ഗൂഗിള്‍ തേസ് ആപ്പിലൂടെ എങ്ങനെ ചാറ്റ് ചെയ്യാം?

Posted By: Samuel P Mohan

ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ അവതരിപ്പിച്ച പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിള്‍ തേസ് ആപ്പ്. നിങ്ങളുടെ അക്കൗണ്ട് ഏതു ബാങ്കിലാണെങ്കിലും ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഈ ആപ്പുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇങ്ങനെ ബന്ധിപ്പിച്ചതിനു ശേഷം ഭീം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചെയ്യുന്നതു പോലെ വേറെ അക്കൗണ്ടിലേക്കും പണം ഓണ്‍ലൈനായി കൈമാറ്റം ചെയ്യാം.

ഗൂഗിള്‍ തേസ് ആപ്പിലൂടെ എങ്ങനെ ചാറ്റ് ചെയ്യാം?

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ യുപിഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ പണം കൈമാറ്റം കൂടാതെ ബില്‍ പേയ്‌മെന്റ് കൂടെ സാധ്യമാക്കും എന്നതാണ് മറ്റുളള യുപിഐ ആപ്പില്‍ നിന്നും ഗൂഗിള്‍ തേസിനെ വ്യത്യസ്ഥമാക്കുന്നത്.

ഗൂഗിള്‍ തേസ് ആപ്പില്‍ ഇപ്പോള്‍ പുതിയൊരു സവിശേഷത കൂടി എത്തിയിരിക്കുന്നു, അത് ഏതാണെന്നു നോക്കാം,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ തേസിലൂടെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും

ഗൂഗിള്‍ തേസ് ആപ്പിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങള്‍ കൈമാറാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ടെക്‌ബ്ലോഗര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്, പണമിടപാടിനെ കുറിച്ചുളള സന്ദേശമാണെങ്കിലും ഇത് വാട്ട്‌സാപ്പിനെ ലക്ഷ്യം വച്ചുളള പരിഷ്‌കരണമാണെന്നാണ് പറയുന്നത്.

നിലവില്‍ പരീക്ഷണ ഘട്ടത്തില്‍

പരീക്ഷണ ഘട്ടത്തില്‍ നടക്കുന്ന ഈ സംവിധാനം നിലവില്‍ എല്ലാവര്‍ക്കും ലഭിക്കില്ല. ഇതില്‍ വളരെ ലളിതമായ ചാറ്റിങ്ങ് പ്രവര്‍ത്തനമാണ്. നിലവില്‍ 150 ലക്ഷം ഉപഭോക്താക്കളാണ് തേസ് ആപ്പ് ഉപയോഗിക്കുന്നത്.

വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളില്‍ വാചകം, വീഡിയോ, വോയിസ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇടപഴകുന്നതിനും പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സാധിക്കുന്നു.

പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാവുന്ന മികച്ച സ്ഥലങ്ങള്‍

വാട്ട്‌സാപ്പിന്റെ മറ്റൊു പുതിയ വാര്‍ത്ത

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പിന്റെ വ്യാജന്‍ ഇപ്പോള്‍ പുറത്തിറങ്ങി. ചുരുങ്ങിയ സമയത്തിനുളളില്‍ പത്തു ലക്ഷം പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. 'അപ്‌ഡേറ്റ് വാട്ട്‌സാപ്പ് മെസഞ്ചര്‍' എന്നാണ് വ്യാജന്റെ പേര്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Tez has added a chat feature. The new feature is rolling out slowly. It offers a simple chat functionality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot