Home
News

നിങ്ങളുടേത് ഈ ആൻഡ്രോയിഡ് ഫോൺ ആണോ? എങ്കിൽ ഇനി പ്ലേ സ്റ്റോർ സേവനങ്ങൾ ലഭിക്കില്ല! ഗൂഗിൾ മുന്നറിയിപ്പ്

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണയും അപ്ഡേറ്റുകളും പിൻവലിച്ച് ​ഗൂ​ഗിൾ. ആൻഡ്രോയിഡ് ഒഎസ് സിസ്റ്റത്തിന്റെ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് കിറ്റ്കാറ്റിന്റെ പിന്തുണ പിൻവലിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആൻഡ്രോയിഡ് പതിപ്പാണ് ആൻഡ്രോയിഡ് കിറ്റ്കാറ്റ്.

ഗൂഗിൾ പ്ലേ സേവനങ്ങളുടെ ഭാവി റിലീസുകളിൽ കിറ്റ്കാറ്റിനുള്ള പിന്തുണ നൽകുന്നത് നിർത്തുന്നു എന്നാണ് അറിയിപ്പിൽ ​ഗൂ​ഗിൾ പറഞ്ഞിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണമായി ​ഗൂ​ഗിൾ ചൂണ്ടിക്കാണിക്കുന്നത് ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോ​ഗിക്കുന്ന സജീവ ഉപകരണങ്ങളുടെ എണ്ണം കുറയുന്നതാണ്. നിലവിൽ 1 ശതമാനത്തിൽ താഴെ മാത്രം ഉപഭോക്താക്കളാണ് ഈ വേർഷൻ ഉപയോ​ഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിങ്ങളുടേത് ഈ ആൻഡ്രോയിഡ് ഫോൺ ആണോ?

2023 ഓഗസ്റ്റ് മുതൽ കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ അപ്‌ഡേറ്റുകളും സേവനങ്ങളും നിർത്തലാക്കുമെന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. നിലവിൽ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും ആൻഡ്രോയിഡ് പുതിയ പതിപ്പുകളാണ് ഉപയോ​ഗിക്കുന്നത്. വളരെക്കുറച്ച് ഉപഭോക്താക്കൾ മാത്രമാണ് കിറ്റ്കാറ്റ് പതിപ്പിനെ ആശ്രയിക്കുന്നത്. ആയതിനാൽ ​ഗൂ​ഗിൾ പ്ലേ ഇനി കിറ്റ്കാറ്റ് പതിപ്പുമായി സഹകരിക്കില്ല. ഈ പതിപ്പിലുള്ള ഉപകരണങ്ങൾക്ക് 23.30.99 ന് അപ്പുറം ​ഗൂ​ഗിളിന്റെ സേവനം ലഭിക്കില്ല എന്നായിരുന്നു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

2013ൽ ആയിരുന്നു ആൻഡ്രോയിഡിന്റെ കിറ്റ്കാറ്റ് വേർഷൻ പുറത്തിറങ്ങിയത്. അന്നത്തെക്കാലത്തെ ടെക്നോളജി വെച്ച് വലിയ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഈ പതിപ്പിന് സാധിച്ചിരുന്നു. എന്നാൽ പതിയെ പതിയെ സാങ്കേതിക വിദ്യ പുരോ​ഗമിച്ചതോടെ പുതിയ വേർഷനുകൾ രം​ഗത്ത് വന്നതോടെ കിറ്റ്കാറ്റ് പതിപ്പ് ഔട്ട് ഡേറ്റഡ് ആകുകയായിരുന്നു. നിലവിൽ ​ഗൂ​ഗിളിന്റെ ശ്രദ്ധ മുഴുവൻ ആൻഡ്രോയിഡ് ഒഎസ് പതിപ്പുകളിലാണ്. കിറ്റ്കാറ്റ് പതിപ്പ് ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾ ഒഎസിലേക്ക് മാറണമെന്നും ​ഗൂ​ഗിൾ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടേത് ഈ ആൻഡ്രോയിഡ് ഫോൺ ആണോ?

നിലവിൽ ആൻഡ്രോയിഡ് കിറ്റ്കാറ്റ് പതിപ്പ് ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ ഉപകരണങ്ങൾ അപ്​​ഗ്രേഡ് ചെയ്യേണ്ടതാണ് ആൻഡ്രോയിഡ് 10 അല്ലെങ്കിൽ ആൻഡ്രോയിഡ് 11 മികച്ച സേവനം ഇവർക്കായി ഒരുക്കും ഇതിന് പുറമെ കൂടുതൽ മികച്ച ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ​ഗൂ​ഗിൾ ഉപഭോക്താക്കളോട് വാ​ഗ്ദാനം ചെയ്യുവന്നു. ബ​ഗുകളുടെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ സാധിക്കുമെന്നും ​ഗൂ​ഗിൾ പറയുന്നു.

പഴയ ആൻഡ്രോയിഡ് പതിപ്പുകൾ വൻ രീതിയിൽ സൈബർ അറ്റാക്കിന് ഇരിയാകാൻ സാധ്യത ഉണ്ടെന്നും ​ഗൂ​ഗിൾ പറയുന്നു. എപ്പോഴും അപ്ഡേറ്റുകൾ വരുമ്പോൾ അത് ചെയ്യുന്നതാണ് ഉപകരണങ്ങൾക്ക് നല്ലത്. പുതിയ ഫീച്ചറുകളും സാങ്കേതിക വിദ്യകളും മാറിക്കൊണ്ട് ഇരിക്കണം എന്നും ഇവർ ഉപദേശിക്കുന്നു. നേരത്തെ 2021ൽ API 16, 18 എന്നിവയിൽ ജെല്ലി ബീൻ ഒഎസിനുള്ള പിന്തുണ ​ഗൂ​ഗിൾ പിൻവലിച്ചിരുന്നു. അതിന് മുമ്പും സമാനമായ നീക്കങ്ങൾ ​ഗൂ​ഗിളിന്റെ ഭാ​ഗത്ത് നിന്ന് വന്നിട്ടുണ്ട്.

2008 സെപ്റ്റംബറിൽ ആണ് ​ഗൂ​ഗിൾ ആൻഡ്രോയിഡിന്റെ സേവനം ആരംഭിച്ചത്. എച്ച്ടിസി ഡ്രീം ആയിരുന്നു ആദ്യത്തെ ആൻഡ്രോയിഡ് ഉത്പന്നം. ലിനക്‌സ് കേർണലിന്റെയും മറ്റ് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറിന്റെയും പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിം​ഗ് സിസ്റ്റമാണ് ആൻഡ്രോയിഡ്. ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് എന്നറിയപ്പെടുന്ന ഡെവലപ്പർമാരുടെ ഒരു കൂട്ടായ്മയാണ് ആൻഡ്രോയിഡ് വികസിപ്പിച്ചെടുത്തത്. നെക്സസ് 5 ആയിരുന്നു ആൻഡ്രോയിഡ് കിറ്റ്കാറ്റ് പതിപ്പിൽ പുറത്തിറങ്ങിയ ആദ്യ ഫോൺ.

2022 ഒക്ടോബർ വരെ, 1.39 ശതമാനം ആൻഡ്രോയിഡ് ഉപകരണങ്ങളും കിറ്റ്കാറ്റിൽ പ്രവർത്തിച്ചിരുന്നു എന്നാൽ നിലവവിൽ 1 ശതമാനത്തിന് താഴെ മാത്രം ഉപകരണങ്ങളിലാണ് ഇപ്പോൾ കിറ്റ്കാറ്റ് പതിപ്പ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് റോബോട്ട് ലോഗോയുടെ ആകൃതിയിലുള്ള കിറ്റ് കാറ്റ് ബാറുകൾ നിർമ്മിച്ചായിരുന്നു ഈ വേർഷന്റെ പ്രമോഷനുകൾ ​ഗൂ​ഗിൾ നടത്തിയിരുന്നത്.

ആൻഡ്രോയിഡ് 4.1 "ജെല്ലി ബീൻ" -ലെ വിഷ്വൽ പെർഫോമൻസും പ്രതികരണശേഷിയും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ടെത്തിയ പുതിയ പതിപ്പ് ആയിരുന്നു കിറ്റ്കാറ്റ്. കിറ്റ്കാറ്റ് വേർഷന് ശേഷം പുറത്തിറങ്ങിയത് ആൻഡ്രോയിഡ് ലോലിപോപ്പ് വേർഷനാണ്. 2014 നവംബറിൽ ആയിരുന്നു ഈ വേർഷൻ പുറത്തിറങ്ങിയത്. കിറ്റ്കാറ്റ് പിൻതുണ പിൻവലിച്ച സാഹചര്യത്തിൽ ലോലിപോപ്പും വെല്ലുവിളി നേരിടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Google has withdrawn support and updates for the Android KitKat operating system. It is known that support for KitKat is being withdrawn due to the focus on Android OS system versions. This was stated in an official announcement on the Android Developers Blog.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X