ടിവി-യെ കമ്പ്യൂട്ടറാക്കുന്ന ക്രോംബിറ്റ് ഇതാ...!

Written By:

അസുസുമായി ചേര്‍ന്ന് ഗൂഗിള്‍ പുറത്തിറക്കിയ ഉല്‍പ്പന്നം ടിവിയെ കംപ്യൂട്ടറാക്കി മാറ്റുന്നു. പെന്‍ഡ്രൈവിനോളം മാത്രം വലുപ്പമുള്ള ക്രോംബിറ്റ് എന്ന ഡിവൈസ് ആണ് പുതുതായി എത്തിയിരിക്കുന്നത്.

ടിവി-യെ കമ്പ്യൂട്ടറാക്കുന്ന ക്രോംബിറ്റ് ഇതാ...!

ഒരു ഡെസ്‌ക്‌ടോപ്പ് അല്ലെങ്കില്‍ ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനക്ഷമതയുള്ളതാണ് ക്രോംബിറ്റ്. ഇത് ടിവിയുടെ എച്ച്ഡിഎംഐ പോര്‍ട്ട് വഴി ബന്ധിപ്പിച്ചാല്‍ ടി വി ഒരു കംപ്യൂട്ടറായി മാറുന്നതാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

ടിവി-യെ കമ്പ്യൂട്ടറാക്കുന്ന ക്രോംബിറ്റ് ഇതാ...!

റോക്ക്ഷിപ് 3288-ല്‍ പ്രവര്‍ത്തിക്കുന്ന ക്രോംബിറ്റ് രണ്ടു ജിബി റാം, 16 ജിബി എഎംഎംസി സ്‌റ്റോറേജ്, എആര്‍എം മാലി 760 ക്വാഡ്‌കോര്‍ പ്രോസസ്സര്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊളളുന്നു. ഇതിന്റെ നാലു ജിബി റാം പതിപ്പും ലഭ്യമാകും. കണക്ടിവിറ്റി ഓപ്ഷനുകളായി വൈഫൈ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, യുഎസ്ബി എന്നിവയുമുണ്ട്.

ഇക്കൊല്ലം വരാനിരിക്കുന്ന ഫ്ളാഗ്ഷിപ് മൊബൈലുകളുടെ കോണ്‍സപ്റ്റ് ഇമേജുകള്‍...!

ടിവി-യെ കമ്പ്യൂട്ടറാക്കുന്ന ക്രോംബിറ്റ് ഇതാ...!

വൈഫൈ ഇന്റര്‍നെറ്റും ക്രോംബിറ്റില്‍ ഉപയോഗിക്കാനാകും. ക്രോംബിറ്റിന് ഏകദേശം 7,000 രൂപയോളം വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈകാതെ തന്നെ ഇന്ത്യ ഉള്‍പ്പടെയുള്ള വിപണികളില്‍ ക്രോം ബിറ്റ് വില്‍പനയ്‌ക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read more about:
English summary
Google Unveils a Stick That Turns Any Display Into a PC.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot