ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ജൂണില്‍

Posted By: Staff

 ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ജൂണില്‍

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം വേര്‍ഷനായ ജെല്ലി ബീന്‍ ജൂണില്‍ ഗൂഗിള്‍ പരിചയപ്പെടുത്താന്‍ സാധ്യത. ഡിസംബറോടെ ഈ ഒഎസ് ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിന്റെ 5.0 വേര്‍ഷനായാകും ജെല്ലിബീന്‍ എത്തുക. പേരിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളുടെ പേര് വെച്ച് നോക്കുമ്പോള്‍ ജെല്ലിബീന്‍ തന്നെയാകും ഗൂഗിള്‍ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ അവസാനം നടക്കുന്ന വാര്‍ഷിക ഐ/ഒ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഗൂഗിളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജെല്ലി ബീനില്‍ ഏതെല്ലാം സവിശേഷതകളാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഐഒഎസില്‍ സിരി ശബ്ദാധിഷ്ഠിത പ്രോഗ്രാം പോലെ ഒരു സൗകര്യം ജെല്ലിബീന്‍ ഒഎസില്‍ ഗൂഗിളും അവതരിപ്പിക്കാനിടയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

ജെല്ലിബീന്‍ ഈ വര്‍ഷാവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് വോള്‍സ്ട്രീറ്റ് ജേണലാണ്. എന്നാല്‍ ഗൂഗിളില്‍ നിന്ന് ഇതിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അഥവാ ആന്‍ഡ്രോയിഡ് 4.0യാണ് ഏറ്റവും പുതിയ ഒഎസ് വേര്‍ഷന്‍. ഈ വേര്‍ഷന്‍ തന്നെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴും അധികം ഫോണുകളും ജിഞ്ചര്‍ബ്രഡിലാണ് പ്രവര്‍ത്തിക്കുന്നത്.

Please Wait while comments are loading...

Social Counting