ജിമെയിലിലെ സ്റ്റോറേജ് 10ജിബിയായി ഉയര്‍ത്തി

Posted By: Super

ജിമെയിലിലെ സ്റ്റോറേജ് 10ജിബിയായി ഉയര്‍ത്തി

ജിമെയിലിലെ സൗജന്യ സ്‌റ്റോറേജ് കപ്പാസിറ്റി 10ജിബിയായി ഉയര്‍ത്തി. ക്ലൗഡ് സ്റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവിന്റെ അവതരണത്തോടനുബന്ധിച്ചാണ്

ജിമെയില്‍ സ്‌റ്റോറേജ് ഉയര്‍ത്തിയത്. ഇതുവരെ 7.5ജിബിയായിരുന്നു ജിമെയിലിലെ സൗജന്യ സ്റ്റോറേജ്.

ലോകത്തിലെ വിവിധ ഭാഗങ്ങളിലായുള്ള ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായാകും 10ജിബി സ്‌റ്റോറേജ് ലഭിക്കുക. ഇതിന്റെ തുടക്കമെന്നോണം മിക്ക ഉപയോക്താക്കള്‍ക്കും 8ജിബി സ്‌റ്റോറേജാണ്  ലഭിക്കുക. തുടര്‍ന്ന് അത് 9ജിബിയും പിന്നീട് 10ജിബിയുമാകും.

2004ല്‍ ജിമെയില്‍ ആദ്യമായി പുറത്തിറക്കിയപ്പോഴുള്ള സ്‌റ്റോറേജിനേക്കാളും 10 മടങ്ങ് അധികമാണ് ഇപ്പോഴത്തെ സ്‌റ്റോറേജ്. 10ജിബിയില്‍ കൂടുതല്‍ സ്‌റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് നിശ്ചിത തുക നല്‍കി കപ്പാസിറ്റി ഉയര്‍ത്താനുമാകും. 25 ജിബി മുതല്‍ 16ടിബി വരെയുള്ള സ്റ്റോറേജ് പ്ലാനുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

25ജിബിയ്ക്ക് പ്രതിമാസം 2.49 ഡോളറാണ് (ഏകദേശം 130 രൂപ) ഈടാക്കുക. അതേ സമയം 16 ടിബി സ്‌റ്റോറേജിന്റെ പ്രതിമാസ നിരക്ക് 799.99 ഡോളറാണ് (ഏകദേശം 42,000 രൂപ). പുതിയ സ്റ്റോറേജ് പ്ലാന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് 20ജിബിയ്ക്ക് ഒരു വര്‍ഷത്തേക്ക് 5 ഡോളറും 16ടിബിയ്ക്ക് 2096 ഡോളറുമായിരുന്നു ഈടാക്കിയിരുന്നത്.

സ്റ്റോറേജ് പ്ലാനിന്റെ വിശദവിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്  ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot