ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളിലേക്ക് വെര്‍ച്വല്‍ ടൂര്‍ നടത്താം; ഗൂഗിളിന്റെ സഹായത്തോടെ

Posted By:

ഇന്ത്യയിലെ പ്രസിദ്ധമായ 100 ചരിത്ര സ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഗൂഗിളും ചേര്‍ന്ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. ഓരോ സ്മാരകങ്ങളുടെയും 360 ഡിഗ്രിയിലുള്ള പനോരമിക് ചിത്രങ്ങളാണ് ശേഖരിക്കുന്നത്. ഇതുവഴി പ്രസ്തുത സ്ഥലങ്ങള്‍ നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ വര്‍ച്വല്‍ ടൂര്‍ നടത്താവുന്നതാണ്.

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ട്രക്കര്‍ എന്ന പ്രത്യേക സംവിധാനമുപയോഗിച്ചാണ് ചിത്രീകരണം നടത്തുന്നത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാറുകള്‍ക്ക് പോകാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ചിത്രീകരണം നടത്തുന്നത് സ്ട്രീറ്റ് വ്യൂ ട്രക്കര്‍ ഉപയോഗിച്ചാണ്.

ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളിലേക്ക് വെര്‍ച്വല്‍ ടൂര്‍ നടത്താം...

ഒരു സ്മാരകം പൂര്‍ണമായി ചിത്രീകരിക്കാന്‍ ഏഴു മുതല്‍ 10 വരെ ദിവസം വേണ്ടിവരുന്നുണ്ട്. നിലവില്‍ കുത്തബ് മീനാര്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഉടന്‍തന്നെ ഇത് ഓണ്‍ൈലൈനില്‍ ദൃശ്യമാവും.

നേരത്തെ ഇന്ത്യയിലെ മ്യൂസിയങ്ങളുമായി ചേര്‍ന്ന് പ്രശസ്തമായ ചിത്രങ്ങള്‍ ഗൂഗിള്‍ ഇത്തരത്തില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചരിത്ര സ്മാരകങ്ങളും ചിത്രീകരിക്കുന്നത്.

ചരിത്ര സ്മാരകങ്ങള്‍ രാജ്യത്തിന്റെ ചരിത്രക്കുറിച്ചുള്ള ധാരാളം അറിവുകള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും ഈ അറിവുകള്‍ ലോകത്തിനു മുഴുവന്‍ ലഭ്യമാക്കുക എന്നത് ഏറെ ഗുണകരമായ കാര്യമാണെന്നും പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോച്ച് പറഞ്ഞു.

ഗൂഗിള്‍ മാപ്‌സ്, ഗൂഗിളിന്റെ ലോകാത്ഭുതങ്ങള്‍ പങ്കുവയ്ക്കുന്ന വെബ് സൈറ്റ് എന്നിവയിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇത്തരം ഒരു സംരംഭത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് അഭിമാനം നല്‍കുന്ന ഒന്നാണെന്ന് ഗൂഗിള്‍ ഇന്ത്യ എം.ഡി. രാജന്‍ ആനന്ദനും പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot