ഇനി ഗൂഗിള്‍ എര്‍ത്ത് ഇമേജുകള്‍ ഉപകാരപ്രദമായ പദ്ധതികള്‍ക്ക് സൗജന്യം

Written By:

ഉപഗ്രഹ ചിത്രങ്ങള്‍ ഉപകാരപ്രദമായ പദ്ധതികള്‍ക്ക് സൗജന്യമായി നല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചു.

ഗൂഗിള്‍ എര്‍ത്തിലെ ഇമേജുകളാണ് സൗജന്യമായി നല്‍കുക. ജീവന്‍ രക്ഷ, പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസം , മനുഷ്യ നന്‍മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന എന്‍ജിഒകള്‍ക്കാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൗജന്യമായി നല്‍കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തെമ്പാടുമുള്ള സംഘടനകള്‍ക്ക് അവരുടെ ആവശ്യാനുസരണം ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.

ഇനി ഗൂഗിള്‍ എര്‍ത്ത് ഇമേജുകള്‍ സൗജന്യം

ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ ഉരുകുന്നതു പോലുള്ള പ്രതിഭാസങ്ങളും, വനനശീകരണം പോലെ പ്രകൃതിയ്ക്ക് നേരെ നടക്കുന്ന മാനുഷിക അതിക്രമങ്ങളും കൃത്യമായി നിരീക്ഷിക്കാനും പിന്തുടരാനും ഉപഗ്രഹ ചിത്രങ്ങള്‍ കൊണ്ട് സാധിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഉപഗ്രഹ ചിത്രങ്ങള്‍ ഏറെ സഹായകരമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot