Home
News

സാധാരണ ANC ഇയർബഡ്സിനെ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡി​വൈസാക്കി ഗൂഗിളിന്റെ അ‌ദ്ഭുതപ്രവൃത്തി!

ടെക്നോളജി ദിവസവും വളർന്നുകൊണ്ടിരിക്കുന്നു. അ‌തിനനുസരിച്ച് നമ്മുടെ ജീവിത രീതികളും മാറാറുണ്ട്. മനുഷ്യ ജീവിതവും ടെക്നോളജിയുമായി അ‌ത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ജീവിതം കൂടുതൽ സുരക്ഷിതവും ആയാസരഹിതവുമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ഭൂരിഭാഗം ടെക്നോളജികളും വികസിപ്പിക്കപ്പെടുന്നത്. എന്നാൽ ചിലപ്പോഴൊക്കെ അ‌ത് നാശത്തിലേക്കുള്ള വഴിയും തുറക്കുന്നു എന്നുമാത്രം.

ടെക്നോളജിയുടെ വളർച്ച ഏറ്റവുമധികം പ്രയോജനപ്പെടുത്താറുള്ള ഒരു മേഖലയാണ് ആരോഗ്യപരിപാലനം. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാനും നിലനിർത്താനും സഹായിക്കുന്ന നിരവധി ടെക്നോളജികൾ ഇന്ന് ലോകത്തുണ്ട്. ടെക്നോളജിയുടെ വളർച്ചയിലൂടെ സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും ഇന്ന് മനുഷ്യജീവന്റെ കാവൽക്കാരായും രക്ഷകരായും മാറിയ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടാൻ സാധിക്കും.

സാധാരണ ANC ഇയർബഡ്സിനെ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡി​വൈസാക്കി ഗൂഗിൾ

മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകാറുള്ള, മനുഷ്യർ ഏറെ ആശ്രയിക്കാറുള്ള ഈ ഡി​വൈസുകളെ ആരോഗ്യ സംരക്ഷണ ഡി​വൈസുകൾ കൂടിയാക്കി മാറ്റിയത് ടെക്നോളജിയുടെ വളർച്ചയിലെ മുന്നേറ്റത്തിന്റെ അ‌ടയാളമാണ്. ഈ മുന്നേറ്റം ഇപ്പോൾ അ‌ടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കാൻ തയാറായിരിക്കുന്നു എന്ന വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു.

ഇപ്പോൾ നിരവധി പേർ ഉപയോഗപ്പെടുത്തുന്ന ഒരു ഡി​വൈസാണ് ട്രൂ ​വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ്സുകൾ. ആക്ടീവ് നോയിസ് ക്യാൻസലേഷൻ (ANC) ഫീച്ചർ സഹിതം എത്തുന്ന ഇത്തരം സാധാരണ ഇയർബഡ്സിനെ അ‌ധിക കൂട്ടിച്ചേർക്കലുകളൊന്നുമില്ലാതെ തന്നെ ഒരു ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡി​വൈസ് ആക്കിമാറ്റാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ.

സാധാരണ ANC ഇയർബഡ്സിനെ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡി​വൈസാക്കി ഗൂഗിൾ

മൊബികോം (Mobicom 2023)- ൽ അവതരിപ്പിച്ച "APG: Audioplethysmography for cardiac Monitoring with Hearable devices" എന്ന ഗവേഷണ പ്രബന്ധത്തിൽ ഇത് എങ്ങനെ സാധ്യമാകും എന്ന് ഗൂഗിളിലെ ഗവേഷകർ വിവരിക്കുന്നു. ഇയർബഡ്സിന്റെ സാധാരണ പ്രവർത്തനത്തെ ഒരുവിധത്തിലും ബാധിക്കാതെ തന്നെ ഈ ട്രാക്കിങ് സാധ്യമാകും എന്നാണ് ഗവേഷകർ പറയുന്നത്.

അധിക സെൻസറുകൾ ചേർക്കാതെ തന്നെ ഹൃദയമിടിപ്പ് പോലുള്ള വിവിധ ഫിസിയോളജിക്കൽ സിഗ്നലുകൾ നിരീക്ഷിക്കാൻ ANC ഹെഡ്‌ഫോണുകളെ പ്രാപ്തമാക്കുന്ന ഒരു പുതിയ ആക്ടീവ് ഇൻ-ഇയർ ഹെൽത്ത് സെൻസിംഗ് രീതി ഗവേഷകർ ഈ പ്രബന്ധത്തിൽ അവതരിപ്പിക്കുന്നു. എപിജി ബാറ്ററി ലൈഫിനെ ബാധിക്കില്ലെന്നും സീൽ അവസ്ഥകളാൽ ബാധിക്കപ്പെടില്ലെന്നും പഠനം സൂചിപ്പിക്കുന്നു, എല്ലാ സ്കിൻ ടോണുകളിലും ഇത് പ്രവർത്തിക്കുന്നു.

ഈ ടെക്നോളജിയെപ്പറ്റി ലളിതമായി പറഞ്ഞാൽ, ഹെഡ്‌ഫോണുകൾ നിങ്ങളുടെ ചെവിയിൽ ഒരു ശബ്ദം അയയ്‌ക്കുകയും തുടർന്ന് പ്രതിധ്വനികൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്തക്കുഴലുകളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, അത് നിങ്ങളുടെ ചെവിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നു. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ പ്രതിധ്വനികളിലുണ്ടാകുന്ന മാറ്റങ്ങളെയും അ‌ടയാളപ്പെടുത്തും. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, ഗൂഗിൾ പ്രതിധ്വനി മനസ്സിലാക്കാൻ ചില അൽഗോരിതങ്ങൾ സൃഷ്ടിച്ചു.

ഒപ്പം ഈ ശബ്ദം ഉപയോഗിച്ച് ഹൃദയമിടിപ്പ് കണ്ടെത്താനും അത് എങ്ങനെ മാറുന്നുവെന്നും കണ്ടെത്താനുള്ള ഒരു മാർഗവും ഗൂഗിൾ ഗവേഷകർ സൃഷ്ടിച്ചു. നിങ്ങൾ ചലിക്കുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ പോലും, ഈ പുതിയ ടെക്നോളജിക്ക് ഹാർട്ട്റേറ്റ് നിരീക്ഷിക്കാനാകും. ഈ ടെക്നോളജി പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കുന്ന സിഗ്നലുകൾ കേൾക്കാൻ സാധിക്കില്ല.

സാധാരണ ANC ഇയർബഡ്സിനെ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡി​വൈസാക്കി ഗൂഗിൾ

അ‌തിനാൽത്തന്നെ ഇയർബഡ്സിന്റെ ഉപയോഗത്തിന് യാതൊരു തടസവും നേരിടുകയില്ലെന്നും ഗൂഗിൾ വിശദീകരിക്കുന്നു. ആരോഗ്യ നിരീക്ഷണത്തിനുള്ള പുതിയ മാർഗമായാണ് ഗവേഷകൾ എപിജിയെ കാണുന്നത്. പുതിയ കണ്ടെത്തലുകളിലേക്കും മുന്നേറ്റങ്ങളിലേക്കും ഈ കണ്ടെത്തൽ കൂട്ടിക്കൊണ്ടുപോകുമെന്ന് അ‌വർ പറയുന്നു. ലളിതമായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് നിലവിലുള്ള ഇയർബഡുകളിലേക്ക് ഈ സാങ്കേതികവിദ്യ ചേർക്കാൻ കഴിയുമെന്ന് ഗവേഷകർ വിശദീകരിച്ചു.

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ( എഎൻസി ) സാങ്കേതികവിദ്യ ഉള്ള ഇയർബഡ്സുകളിൽ മാത്രമാണ് പുതിയ ടെക്നോളജി പ്രവർത്തിപ്പിക്കാനാകുക. മിക്ക ആളുകളുടെയും ഹൃദയമിടിപ്പ് ( 3.21% എറർ ), ഹൃദയമിടിപ്പിലെ മാറ്റങ്ങൾ ( 2.70% എറർ ) എന്നിവ അളക്കുന്നതിൽ APG മികച്ചതാണെന്ന് ഗൂഗിളിന്റെ പഠനം വ്യക്തമാക്കുന്നു.

നിലവിലുള്ള ലൈറ്റ് അധിഷ്ഠിത ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫ് (പിപിജി), ഇലക്‌ട്രോകാർഡിയോഗ്രാം (ഇസിജി) സെൻസറുകൾ എന്നിവയേക്കാൾ മികച്ചതാണ് എപിജി സാങ്കേതികവിദ്യയെന്നും ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നു. 153 പേരിലായി 8 മാസത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് ഇക്കാര്യം ഗൂഗിൾ ഉറപ്പിച്ച് പറയുന്നത്. അ‌തേസമയം ഈ പുതിയ ടെക്നോളജിയിൽ പഠനങ്ങൾ തുടരുകയാണ്. അ‌തിനാൽ എല്ലാ ഇയർബഡ്സുകളിലേക്കും ഇത് എപ്പോഴെത്തുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല.

More from GizBot

Best Mobiles in India

English summary
Google found that standard ANC earbuds can be turned into a heart rate monitoring device without any extra additions. Google researchers describe how this is possible in the research paper "APG: Audioplethysmography for cardiac monitoring with hearable devices" presented at Mobicom 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X