ഐഗൂഗിളും സമാധിയാകുന്നു; ഒപ്പം നാല് സേവനങ്ങള്‍ കൂടി

Posted By: Super

ഐഗൂഗിളും സമാധിയാകുന്നു; ഒപ്പം നാല് സേവനങ്ങള്‍ കൂടി

ഐഗൂഗിള്‍, ഗൂഗിളിന്റെ പേര്‍സണലൈസ്ഡ് വെബ് പേജ്, സമാധിക്കൊരുങ്ങുന്നു. വെബ് പോര്‍ട്ടല്‍ രൂപത്തില്‍ അവതരിപ്പിച്ച ഈ സേവനം നിര്‍ത്തലാക്കുന്നതായി സെര്‍ച്ച് എഞ്ചിന്‍ ഭീമനാണ് അറിയിച്ചത്. മൊബൈല്‍ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇത്തരമൊരു പോര്‍ട്ടലിന്റെ പ്രാധാന്യം ഇല്ലാതായതായി ഗൂഗിള്‍ പുതിയ തീരുമാനം അറിയിച്ചുകൊണ്ട് വ്യക്തമാക്കി.

ഐഗൂഗിളിനൊപ്പം ഗൂഗിള്‍ ടോക്ക് ചാറ്റ്‌ബോക്‌സ്, ഗൂഗിള്‍ മിനി, സിമ്പിയാന്‍ സെര്‍ച്ച് ആപ്ലിക്കേഷന്‍, ഗൂഗിള്‍ വീഡിയോ എന്നിവയും നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം. 2005ലാണ് ഐഗൂഗിള്‍ ആരംഭിച്ചത്. 2013 നവംബര്‍ 1ന് ഈ സേവനം നിലയ്ക്കും. അതിന് മുമ്പ് ഐഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വെബ്‌പേജില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തിരിച്ചെടുക്കാം.

ഗൂഗിള്‍ വീഡിയോ ഓഗസ്റ്റ് 20ന് അവസാനിക്കും. എന്നാല്‍ ഗൂഗിള്‍ വീഡിയോയിലെ ഉള്ളടക്കങ്ങള്‍ യുട്യൂബിലേക്ക് മാറ്റും. അതിനാല്‍ ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതോ ഡിലീറ്റ് ചെയ്യേണ്ടതോ ആയ ആവശ്യമില്ല.

ഗൂഗിള്‍ സഹസ്ഥാപകന്‍ കൂടിയായ ലാറി പേജ് സിഇഒ പദവി ഏറ്റെടുത്തതിന് ശേഷം 30ലേറെ സേവനങ്ങള്‍ ഗൂഗിള്‍ നിര്‍ത്തലാക്കി കഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot