Home
News

തോൽക്കാൻ ഗൂഗിളിന് മനസില്ല! 20 പ്രോഗ്രാമിങ് ഭാഷകളിൽ കോഡിങ് നടത്താൻ കരുത്ത് നേടി ബാർഡ്, ശേഷം ഭാഗം സ്ക്രീനിൽ...

ഇത്രയും കാലം കൊണ്ട് കെട്ടിപ്പടുത്ത നിലയും വിലയും മറ്റ് കമ്പനികളുടെ എഐ പ്ലാറ്റ്ഫോമുകൾക്ക് മുന്നിൽ അ‌ടിയറവയ്ക്കാൻ തയാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റവും ശക്തമായ എഐ പ്ലാറ്റ്ഫോം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഗൂഗിൾ. ഈ ജീവന്മരണ പോരാട്ടത്തിൽ തോൽക്കാൻ തയാറല്ലാത്തതിനാൽ മറ്റ് എഐകളെ എങ്ങനെയും മറികടക്കാനാണ് ശ്രമം.

കൂടുതൽ നൂതന കഴിവുകളുള്ള എഐ സംവിധാനത്തെ ജനങ്ങൾക്ക് മുന്നിൽ അ‌വതരിപ്പിക്കുന്നതോടെ ചാറ്റ്ജിപിടി മൂലം ഉണ്ടായ ക്ഷീണം മറികടക്കാൻ കഴിയുമെന്ന് ഗൂഗിൾ കണക്കുകൂട്ടുന്നു. ​എഐ പിന്തുണയിൽ പുനരവതരിപ്പിക്കപ്പെട്ടതോടെ സെർച്ചിങ്ങിൽ മൈക്രോസോഫ്ടിന്റെ ബിങ്ങിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും ഗൂഗിൾ അ‌ണിയറയിൽ തയാറാക്കുന്നുണ്ട്.

20 പ്രോഗ്രാമിങ് ഭാഷകളിൽ കോഡിങ് നടത്താൻ കരുത്ത് നേടി ബാർഡ്

ഗൂഗിൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പ്രതിവിധി ശക്തമായ ഒരു എഐ പ്ലാറ്റ്ഫോം ആണ്. അ‌തിനാൽത്തന്നെ ഗൂഗിളിന്റെ എഐ പരീക്ഷണങ്ങളും അ‌തിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോഡ് എഴുതാനും സോഫ്റ്റ്‌വെയർ വികസിപ്പിക്കാനും ആളുകളെ സഹായിക്കുന്നതിന് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെ അ‌പ്ഡേറ്റ് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.

ജാവ, സി++, പൈത്തൺ എന്നിവയുൾപ്പെടെ 20 പ്രോഗ്രാമിംഗ് ഭാഷകളിൽ ബാർഡിന് കോഡ് ചെയ്യാൻ കഴിയുമെന്നും ഇതുകൂടാതെ ഡീബഗ് ചെയ്യാനും ഉപയോക്താക്കൾക്ക് കോഡ് വിശദീകരിക്കാനും കഴിയുമെന്നും ഗൂഗിൾ പറയുന്നു. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ടാസ്‌ക്കുകളിൽ ആളുകളെ സഹായിക്കാനുള്ള കഴിവ് ബാർഡിൽ ഉൾപ്പെടുത്തിയതായി ഗൂഗിൾ റിസർച്ചിലെ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജരായ പൈജ് ബെയ്‌ലി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

20 പ്രോഗ്രാമിങ് ഭാഷകളിൽ കോഡിങ് നടത്താൻ കരുത്ത് നേടി ബാർഡ്

ചാറ്റ്ബോട്ട് ആരംഭിച്ചതു മുതൽ, ഉപയോക്താക്കളിൽനിന്ന് ലഭിച്ച പ്രധാന അഭ്യർത്ഥനകളിലൊന്നാണ് കോഡിങ്ങെന്നും ഗൂഗിൾ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഇരുപതിലധികം പ്രോഗ്രാമിംഗ് ഭാഷകളിൽ പ്രോഗ്രാമിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ടാസ്‌ക്കുകൾ എന്നിവ മാത്രമല്ല, ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ കൊളാബിലേക്ക് പൈത്തൺ കോഡ് എളുപ്പത്തിൽ എക്‌സ്‌പോർട്ടുചെയ്യാനും ഗൂഗിൾ ഷീറ്റുകൾക്കായുള്ള റൈറ്റിംഗ് ഫംഗ്ഷനുകളിൽ ഉപയോക്താക്കളെ സഹായിക്കാനും ബാർഡിന് കഴിയും.

അ‌തിവേഗം പുരോഗമിക്കുന്ന എഐ മത്സരത്തിൽ മുന്നിലെത്താനാണ് ഗൂഗിളിന്റെ ശ്രമം. ''ആ കോഡ് വേഗത്തിലാക്കാൻ കഴിയുമോ?" എന്നത് പോലുള്ള സങ്കീർണ്ണമല്ലാത്ത നിർദ്ദേശങ്ങൾ ഉപയോഗിച്ച് കോഡ് ഒപ്റ്റിമൈസ് ചെയ്യാനും അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ബാർഡിന് കഴിവുണ്ട്. രസകരമായ മറ്റൊരു വസ്തുത, ബാർഡ് തന്നെ തയാറാക്കിയ കോഡ് ഡീബഗ് ചെയ്യാനുള്ള കഴിവും ബാർഡിന് ഉണ്ട് എന്നതാണ്.

ബാർഡ് തയാറാക്കിയ കോഡിലെ പ്രശ്നങ്ങൾ ഉറപ്പിക്കാൻ "ഈ കോഡ് പ്രവർത്തിച്ചില്ല, ദയവായി ഇത് പരിഹരിക്കുക" എന്ന് ബാർഡിനോട് പറഞ്ഞാൽ മതി. കോഡ് സ്‌നിപ്പെറ്റുകൾ വിശദീകരിക്കാനുള്ള ബാർഡ് ചാറ്റ്ബോട്ടിന്റെ കഴിവ് പ്രോഗ്രാമിംഗിനെക്കുറിച്ച് ആദ്യമായി പഠിക്കുന്നവർക്കും അല്ലെങ്കിൽ ഒരു പ്രത്യേക ബ്ലോക്ക് കോഡിന്റെ ഔട്ട്പുട്ട് മനസ്സിലാക്കാൻ അധിക പിന്തുണ ആവശ്യമായി വരുന്നവർക്കും പ്രയോജനപ്പെടുമെന്നും ഗൂഗിൾ പറയുന്നു.

20 പ്രോഗ്രാമിങ് ഭാഷകളിൽ കോഡിങ് നടത്താൻ കരുത്ത് നേടി ബാർഡ്

ബാർഡിന്റെ കഴിവുകളിലേക്കുള്ള കൂട്ടിച്ചേർക്കലുകളിൽ ഒന്ന് മാത്രമാണ് ഈ കോഡിങ്. മറ്റനവധി കഴിവുകളും ബാർഡിൽ ഉണ്ടാകും എന്നുതന്നെയാണ് ഗൂഗിൾ ഉറപ്പിച്ചുപറയുന്നത്. പുതിയ കഴിവുകൾ കൂട്ടിച്ചേർക്കുന്നുണ്ട് എങ്കിലും ബാർഡ് ഇപ്പോഴും ആദ്യഘട്ട പരീക്ഷണങ്ങളിലൂടെ ആണ് മുന്നോട്ടുപോകുന്നത്. അ‌തിനാൽത്തന്നെ ചില പോരായ്മകൾ സ്വാഭാവികമായും ഉണ്ടാകുമെന്നും ഗൂഗിൾ പറയുന്നു.

എങ്കിലും ഭാവിയിൽ ഡെവലപ്പർമാരുടെ അവശ്യ ഉപകരണമായി ബാർഡ് മാറുമെന്ന ദീർഘവീക്ഷണത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണ് ഗൂഗിൾ ബാർഡിനെ തയാറാക്കുന്നത്. എഐ യുദ്ധത്തിൽ ചാറ്റ്ജിപിടിയെ മലർത്തിയടിക്കാൻ കഴിഞ്ഞാൽ അ‌ക്കൂട്ടത്തിൽ ​മൈക്രോസോഫ്ട് ഉയർത്തുന്ന വെല്ലുവിളികളും നിസാരമായി മറികടക്കാൻ ഗൂഗിളിന് സാധിക്കും. അ‌തിനാൽത്തന്നെ സർവ സന്നാഹങ്ങ​ളും ശക്തിയും സംഭരിച്ചുകൊണ്ടാണ് ബാർഡിനെ ഗൂഗിൾ മിനുക്കിയെടുക്കുന്നത്.

Best Mobiles in India

English summary
Google says Bard can code, debug, and explain code to users in 20 programming languages, including Java, C++, and Python. Paige Bailey, group product manager at Google Research, said in a blog post that Bard includes the ability to help people with software development tasks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X