ഗൂഗിള്‍ സ്വകാര്യത മോഷ്ടിയ്ക്കുന്നു

Posted By: Vivek

ഇന്റര്‍നെറ്റ് ലോകത്തെ ഭീമനായ ഗൂഗിള്‍ ചീത്തപ്പേര് കേള്‍പ്പിച്ചിരിയ്ക്കുന്നു. ഇംഗ്ലണ്ടിലെ ഒരു കൂട്ടം ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ട്രാക്ക് ചെയ്തു എന്ന് കേസ് കൊടുത്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഈ സുന്ദരമുഖമുള്ള വില്ലനെ ലോകം തിരിച്ചറിയാനാരംഭിയ്ക്കുന്നത്. തങ്ങളുടെ ബ്രൗസിംഗ് ഹാബിറ്റ്‌സ് അടക്കമുള്ള സ്വകാര്യതകളിലേയ്ക്ക് ഗൂഗിള്‍ നുഴഞ്ഞു കയറി എന്നു പറഞ്ഞ് ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കളായ 12 ബ്രിട്ടീഷുകാരാണ് കേസ് നല്‍കിയിരിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് പ്രശ്‌നം?

ആപ്പിള്‍ ഫോണ്‍, ഐപാഡ് ഉപയോക്താക്കളുടെ ഫോണില്‍ അവരുടെ സ്വകാര്യ വിവരങ്ങളും, ബ്രൗസിംഗ് ശീലങ്ങളും ഗൂഗിള്‍ ചോര്‍ത്തി എന്നാണ് ഉയര്‍ന്നിരിയ്ക്കുന്ന വാദം. ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്നു എന്നതും, എന്തൊക്കെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതുമടക്കം ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഉപയോക്താക്കളാണ് പരാതി നല്‍കിയിരിയ്ക്കുന്നത്.

 

 

ഗൂഗിള്‍ വിവരങ്ങള്‍ കക്കുന്നതെങ്ങനെ?

നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനായി ഗൂഗിള്‍ കുക്കീസ് എന്ന താത്കാലിക ഫയലുകളെ ഉപയോഗിയ്ക്കും. ഒരു തവണ നമ്മള്‍ ഗൂഗിള്‍ തുറന്നാല്‍ നമ്മുടെ കമ്പ്യൂട്ടറിലോ, ഫോണിലോ ഇത്തരത്തില്‍ കുക്കികള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഗൂഗിള്‍, നമ്മുടെ നെറ്റ്‌വര്‍ക്കിനെ ഉപയോഗപ്പെടുത്തിയായിരിയ്ക്കും അടുത്ത തവണ പേജ് തുറക്കുന്നത്. അതോടെ അവരുടെ വേഗത വര്‍ദ്ധിയ്ക്കുകയും, നമ്മള്‍ വൗ ഗൂഗിള്‍ എന്ന് വാഴ്ത്തുകയും ചെയ്യും. ഇതേ കുക്കികള്‍ ഉപയോഗിച്ചുകൊണ്ട് നമമുടെ ഇന്റര്‍നെറ്റ് വ്യവഹാരങ്ങളെല്ലാം അനായാസം ട്രാക്ക് ചെയ്യാന്‍ ഗൂഗിളിനാകും. അപ്പോള്‍ നമുക്ക് സൈബര്‍ സ്വകാര്യതയുണ്ടോ.

 

 

ആപ്പിള്‍ ഉപയോക്താക്കളെ മാത്രമേ ഇത് ബാധിയ്ക്കുകയുള്ളോ ?

ഇംഗ്ലണ്ടില്‍ ഏതാണ്ട് ഒരുകോടി ആപ്പിള്‍ ഉപയോക്താക്കളുണ്ട്. അവര്‍ക്കിട്ട് മാത്രമാണോ ഗൂഗിള്‍ പണികൊടുക്കുന്നത്? അല്ലേയല്ല. ലോകത്ത് എല്ലായിടത്തും ഗൂഗിളിന്റെ ഈ കൈകടത്തലുണ്ട്. എല്ലാ ഉപകരണങ്ങളിലും അവര്‍ക്ക് നന്നായി നുഴഞ്ഞുകയറാനുമാകും. അതായത് നമുക്കിട്ടൊക്കെ പണി കിട്ടുന്നുണ്ട്.

 

 

എന്തിനാണ് ഗൂഗിള്‍ ഇങ്ങനെ നുഴഞ്ഞു കയറുന്നത് ?

ഗൂഗിളിന്റെ വളരെ ശക്തമായ ഒരു സംരംഭമാണ് ഗൂഗിള്‍ ആഡ്‌സെന്‍സ്. സൈറ്റുകളില്‍ ഗൂഗിള്‍ പരസ്യങ്ങളിടുന്നത് ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്. കേള്‍ക്കുമ്പോള്‍ നമുക്ക് കാശുണ്ടാക്കാന്‍ പറ്റിയ വഴി എന്നോര്‍ക്കാം. പക്ഷെ ശരിയ്ക്കും കളിയ്ക്കുന്നത് ഗൂഗിളാണ്. നമ്മള്‍ കയറുന്ന സൈറ്റുകളും, നമ്മുെട സൈബര്‍ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്യുന്ന ഗൂഗിള്‍ അതിന് യോജിച്ച പരസ്യങ്ങളാവും നമ്മളെ കാട്ടുക. അതായത് നമ്മുടെ സ്വകാര്യ താത്പര്യങ്ങളെ വ്യക്തമായി ചൂഷണം ചെയ്യുകയാണവര്‍. ഇതേ പറ്റി കൂടുതല്‍ വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

 

 

ഗൂഗിള്‍ മാത്രമാണോ ഇത്തരത്തില്‍ മോഷ്ടിയ്ക്കുന്നത് ?

'വിക്കി ലീക്‌സ്' എന്ന വിവാദ വെളിപ്പെടുത്തലുകളിലൂടെ ലോകപ്രശസ്തനും, അതോടൊപ്പം കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പ്രതിയുമായി ജീവിതം നഷ്ടപ്പെട്ട ജൂലിയന്‍ അസാഞ്ച് ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്, ലോകത്തിലെയ്ക്കും വലിയ കള്ളന്‍ ഫേസ്ബുക്കാണെന്ന്. കാരണം നമ്മുടെ പ്രധാനപ്പെട്ട പല സ്വകാര്യ വിവരങ്ങളും അവരുടെ ഡാറ്റാബേസില്‍ സൂക്ഷിയ്ക്കുന്നുണ്ട്. അവര്‍ അതിനെ ചൂഷണം ചെയ്യുന്നുമുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല നമ്മുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കും ഭംഗിയായി ട്രാക്ക് ചെയ്യാറുണ്ട്. അതും നമ്മുടെ താത്പര്യങ്ങള്‍ വിറ്റ് കാശുണ്ടാക്കാന്‍ തന്നെ. അപ്പോള്‍ ശരിയ്ക്കും നമ്മള്‍ സൈബര്‍ ലോകത്ത് സുരക്ഷിതരാണോ? ആരെ നമ്പും?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting