Home
News

സ്മാർട്ട്ഫോൺ വിപണിയിൽ കണ്ണും നട്ട് എയർടെൽ; പിന്തുണയായി ഗൂഗിളിന്റെ 1 ബില്യൺ ഡോളർ നിക്ഷേപം

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലിൽ 1 ബില്യൺ ഡോളറിന്റെ ( 7,500 കോടിയ്ക്കും മുകളിൽ ) നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമായിട്ടാണ് നിക്ഷേപം. ദീർഘകാല പദ്ധതികളുമായാണ് കരാർ തയ്യാറാക്കിയിരിയ്ക്കുന്നത്. 5ജി അനുബന്ധ സൌകര്യങ്ങളുടെ വികസനം, ഇന്ത്യയിൽ ഉടനീളമുള്ള ബിസിനസുകൾക്കായി ക്ലൗഡ് ഇക്കോസിസ്റ്റം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. നിക്ഷേപത്തിന് പകരം ഗൂഗിളിന് ഭാരതി എയർടെലിൽ ഇക്വിറ്റി ഓഹരികളും ലഭിക്കും. നേരത്തെ റിലയൻസ് ജിയോയിലും ഗൂഗിൾ നിക്ഷേപം നടത്തിയിരുന്നു.

അഫോർഡബിൾ സ്മാർട്ട്ഫോണുകൾ

ഏറ്റവും സാധാരണക്കാരായ ആളുകൾക്ക് പോലും താങ്ങാൻ ആകുന്ന ' അഫോർഡബിൾ സ്മാർട്ട്ഫോണുകൾ ' അവതരിപ്പിക്കാനുള്ള മത്സരം സജീവമായിരിക്കുന്ന സമയത്താണ് എയർടെലിലേക്ക് ഗൂഗിളിന്റെ നിക്ഷേപം എത്തുന്നതെന്നും ശ്രദ്ധേയമാണ്. അഫോർഡബിൾ സ്മാർട്ട്ഫോൺ രംഗത്തേക്ക് എയർടെലും കണ്ണെറിയുന്നുണ്ട്. ജിയോയുടെ വഴിയേ സ്മാർട്ട്ഫോൺ രംഗത്തും സാന്നിധ്യമറിയിക്കാൻ എയർടെൽ ലക്ഷ്യമിടുന്നതായാണ് വിലയിരുത്തൽ. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമാണ് പുതിയ നിക്ഷേപം. ഇന്ത്യയിലെ ബിസിനസ് താത്പര്യങ്ങൾ വളർത്താനായി 2020ലാണ് ഗൂഗിൾ ഈ ഫണ്ട് പ്രഖ്യാപിച്ചത്. 700 മില്യൺ ഡോളറാണ് എയർടെലിൽ ഗൂഗിൾ നിക്ഷേപിക്കുക. ഇതിന് പകരമായി എയർടെലിൽ ഗൂഗിളിന് 1.28 ശതമാനം ഓണർഷിപ്പ് ലഭിക്കും. അതേ സമയം 300 മില്യൺ ഡോളർ നിക്ഷേപം ഗൂഗിളും എയർടെലും തമ്മിലുള്ള മൾട്ടി ഇയർ വാണിജ്യ കരാറുകളുടെ ഭാഗമാകും.

സ്മാർട്ട്ഫോൺ വിപണി

പുതിയ മേഖലകളിൽ കണ്ണും നട്ടിരിക്കുന്ന എയർടെലിന് ഗൂഗിളിന്റെ താത്പര്യവും നിക്ഷേപവും ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ചും അഫോർഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ. വ്യത്യസ്തമായ പ്രൈസ് റേഞ്ചുകൾ, മോഡലുകൾ എന്നിവയേക്കുറിച്ച് ചിന്തിക്കാനും നടപ്പിലാക്കാനും എയർടെലിനാകും. ആൻഡ്രോയിഡ് ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് എയർടെൽ ഔദ്യോഗികമായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ആദ്യത്തെ വാണിജ്യ കരാറിന്റെ ഭാഗമായി, നൂതനമായ അഫോർഡബിലിറ്റി പ്രോഗ്രാമുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും എയർടെൽ പറയുന്നു. ഇത് വഴി ധാരാളം ആൻഡ്രോയിഡ് ഡിവൈസുകൾ വിപണിയിലെത്തിക്കും. ഇതിനായി എയർടെലും ഗൂഗിളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും എയർടെൽ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്.

റിലയൻസ്

എയർടെലും ഗൂഗിളും തമ്മിലുള്ള ഈ പങ്കാളിത്തം റിലയൻസ് ജിയോയ്ക്ക് തിരിച്ചടി ആകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷം റിലയൻസ് ജിയോയും അഫോർഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഗൂഗിളുമായി സഹകരിച്ചാണ് റിലയൻസ് തങ്ങളുടെ ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ എത്തിച്ചത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഫോർക്ക്ഡ് വേർഷനായ പ്രഗതി ഒഎസുമായാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിച്ചത്. പ്രഗതി ഒഎസിനേക്കുറിച്ച് വൻ പ്രഖ്യാപനങ്ങളാണ് അന്ന് ഗൂഗിൾ നടത്തിയത്. പ്രഗതി ഇന്ത്യയിലെ ലോ എൻഡ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ നിർണായകമായി മാറുമെന്നും വിലയിരുത്തൽ ഉണ്ട്. സ്മാർട്ട്ഫോൺ വിപണിയിലേക്ക് കടന്ന് കയറാൻ എയർടെൽ നടത്തുന്ന ശ്രമങ്ങളെ ഗൂഗിൾ ഏതെല്ലാം വഴികളിൽ സഹായിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. എങ്കിലും ജിയോയ്ക്കെതിരെ ഒരു നീക്കം നടത്താൻ എയർടെൽ തയ്യാറായേക്കും.

ഗൂഗിൾ

ഗൂഗിൾ നേരത്തെ തന്നെ ജിയോയിൽ നിക്ഷേപം നടത്തിയതായി അറിയാമല്ലോ. എയർടെലിൽ നിക്ഷേപം നടത്തുന്നതോട് കൂടി, രാജ്യത്തെ ഏറ്റവും വലിയ രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഗൂഗിളിന് നിക്ഷേപം ആയിക്കഴിഞ്ഞു. ഉപഭോക്തൃ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനം നൽകുന്നതിനും ഡിജിറ്റൽ ഇന്ത്യയുയെന്ന ലക്ഷ്യത്തിന് വേഗം കൂട്ടുന്നതിനും ഏറ്റവും മികച്ച എൻഡ് ടു എൻഡ് പ്രോഡക്റ്റ്സ് കൊണ്ട് വരുന്നതിനുമാണ് ഗൂഗിൾ എയർടെൽ പാർട്ണർഷിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ, റെഗുലേറ്ററി അംഗീകാരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. എയർടെലും ഗൂഗിളും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഈ ഡീൽ എന്ത് മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്നും കാത്തിരുന്ന് കാണേണ്ടതാണ്.

5ജി

ഇന്ത്യ സ്പെസിഫിക് 5ജി നെറ്റ്വർക്കിനും അനുബന്ധ സേവനങ്ങളുമായി ബന്ധപ്പെട്ട് എയർടെലും ഗൂഗിളും തമ്മിൽ നിലവിൽ വ്യത്യസ്ത കരാറുകൾ ഉണ്ട്. ഇത് തുടരാൻ പുതിയ നിക്ഷേപം സഹായിക്കുമെന്ന് എയർടെൽ പറയുന്നു. എയർടെൽ ഇപ്പോൾ തന്നെ ഗൂഗിളിന്റെ 5ജി റെഡി എവോൾവ്ഡ് പാക്കറ്റ് കോറുകളും നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം നൽകുന്നതിന് ഗൂഗിളിന്റെ നെറ്റ്‌വർക്ക് വിർച്ച്വലൈസേഷൻ സൊല്യൂഷനുകളുടെ വിന്യാസം കൂട്ടാനും എയർടെൽ ലക്ഷ്യമിടുന്നു.

ക്ലൗഡ് ഇക്കോസിസ്റ്റം

പുതിയ പാർട്ണർഷിപ്പ് എയർടെലിനെ ഇന്ത്യയിൽ അതിന്റെ ക്ലൗഡ് ഇക്കോസിസ്റ്റം രൂപപ്പെടുത്താനും വളർത്താനും സഹായിക്കും. ഇത് രാജ്യത്തെ ബിസിനസ് രംഗത്തിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ വേഗം കൂട്ടുമെന്നും എയർടെൽ അവകാശപ്പെടുന്നു. നിലവിൽ രാജ്യത്തെ ഒരു ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് എയർടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഓഫറുകൾ നൽകുന്നുണ്ട്.

ഡിജിറ്റൽ

" നൂതന ഉത്പന്നങ്ങളിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ ലാഭ വിഹിതം വളർത്തിയെടുക്കാനുള്ള കാഴ്ചപ്പാട് എയർടെലും ഗൂഗിളും പങ്കിടുന്നു. ഞങ്ങളുടെ ഭാവിയെ ലക്ഷ്യമിടുന്ന നെറ്റ്‌വർക്ക്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ലാസ്റ്റ് മൈൽ ഡിസ്ട്രിബ്യൂഷൻ, പേയ്‌മെന്റ് ഇക്കോസിസ്റ്റം എന്നിവയ്‌ക്കൊപ്പം, ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതിന് ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, " ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു.

ഡിജിറ്റൽ ഭാവി

" ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിനുള്ള മാർഗം തെളിക്കുന്ന മുൻനിര സ്ഥാപനമാണ് എയർടെൽ, കൂടുതൽ ഇന്ത്യക്കാർക്ക് കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനും ഇന്റർനെറ്റിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടിൽ പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്," ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Global tech giant Google is set to invest $ 1 billion in Airtel, the country's second-largest telecom company. The investment is part of the Google for India Digitization Fund. The agreement is made with long-term plans. In return for the investment, Google will also acquire an equity stake in Bharti Airtel. Earlier, Google had also invested in Reliance Jio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X