ഷെയർചാറ്റിൽ 300 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിൾ

|

രാജ്യത്തെ അതിവേഗം വളരുന്ന ഷോർട്ട് വീഡിയോ സ്പേസിലേക്ക് ഗൂഗിൾ വലിയൊരു കാൽവയ്പ്പിന് ഒരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ആയ ഷെയർചാറ്റിൽ ഗൂഗിൾ 300 മില്യൺ ഡോളറിന്റെ ഫണ്ടിങ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷെയർചാറ്റിന്റെ മാതൃ കമ്പനിയായ മൊഹല്ല ടെക്കുമായി ഗൂഗിളും മറ്റ് ചില കമ്പനികളും ചർച്ച നടത്തുന്നതായും പറയപ്പെടുന്നു. ഷെയർചാറ്റിന് 5 ബില്യൺ ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് ഈ ബിസിനസ് ഡീൽ പുരോഗമിക്കുന്നത്. ജൂൺ മാസത്തിനുള്ളിൽ തന്നെ കരാറിൽ ഒപ്പിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഷോർട്ട് വീഡിയോ

ടിക് ടോക്ക് സൃഷ്ടിച്ച തരംഗമാണ് രാജ്യത്തെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളുടെ തലവര മാറ്റിയത്. എല്ലാ തലമുറയിൽ പെട്ട യൂസേഴ്സിനും ഇടയിൽ ഷോർട്ട് വീഡിയോകൾക്ക് സ്വീകാര്യതയേറി. ടിക്ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ ഒഴിവ് വന്ന വലിയൊരു മാർക്കറ്റിലേക്ക് കമ്പനികളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള ജനപ്രിയ ആപ്പുകൾ ഷോർട്സും റീൽസും പോലെയുള്ള സെക്ഷനുകളും അവതരിപ്പിച്ചു.

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാംപ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

ഇന്ത്യ

ഈ അന്താരാഷ്ട്ര ഭീമന്മാർ ലോകമെമ്പാടും വളർന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ ഷെയർചാറ്റ്, എംഎക്സ്, ടകാടക്, മോജ് തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ചിത്രത്തിലേക്ക് വന്നു. ഇന്നത്തെ കണക്കനുസരിച്ച്, ഷെയർചാറ്റിന് 180 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഗൂഗിൾ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തുന്നത്. ഇത് തന്നെ ഷെയർചാറ്റിന്റെ വളർച്ചയ്ക്ക് ഉള്ള തെളിവ് ആണ്. ഗൂഗിൾ മാത്രമല്ല, ടെമാസെക്ക് പോലെയുള്ള കമ്പനികളും ഷെയർചാറ്റിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

മൊഹ

300 മില്യൺ ഡോളറിന്റെ ഫണ്ടിങ് ഡീൽ ക്ലോസ് ചെയ്യുന്നതിനായി മൊഹല്ല ടെക് ഗൂഗിൾ, നിലവിലുള്ള നിക്ഷേപകരായ ടെമാസെക്, മറ്റ് നിക്ഷേപകർ എന്നിവരുമായി വിപുലമായ ചർച്ചയിലാണ്. ഷെയർചാറ്റിന് 5 ബില്യൺ ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് ഇടപാട് നടക്കുകയെന്നും ഇൻഡസ്ട്രി സോഴ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ മൊഹല്ല ടെക് തയ്യാറായിട്ടില്ല. ഗൂഗിളും ടെമാസെക്കും ഇത് സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടുമില്ല.

ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

വീഡിയോ ഷെയറിങ്

ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഷെയർചാറ്റിന് പ്രശസ്ത ടെക്ക് ഭീമന്മാരുടെ സപ്പോർട്ട് ലഭിക്കുന്നതിലൂടെ വലിയ ഉയരങ്ങൾ താണ്ടാൻ കഴിയും എന്നതിൽ തർക്കമില്ല. എന്നാൽ ഗൂഗിൾ നിക്ഷേപം നടത്തിയ ഏക കമ്പനിയല്ല ഷെയർചാറ്റ് എന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഷെയർചാറ്റിനോട് മത്സരിക്കുന്ന മറ്റ് ഒരു ഇന്ത്യൻ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോം ആയ ജോഷിലും ഗൂഗിൾ നിക്ഷേപം നടത്തിയിരുന്നു.

യൂസ‍ർ

ഇന്ത്യ പോലുള്ള വിപണികളിൽ ഷോർട്ട് വീഡിയോ സ്പേസിന് എത്രമാത്രം സാധ്യതയുണ്ടെന്ന് ​ഗൂ​ഗിളിന്റെ നിക്ഷേപ നടപടികൾ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പറഞ്ഞത് പോലെ, ഷെയർചാറ്റിന് പ്രതിമാസം 180 ദശലക്ഷം സജീവ ഉപയോക്തൃ അടിത്തറയുണ്ട്. ഈ വിപുലമായ യൂസ‍ർ ബേസിൽ തന്നെയാണ് ​ഗൂ​ഗിൾ കണ്ണ് വയ്ക്കുന്നത് എന്ന കാര്യത്തിൽ ത‍ർക്കം ഇല്ല. ഈ നമ്പറുകൾ മാത്രമല്ല ​ഗൂ​ഗിളിനെ ആക‍ർഷിക്കുന്നത്. ഷെയർചാറ്റിന്റെ മാതൃ കമ്പനിയായ മൊഹല്ല ടെക്ക് നേരത്തെ മോജ്, എംഎക്സ് ടകാടക് തുടങ്ങിയ ഷോ‍ർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളും ഏറ്റെടുത്തിരുന്നു.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

ടെക്

ഇവയെല്ലാം കൂടി ചേരുമ്പോൾ മാത്രം 300 ദശലക്ഷം വരുന്ന വലിയൊരു യൂസ‍ർ ബേസ് മൊഹല്ല ടെക് ഡ‍ീലിനൊപ്പം ലഭിക്കുന്നു. മറ്റൊരു ഇന്ത്യൻ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോം ആയ ജോഷിലും ​ഗൂ​ഗിളിന് നിക്ഷേപം ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഷെയർചാറ്റ് ഡീൽ കൂടി യാഥാ‍ർഥ്യമായാൽ രാജ്യത്തെ ഷോ‍ർട്ട് വീഡിയോ സ്പേസിന്റെ സിംഹ ഭാ​ഗവും ​ഗൂ​ഗിളിന്റെ കയ്യിൽ എത്തുമെന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
It is reported that Google is preparing for another step towards the fast growing short video space in the country. Google is reportedly funding $ 300 million for ShareChat, a short video platform. Google and some other companies are reportedly in talks with Mohalla Tech, the parent company of ShareChat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X