ലോലിപോപ്പ് തീര്‍ന്നു; പുതിയ ഒഎസ് ആന്‍ഡ്രോയിഡ് എം...!

ആന്‍ഡ്രോയിഡ് ലോലിപോപ്പിന്റെ കാലം തീര്‍ന്നെന്ന് ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോലിപോപ്പ് തീര്‍ന്നു; പുതിയ ഒഎസ് ആന്‍ഡ്രോയിഡ് എം...!

ആന്‍ഡ്രോയിഡ് എം എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 28, 29 തീയതികളില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ഒ മീറ്റിങില്‍ ആന്‍ഡ്രോയിഡ് എം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

മൊബൈല്‍ ടാബ്‌ലറ്റ് ഓപറേറ്റിങ് സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഫോണ്‍ സുരക്ഷാ ഫീച്ചറായ വോയ്‌സ് അക്‌സസാണ് ആന്‍ഡ്രോയ്ഡ് എമ്മിന്റെ പ്രധാന സവിശേഷത. വോയ്‌സ് കമാന്‍ഡ് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

ആമസോണ്‍ വേനല്‍ക്കാല വില്‍പ്പന മാമാങ്കം: 50% വരെ ഇളവുകളുളള 10 ഫോണുകള്‍...!

ലോലിപോപ്പ് തീര്‍ന്നു; പുതിയ ഒഎസ് ആന്‍ഡ്രോയിഡ് എം...!

അടുത്തിടെ ഗൂഗിള്‍ ഏറ്റെടുത്ത സ്‌കൈബോക്‌സിന്റെ സഹായത്തോടെ കൂടുതല്‍ വ്യക്തമായ ഗൂഗിള്‍ മാപ്പ് സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ആന്‍ഡ്രോയിഡ് എമ്മിന് കഴിയുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ലോലിപോപ്പ് തീര്‍ന്നു; പുതിയ ഒഎസ് ആന്‍ഡ്രോയിഡ് എം...!

ഗൂഗിളിന്റെ അതിവേഗ സന്ദേശ കൈമാറ്റ സംവിധാനമായ ക്ലൗഡ് മെസേജിങിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് എം-ല്‍ ഉണ്ടാകും. സമീപമുള്ള ഡിവൈസുകളുമായി അനായാസം കണക്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമായ പ്രോക്‌സിമിറ്റി അടിസ്ഥാനമാക്കിയ കമ്മ്യൂണിക്കേഷന്‍ സംവിധാനവും ആന്‍ഡ്രോയ്ഡ് എമ്മില്‍ ഉണ്ടാകിനിടയുണ്ട്.

Read more about:
English summary
Google Will Debut “Android M” at Google I/O this Month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot