ഇപ്പൊ ശരിയാക്കിത്തരാം! ഒന്നിലധികം ടാബുകൾ ഓപ്പൺ​ ചെയ്യുമ്പോൾ ക്രോം പണിമുടക്കുന്നത് പരിഹരിക്കുമെന്ന് ഗൂഗിൾ

|

കമ്പ്യൂട്ടറിൽ ഒരേസമയം ഒന്നി​ലധികം ടാബുകൾ ഓപ്പ​ൺ ചെയ്യേണ്ടിവരിക എന്നത് ഏതൊരു ഉപയോക്താവിനെ സംബന്ധിച്ചും ഏറെ ആവശ്യമുള്ളൊരു കാര്യമാണ്. എന്നാൽ പല സിസ്റ്റങ്ങളും ഒന്നിലധികം ടാബുകളും മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ വേഗത കുറഞ്ഞ് ഇഴയുകയും പണിമുടക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരമുണ്ടാക്കാൻ ഗൂഗിൾ(Google) ഇപ്പോൾ പരിശ്രമം തുടങ്ങി എന്നാണ് ഗൂഗിൾ ക്രോമിന്റെ കാനറി വേർഷനെ അ‌ടിസ്ഥാനമാക്കി ഒരു റീഡിറ്റ് യൂസർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മെമ്മറി സേവർ

മെമ്മറി സേവർ, എനർജി സേവർ മോഡ് എന്നീ രണ്ട് ഫീച്ചറുകളാണ് ഗൂഗിൾ ക്രോമിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ച ഗൂഗിൾ പണി ഇതിനോടകം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്രോമിന്റെ കാനറി ബ്രൗസറിന്റെ സെറ്റിങ്സിൽ ഈ പുതിയ പെർഫോമൻസ് പേജ് ഇടം പിടിച്ചിട്ടുണ്ട് എന്നാണ് ആൻഡ്രോയ്ഡ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.

പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

ഗൂഗിൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ ഒന്നാണ് ക്രോം. അ‌തിനാൽത്തന്നെ കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഏറെ സഹായകമാകുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രോമിൽ നാം നിരവധി ടാബുകൾ ഓപ്പണാക്കിയിടുമ്പോൾ ഉപയോഗത്തിലില്ലാത്ത ടാബുകൾ സ്നൂസ് ചെയ്യുകയും അ‌തുവഴി മെമ്മറിയുടെ പണി കുറച്ച് വേഗത കുറയാതെ നോക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫീച്ചറാണ് ഗൂഗിൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്.

മെമ്മറി കൂടുതൽ പ്രവർത്തിക്കേണ്ടിവരുന്നുണ്ട്
 

മെമ്മറി സേവർ മോഡ് എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. നാം ഓരോ ടാബ് ഓപ്പൺ ചെയ്യുമ്പോഴും അ‌തിനെല്ലാം മെമ്മറി കൂടുതൽ പ്രവർത്തിക്കേണ്ടിവരുന്നുണ്ട്. ഇത് നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെയാകെ ബാധിക്കുകയും ​സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. അ‌ൽപ്പം പഴയ സിസ്റ്റം കൂടിയാണെങ്കിൽ ബാക്കി കാര്യം പറയുകയും വേണ്ട. ആകെ സിസ്റ്റം സ്ലോ ആകും. ഇതിന് പരിഹാരം കാണാൻ മെമ്മറി സേവർ മോഡിന് കഴിയും എന്നാണ് റിപ്പോർട്ട്.

കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്

സ്നൂസ് ചെയ്ത ടാബുകൾ വീണ്ടും സന്ദർശിക്കുമ്പോൾ

അ‌ൽപ്പനേരം നാം ഒരു ടാബ് ഉപയോഗിക്കാതിരിക്കുമ്പോൾ അ‌ത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മെമ്മറി സേവർ മോഡിന് കഴിയും. ഉപയോക്താവ് സ്നൂസ് ചെയ്ത ടാബുകൾ വീണ്ടും സന്ദർശിക്കുമ്പോൾ എത്ര റാം മറ്റ് ടാബുകൾക്കായി നീക്കിവച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഒരു പോപ് അപ്പും കാണാൻ സാധിക്കും. ഉപയോഗിക്കാതിരുന്ന ടാബുകൾ നാം വീണ്ടും എത്തുമ്പോൾ സജീവമാകും. ഉപയോക്താക്കൾക്ക് തങ്ങളുടെ സൗകര്യാർഥം ഈ മെമ്മറി സേവർ മോഡ് ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാം. കൂടാതെ ഏതെങ്കിലും വെബ്​സൈറ്റ് മാത്രം ഒഴിവാക്കിക്കൊണ്ടും ഈ മെമ്മറി സേവർ മോഡ് പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഉയർന്ന റിഫ്രഷ് റേറ്റും വിഷ്വൽ ഇഫ്ക്ടുകളും

ഉയർന്ന റിഫ്രഷ് റേറ്റും വിഷ്വൽ ഇഫ്ക്ടുകളും ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ബാറ്ററി സേവർ മോഡ്. ഇത് ഉപയോക്താക്കളുടെ സിസ്റ്റത്തിന്റെ ബാറ്ററി ​ലൈഫ് സംരക്ഷിക്കുന്നു. ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ടാബുകൾക്ക് പരിധി നിശ്ചയിക്കാനും ഈ ബാറ്ററി സേവർ മോഡ് ഉപയോക്താക്കളെ സഹായിക്കും. ഈ ഫീച്ചറുകൾ എല്ലാംതന്നെ ക്രോം കാനറിയിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക. അ‌ധികം താമസിയാതെ ഈ ഫീച്ചറുകൾ സാധാരണ ഉപയോക്താക്കൾ കൂടുതൽ ഉപയോഗിക്കുന്ന ക്രോം വേർഷനിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

പുതിയ ക്രോം പ്രവർത്തിക്കില്

അ‌തേസമയം അ‌ടുത്ത വർഷത്തോടെ ചില ഒഎസുകളിൽ പുതിയ ക്രോം പ്രവർത്തിക്കില്ല എന്നുള്ള വാർത്തകളും അ‌ടുത്തിടെ പുറത്തുവന്നിരുന്നു. വിൻഡോസ് 7, വിൻഡോസ് 8.1 എന്നീ ഒഎസുകൾ അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിസ്റ്റങ്ങളിലാണ് ക്രോം പണി നിർത്തുന്നത്. ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ക്രോം തുടർന്നും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വിൻഡോസ് 10, വിൻഡോസ് 11 സിസ്റ്റങ്ങളിലേക്ക് മാറേണ്ടിവരും എന്നാണ് ഗൂഗിൾ പറയുന്നത്.

ക്രോമിന്റെ പഴയ പതിപ്പുകൾ

2023 ഫെബ്രുവരി 7-ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ക്രോം 110 വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയെ പിന്തുണയ്ക്കുന്ന വെബ് ബ്രൗസറിന്റെ അവസാന പതിപ്പായിരിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ക്രോമിന്റെ പഴയ പതിപ്പുകൾ വിൻഡോസ് 7, 8.1 എന്നിവയുള്ള പിസി-കളിൽ പ്രവർത്തിക്കുന്നത് തുടരും. പ​ക്ഷേ അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ക്രോം ഫീച്ചറുകളും തുടർന്നും വേണമെന്നുള്ളവർ പുതിയ വിൻഡോസ് പതിപ്പിലേക്ക് മാറേണ്ടിവരും.

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

Best Mobiles in India

Read more about:
English summary
Google is currently developing a feature that will be very helpful for users. When we open many tabs in Chrome, the new feature is to snooze the unused tabs and thus the work of the memory will not slow down. This feature is called Memory Saver Mode.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X