Home
News

മേക്ക് ഇൻ ഇന്ത്യയിൽ ഗൂഗിളും അ‌ണിചേരുന്നു; പിക്സൽ 8 ഫോണുകൾ ഇന്ത്യയിൽ നിർമിക്കും! വമ്പൻ പ്രഖ്യാപനങ്ങളെത്തി

ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തെ അ‌ടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്ന വമ്പൻ പ്രഖ്യാപനം പുറത്തുവന്നു. സാംസങ്, ആപ്പിൾ എന്നീ വൻ ബ്രാൻഡുകൾക്ക് പിന്നാലെ ഗൂഗിളും ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ 2023 ഇവന്റിലാണ് ഈ സുപ്രധാന തീരുമാനം വെളിപ്പെടുത്തിയത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചേർന്നാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുക. ഈ മാസം നാലിന് ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും പുതിയ പിക്സൽ 8 സീരീസിലെ പിക്സൽ 8നിർമിച്ചുകൊണ്ടാണ് ഗൂഗിൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.

പിക്സൽ 8 ഫോണുകൾ ഇന്ത്യയിൽ നിർമിക്കും! വമ്പൻ പ്രഖ്യാപനങ്ങളെത്തി

ഗൂഗിൾ ഫോണുകളുടെ ഇന്ത്യയിലെ നിർമാണത്തിന് പുറമേ സുപ്രധാനമായ ​​ഒട്ടനവധി പ്രഖ്യാപനങ്ങൾ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഉണ്ടായിട്ടുണ്ട്. ഗൂഗിൾ മാപ്‌സിന്റെ ഒഎൻ‌ഡി‌സിയുമായുള്ള പങ്കാളിത്തമാണ് അ‌തിലൊന്ന്. ഈ പങ്കാളിത്തത്തിലൂടെ അ‌ധികം ​വൈകാതെ ഗൂഗിൾ മാപ്‌സ് ആപ്പ് വഴി മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുങ്ങും.

യൂട്യൂബ് ഇന്ത്യയിൽ പുതിയതായി അ‌വതരിപ്പിച്ച ഫീച്ചറുകൾ, കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യൽ, ഗൂഗിൾ പേ- പ്ലേ സ്റ്റോർ എന്നിവയിലെ സുരക്ഷാ ഫീച്ചറുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഉണ്ടായി. അ‌തിൽ ഏറ്റവും ശ്രദ്ധ നേടിയത് പിക്സൽ ഫോണുകളുടെ ഇന്ത്യയിലെ നിർമാണം തന്നെയാണ്.

ഏറ്റവും പുതിയ പിക്സൽ 8 സീരീസ് ഫോൺ നിർ​മിച്ചുകൊണ്ട് ഇന്ത്യയിൽ പിക്സൽ ഫോൺ സീരീസ് നിർമ്മാണം ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വിഷ്ണവിന്റെ സാന്നിധ്യത്തിൽ കമ്പനി അറിയിച്ചു. ഇന്ത്യയിൽ നിർമ്മിച്ച പിക്സൽ ഫോണുകൾ 2024-ന്റെ തുടക്കം മുതൽ വിപണിയിൽ ലഭ്യമാകും എന്നാണ് പ്രഖ്യാപനം.

അന്താരാഷ്‌ട്ര, ആഭ്യന്തര നിർമ്മാതാക്കളുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിൾ പിക്സൽ ഫോണുകൾ നിർമിക്കുക. പിക്സൽ സ്മാർട്ട്ഫോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യയെന്ന് കമ്പനിയുടെ ഡിവൈസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് റിക്ക് ഓസ്റ്റർലോ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ, രാജ്യത്തെ വിദ്യാർത്ഥികളെ ലക്ഷ്യംവച്ചുള്ള താങ്ങാനാവുന്ന ക്രോംബുക്കുകൾ അവതരിപ്പിക്കുന്നതിനായി ഗൂഗിൾ-എച്ച്പി പങ്കാളിത്തവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിൽ വിശ്വസ്ത പങ്കാളിയാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പിക്സൽ ഫോണുകളുടെ ഇന്ത്യയിലെ നിർമാണം സ്ഥിരീകരിച്ചുകൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈയും ട്വീറ്റ് ചെയ്തു. പിക്സൽ ഫോണുകളുടെ നിർമാണം കൂടി ആരംഭിക്കുന്നതിലൂടെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണം കൂടുതൽ ശക്തിപ്പെടും എന്ന് കരുതപ്പെടുന്നു. ഇത് ഫോൺ കയറ്റുമതി കണക്കുകളിലും വൻ കുതിപ്പ് പ്രകടമാക്കും.

പിക്സൽ 8 ഫോണുകൾ ഇന്ത്യയിൽ നിർമിക്കും! വമ്പൻ പ്രഖ്യാപനങ്ങളെത്തി

പിക്സൽ ഫോണുകളുടെ നിർമാണം കൂടാതെ ഗൂഗിൾ പ്രഖ്യാപിച്ച ONDC സഹകരണവും ശ്രദ്ധനേടുന്നുണ്ട്. ഗൂഗിൾ മാപ്‌സ് ആപ്പിൽ നിന്ന് നേരിട്ട് മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്ത്യയിലെ ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ ഈ പങ്കാളിത്തം നിർണായക പങ്കുവഹിക്കും. ഇതുവഴി വിവിധ നഗരങ്ങളിലെ മെട്രോ റൂട്ടുകളും ട്രാൻസ്ഫറുകളും പരിശോധിക്കാം.

ഒഎൻഡിസി പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചിരിക്കുന്ന ബയർ ആപ്പുകൾ വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ അപ്‌ഡേറ്റ് വരും മാസങ്ങളിൽ ലഭ്യമാകും. ഇത് കൂടാതെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സെർച്ച് കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങളും ഗൂഗിൾ നടത്തിയിട്ടുണ്ട്. ഇതിനായി സെർച്ച് ജനറേറ്റീവ് എക്‌സ്പീരിയൻസിന്റെ (എസ്‌ജിഇ) അ‌പ്ഡേഷനും ഗൂഗിൾ പ്രഖ്യാപിച്ചു.

ഗൂഗിൾ പേയിലും പ്ലേ സ്റ്റോറിലും ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-ൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് 12,000 കോടി രൂപ ലാഭിക്കാൻ സാധിച്ചതായി കമ്പനി അവകാശപ്പെടുന്നു. നയങ്ങൾ ലംഘിച്ച 3,500 ലോൺ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.

More from GizBot

Best Mobiles in India

English summary
Google is also going to start manufacturing smartphones in India by making the Pixel 8. This important decision was revealed today at the Google for India 2023 event in New Delhi. There were several important announcements at the Google for India event. Soon users will be able to book metro tickets through the Google Maps app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X