ഗൂഗിള്‍ കോണ്‍ഫറന്‍സ് ഇന്ന്; ടാബ്‌ലറ്റ് അവതരിപ്പിച്ചേക്കും

Posted By: Staff

ഗൂഗിള്‍ കോണ്‍ഫറന്‍സ് ഇന്ന്; ടാബ്‌ലറ്റ് അവതരിപ്പിച്ചേക്കും

ഗൂഗിളിന്റെ ഡെവലപര്‍ കോണ്‍ഫറന്‍സ് ഇന്ന് ആരംഭിക്കുന്നു. കോണ്‍ഫറന്‍സില്‍ വെച്ച് തായ് വാനീസ് കമ്പനിയായ അസുസ്‌ടെക് കമ്പ്യൂട്ടേഴ്‌സും ഗൂഗിളും ചേര്‍ന്നവതരിപ്പിക്കുന്ന 199 ഡോളറിന്റെ ടാബ്‌ലറ്റ് പരിചയപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചാണ് നടക്കുന്നത്.

ആന്‍ഡ്രോയിഡ് മൊബൈല്‍ സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഈ 7 ഇഞ്ച് ടാബ്‌ലറ്റില്‍ ഒഎസിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലിബീന്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ ഈ പ്രഖ്യാപനത്തിനാണ് ടെക് ലോകം കാത്തിരിക്കുന്നതും. ആപ്പിള്‍ സിരി പോലെ വോയ്‌സ് അധിഷ്ഠിത ആപ്ലിക്കേഷന്‍ ജെല്ലിബീന്‍ വേര്‍ഷനില്‍ ഗൂഗിള്‍ അവതരിപ്പിക്കാനിടയുണ്ട്.

ഇവയെ കൂടാതെ വിവിധ വെബ് സേവനങ്ങളും ഉത്പന്നങ്ങളും ഈ വാര്‍ഷിക സോഫ്റ്റ്‌വെയര്‍ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പരിചയപ്പെടുത്തിയേക്കുമെന്ന് ഇതുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവും സഹസ്ഥാപകനുമായ ലാറി പേജ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 5000 ഡെവലപര്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot