പോരിന് വീര്യം കൂട്ടാന്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഇറക്കി

Written By:

ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ ലോലിപോപ്പ് (ആന്‍ഡ്രോയ്ഡ് 5.0) അടുത്ത് തന്നെ ഉപയോക്താക്കളുടെ സമീപമെത്തും. നെക്‌സസ് 6 സ്മാര്‍ട്ട്‌ഫോണ്‍, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിങിനുള്ള നെക്‌സസ് പ്ലെയര്‍ എന്നീ മൂന്ന് ഡിവൈസുകളിലാണ് ആന്‍ഡ്രോയ്ഡ് 5.0 ആദ്യം എത്തുക.

നവംബര്‍ 3-ന് നെക്‌സസ് 9 ടാബും നെക്‌സസ് പ്ലെയറും വിപണിയിലെത്തും. അന്നാണ് ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആദ്യമായി വിപണിയിലെത്തുക.

ഗൂഗിളിന്റെ നെക്‌സസ് ഗാഡ്ജറ്റുകളുടെ മുന്‍തലമുറയില്‍പെട്ട നെക്‌സസ്4, നെക്‌സസ്5, നെക്‌സസ്7, നെക്‌സസ് 10, ഗൂഗിള്‍ പ്ലേ എഡിഷന്‍ ഡിവൈസുകളിലും ഉടനെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് എത്തും.

പോരിന് വീര്യം കൂട്ടാന്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഇറക്കി

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച സാന്നിദ്ധ്യമുളള സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്-ആണ് ആന്‍ഡ്രോയ്ഡ്. ഇതിലെ നോട്ടിഫിക്കേഷനുകള്‍ കാര്‍ഡുകളായിട്ടായിരിക്കും എത്തുക. ദൃശ്യചാരുതയിലും യൂസര്‍ ഇന്റര്‍ഫേസിലുമുളള ആകര്‍ഷണീയതയാണ് ലോലിപോപ്പിന്റെ എടുത്തു പറയത്തക്ക പ്രത്യേകത.

ആനിമേഷനുകളുടെ അനായാസത, നിറങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ഡിസൈന്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിടാസ്‌കിങ് മെനു തുടങ്ങിയവ കണക്കിലെടുത്താണ് ഗൂഗിള്‍ ലോലിപോപ്പ് അവതരിപ്പിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot