ഡിലും 360 ഡിഗ്രിയില്‍ ഓരോ ഫോട്ടോ വീതം ചിത്രീകരിക്കാന്‍ കഴിയുന്നതാണ് ഈ ക്യാമറ. 2300 കിലോമീറ്ററോളം വരുന്ന കടല്‍ത്തീരത്തെ പല പ്രദേശങ്ങളായി വേര്‍തിരിച്ചാണ് പ്രത്യേക സംഘം ചിത്രീകരണം നടത്തിയത്.

കടല്‍ ത്രീഡിയില്‍ കാണൂ....!

പതിനായിരക്കണക്കിന് ഫോട്ടോകള്‍ കോര്‍ത്തിണക്കിയാണ് കടലിന്റെ പുനരാവിഷ്‌കാരണം ഗൂഗിള്‍ നടത്തിയത്. പ്രകൃതിയുടെ മഹാത്ഭുതം അനുഭവിക്കാന്‍ സൈറ്റ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കഴിയുമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം.

https://www.google.com/maps/views/u/0/streetview/oceans?gl=us എന്ന സൈറ്റില്‍ നിന്ന് കടലിനടിയിലെ അത്ഭുതങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot