ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് ഇനി ഇന്ത്യന്‍ ഭാഷാ ശൈലിയിലും

Posted By:

ഗൂഗിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സംവിധാനത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ അധികമുണ്ടാവില്ല. ബ്രൗസിംഗ് ഉള്‍പ്പെടെ എന്തും ശബ്ദം കൊണ്ട് നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

പക്ഷേ ഇന്ത്യക്കാര്‍ക്ക് ഇത്രയും കാലം ഈ സംവിധാനം വേണ്ട രീതിയില്‍ പ്രയോജനപ്പെട്ടിരുന്നില്ല. കാരണം ഇന്ത്യന്‍ ഇംഗ്ലീഷ് മനസിലാക്കാന്‍ ഗൂഗിളിന്റെ വോയ്‌സ് അസിസ്റ്റന്റിന് സാധിച്ചിരുന്നില്ല. അമേരിക്കന്‍ ഇംഗ്ലീഷാണ് സപ്പോര്‍ട് ചെയ്തിരുന്നത്.

ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് ഇനി ഇന്ത്യന്‍ ഭാഷാ ശൈലിയിലും

എന്നാല്‍ ഇനിമുതല്‍ ഗൂഗിള്‍ വോയ്‌സ് സര്‍വീസില്‍ ഇന്ത്യന്‍ ഇംഗ്ലീഷും ഉള്‍പ്പെടും. ഒരുമാസം മുമ്പ് ഗൂഗിള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എങ്ങനെ വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട് ചെയ്യുന്നു എന്നും ഏതെല്ലാം വിധത്തില്‍ ഇത് സഹായകരമാണെന്നും വിവരിക്കുകയുണ്ടായി.

സാധാരണക്കാര്‍ക്ക് അറിയേണ്ട ഒട്ടുമുക്കാല്‍ കാര്യങ്ങളും വോയ്‌സ് അസിസ്റ്റന്റിലൂടെ ലഭ്യമാവുമെന്നാണ് ഈ ചടങ്ങിലെ വിവരണങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ശൈലിയിലുള്ള ഇംഗ്ലീഷില്‍ തന്നെ സംവദിക്കുകയും ചെയ്യാം.

ഈ സംവിധാനം ആന്‍ഡ്രോയ്ഡ് ഫോണില്‍ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി സെറ്റിംഗ്‌സില്‍ പോയി സെലക്റ്റ് വോയ്‌സ്, ലാംഗ്വേജ്, ചൂസ് ഇംഗ്ലീഷ്, ഇംഗ്ലീഷ് (ഇന്ത്യ) എന്നിങ്ങനെ സെലക്റ്റ് ചെയ്താല്‍ മതി.

ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള ഗൂഗിളിന്റെ കടപ്പാടാണ് വോയ്‌സ് അസിസ്റ്റന്റില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗൂഗിള്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സന്ദീപ് മേനോന്‍ പറഞ്ഞു.

എന്തായായും സന്ദീപ് മേനോനുമായി നടത്തിയ അഭിമുഖം ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/kqXLhWND358?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Google Voice Now Offers Support for Indian Dialect, Google voice will support Indian Dialect, Google Improved Voice assist with Indian English, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot