വ്യാജ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി ഗൂഗിൾ

|

ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ധാരാളം വിവാദങ്ങളും ആത്മഹത്യകൾ പോലെയുള്ള അനിഷ്ഠ സംഭവങ്ങളും രാജ്യത്തുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ലോൺ ആപ്പുകൾ വഴി വായ്പ്പയെടുത്തവർ ഭീഷണിക്കും തട്ടിപ്പിനും ബ്ലാക്ക് മെയിലിങിനും വരെ ഇരയായതിന്റെ നിരവധി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ചൈനയും ഉത്തരേന്ത്യയും ഒക്കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ തട്ടിപ്പ് സംഘങ്ങൾക്ക് നമ്മുടെ നാട്ടിലെ വീട്ടമ്മമാർ വരെ ഇരയായ സംഭവങ്ങളുണ്ടായി. ഇപ്പോഴിതാ പ്ലേ സ്റ്റോറിലെ ഇത്തരം ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഗൂഗിൾ.

 

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേയുടെ ഡെവലപ്പർ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഗൂഗിൾ. ഇതോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പേഴ്സണൽ ലോൺ ആപ്പുകൾക്ക് യോഗ്യത തെളിയിക്കാൻ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരും. ഒപ്പം നടപടി ക്രമങ്ങളും ഗൂഗിൾ കർശനമാക്കിയിട്ടുണ്ട്. മെയ് 11 മുതലാണ് ഈ പുതുക്കിയ നയങ്ങൾ പ്രാബല്യത്തിൽ വന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ പോളിസി അനുസരിച്ച് ഒരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ, ഒരു വ്യക്തിഗത ഉപഭോക്താവിന് നോൺ റിക്കറിങ് അടിസ്ഥാനത്തിൽ പണം കടം കൊടുക്കുന്ന സംവിധാനം ആണ് പേഴ്സണൽ ലോൺ ആപ്പ്.

ഐപോഡ് ടച്ചും നിർത്തലാക്കി ആപ്പിൾ; അവസാനമായത് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ഗാഡ്ജറ്റിന്ഐപോഡ് ടച്ചും നിർത്തലാക്കി ആപ്പിൾ; അവസാനമായത് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ഗാഡ്ജറ്റിന്

ഗൂഗിൾ

സ്ഥിര ആസ്ഥികൾ വാങ്ങുന്നതിനോ വിദ്യാഭ്യാസം നേടുന്നതിനോ ഉള്ള സാമ്പത്തിക സഹായം ചെയ്യാൻ ഉള്ളവയല്ല പേഴ്സണൽ ആപ്പുകൾ എന്നും ഗൂഗിൾ പ്ലേ പോളിസി നിർവചിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ നയവും നടപടി ക്രമങ്ങളും ബാധകമാണ്. ഇന്ത്യയിലെ പേഴ്സണൽ ലോപ്പുകൾക്കുള്ള പുതിയ ഗൂഗിൾ നയങ്ങളും അംഗീകാരം കിട്ടാൻ പാലിക്കേണ്ട മാനദണ്ഡങ്ങളും അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പേഴ്സണൽ ലോൺ ആപ്പ് ഡിക്ലറേഷൻ
 

പേഴ്സണൽ ലോൺ ആപ്പ് ഡിക്ലറേഷൻ

ഗൂഗിളിന്റെ പുതിയ റൂൾസ് പ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ, പേഴ്സണൽ ലോൺ ആപ്പ് ഡിക്ലറേഷൻ പൂർത്തിയാക്കിയിരിയ്ക്കണം. പേഴ്സണൽ ആപ്പ് ഡിക്ലറേഷൻ നടത്തിയ ശേഷം ഈ പ്രഖ്യാപനം ശരിയാണെന്ന് തെളിയിക്കേണ്ടതും ആപ്പുകളുടെ ഉത്തരവാദിത്തം ആണ്. ഇതിന് ആവശ്യമുള്ള രേഖകളും മറ്റും അതത് പേഴ്സണൽ ലോൺ ആപ്പുകൾ സമർപ്പിക്കുകയും വേണം.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ലെസൻസിന്റെ പകർപ്പ് സമർപ്പിക്കുക

ലെസൻസിന്റെ പകർപ്പ് സമർപ്പിക്കുക

രാജ്യത്ത് വായ്പ ഇടപാടുകൾ നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ലൈസൻസ് ആവശ്യമാണ്. വ്യക്തിഗത വായ്പകൾ നൽകുന്നതിനും അനുബന്ധ ഇടപാടുകൾക്കുമായി ആർബിഐയിൽ നിന്നും ആപ്പിന് ലഭിച്ചിട്ടുള്ള ലൈസൻസിന്റ പകർപ്പും സമർപ്പിക്കണം. പേഴ്സണൽ ലോൺ ആപ്പുകൾ സമർപ്പിക്കുന്ന ഇത്തരം രേഖകൾ ഗൂഗിൾ വിശദമായി അവലോകനം ചെയ്യും. ശേഷം മാത്രമായിരിയ്ക്കും ആപ്പിന് പ്രവർത്തനാനുമതി നൽകുക.

പ്രവർത്തന രീതിയിൽ വ്യക്തത വരുത്തണം

പ്രവർത്തന രീതിയിൽ വ്യക്തത വരുത്തണം

പല വിധത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ ഇന്ന് കാണാൻ കഴിയും. ചില ആപ്പുകൾ നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. മറ്റ് ചില ആപ്പുകൾ നേരിട്ടുള്ള വായ്പ പ്രവർത്തനങ്ങൾ നടത്തുന്നില്ല. ഇവ ഇതര ബാങ്കിങ് സ്ഥാപനങ്ങൾ അല്ലെങ്കിൽ നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോമുകളായി പ്രവർത്തിക്കുന്നു. ഇത്തരത്തിൽ പേഴ്സണൽ ആപ്പുകളുടെ പ്രവർത്തന രീതി എന്ത് തന്നെയായാലും അതും ഡിക്ലറേഷനിൽ വ്യക്തമായി നൽകണം.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

എൻബിഎഫ്സികളും ബാങ്കുകളും

എൻബിഎഫ്സികളും ബാങ്കുകളും

പേഴ്സണൽ ലോൺ ആപ്പുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ബാങ്കുകളുടെയും നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഇത് ആപ്പിന്റെ ഡിസ്ക്രിപ്ഷനിൽ തന്നെ നൽകണമെന്നും ഗൂഗിൾ നിഷ്കർഷിക്കുന്നു. ഇത് ഹൈലൈറ്റ് ചെയ്ത് വ്യക്തമായി കാണാവുന്ന വിധത്തിൽ ആയിരിയ്ക്കും നൽകേണ്ടത്. ഡവലപ്പർ അക്കൌണ്ടുമായി ബന്ധപ്പെട്ടും ഗൂഗിൾ പുതിയ നിർദേശങ്ങൾ കൊണ്ട് വരുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഡവലപ്പർ അക്കൗണ്ട് നെയിം

ഡവലപ്പർ അക്കൗണ്ട് നെയിം

ഡവലപ്പർ അക്കൗണ്ട് നെയിം ലോൺ ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ബിസിനസിന്റെ പേരുമായി പൊരുത്തപ്പെടണമെന്നും ഗൂഗിൾ മാർഗനിർദേശങ്ങളിൽ പറയുന്നു. ഇത് ഡിക്ലറേഷനിലും വ്യക്തമായിരിയ്ക്കണമെന്നും പുതിയ പോളിസിയിൽ പറയുന്നു. വ്യാജ ബാങ്കിങ് ആപ്പുകൾ വലിയ ഭീഷണി ഉയ‍‍ർത്തുന്ന സമയത്താണ് ക‍ർശന നടപടികളുമായി ​ഗൂ​ഗിൾ വരുന്നത്. പുതിയ നി‍‍ർദേശങ്ങൾ വ്യാജ ബാങ്കിങ് മാഫിയയുടെ നട്ടെല്ല് ഒടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

അനധികൃത ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ നിയമം വേണം;  റിസർവ് ബാങ്ക്

അനധികൃത ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ നിയമം വേണം; റിസർവ് ബാങ്ക്

ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്ന വായ്പ ആപ്പുകളിൽ ഭൂരിഭാഗവും അനധികൃതമാണെന്ന് റിസർവ് ബാങ്ക് സമിതി കണ്ടെത്തിയിരുന്നു. വിവിധ ആപ്പ് സ്റ്റോറുകളിൽ ലോൺ, ക്വിക്ക് ലോൺ, ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ കീവേഡുകളിൽ പ്രവർത്തിക്കുന്നവയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ ഉള്ളത്. ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ട് വരണമെന്ന് പരിശോധന നടത്തിയ ആർബിഐ സമിതി സർക്കാരിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. അനധികൃത ഡിജിറ്റൽ വായ്പകൾ തടയാൻ സമ്പൂർണ നിയമ നിർമാണം വേണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. അനധികൃത ആപ്പുകൾ കണ്ടെത്താൻ നോഡൽ ഏജൻസി, ആപ്പുകൾക്ക് വെരിഫിക്കേഷൻ തുടങ്ങിയ നിർദേശങ്ങൾ റിസർവ് ബാങ്ക് സമിതി മുന്നോട്ട് വച്ചിരുന്നു. പിന്നാലെയാണ് ഗൂഗിളും നയം കടുപ്പിച്ചത്.

ആത്മഹത്യയിലേക്ക് നയിക്കുന്ന വായ്പാക്കെണി

ആത്മഹത്യയിലേക്ക് നയിക്കുന്ന വായ്പാക്കെണി

കോവിഡ് കാലത്താണ് രാജ്യത്ത് ഓൺലൈൻ അപ്പുകളുടെ ഉപയോഗം പെട്ടെന്ന് വർധിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലേഡ് കമ്പനികളെ നാണിപ്പിക്കുന്ന വിധത്തിലാണ് ഇത്തരം അനധികൃത ഓൺലൈൻ ലോൺ ആപ്പുകളുടെ പ്രവർത്തന ശൈലി. പണത്തിന് ആവശ്യമുള്ളപ്പോൾ പെട്ടെന്ന് അക്കൌണ്ടിൽ പണം എത്തിച്ച് നൽകും. എങ്ങാനും ലോണ്‍ തിരിച്ചടവ് മുടങ്ങിയാൽ, പിന്നീട് നേരിടുക സമാനതകൾ ഇല്ലാത്ത ഉപദ്രവവും ഭീഷണിയും ആയിരിയ്ക്കും. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ പ്ലാറ്റ്ഫോമുകൾ വഴിയും തുടര്‍ച്ചയായി ഭീഷണികൾ വന്ന് കൊണ്ടിരിക്കും. പണം വാങ്ങിയാല്‍ തിരിച്ചു നല്‍കാത്തയാളാണെന്ന് നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ എസ്എംഎസ് അയയ്ക്കും. നാം ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള സഹപ്രവർത്തകരെയും ശല്യം ചെയ്യും. തിരിച്ചടവ് മുടങ്ങിയ വിവരം സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കും. ഭീഷണികളുടെ മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ ജീവൻ അവസാനിപ്പിച്ചവരും നിരവധിയാണ്.

അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്

Best Mobiles in India

English summary
Tech giant has updated the developer policy of Google Play. With this, personal loan apps operating in India will have to submit more documents and evidence to prove their eligibility. Google has also tightened the procedures. The revised policies came into effect on May 11.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X