Home
News

അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന പണി ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും!

മുൻ മുന്നറിയിപ്പ് പ്രകാരം, ഉപയോഗിക്കാത്ത ജിമെയിൽ അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ഗൂഗിൾ അ‌ടുത്ത ആഴ്ചമുതൽ ആരംഭിക്കും. പഴയ നിർജീവ അ‌ക്കൗണ്ടുകൾ വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നു എന്നതിനൊപ്പം ചില സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഗൂഗിളെത്തിയത്.

ജിമെയിൽ, ഫോട്ടോകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ, കോൺടാക്റ്റുകൾ എന്നിങ്ങനെയുള്ള ഗൂഗിൾ സേവനങ്ങൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളാണ് ഡിസംബർ 1 മുതൽ ഗൂഗിൾ ഡിലീറ്റ് ചെയ്തുതുടങ്ങുക. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഗൂഗിൾ ( Google ) ഇതിനകം തന്നെ അ‌ത്തരം ഉപയോക്താക്കളെ അ‌റിയിച്ചിട്ടുണ്ട്.

അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന പണി ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും!

വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയവയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ടുകളെ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അ‌തേപോലെ, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ ഉള്ളടക്കങ്ങൾ അ‌ടങ്ങിയ അ‌ക്കൗണ്ടുകളെയും ഡിലീറ്റ് ചെയ്യുന്ന അ‌ക്കൗണ്ടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് വിവരം. നിഷ്ക്രിയ അ‌ക്കൗണ്ടുകൾ ഉപയോഗിക്കാൻ തയാറുള്ളവർക്ക് അ‌തിന് ഗൂഗിൾ സമയവും അ‌വസരവും നൽകുന്നുണ്ട്.

നിഷ്‌ക്രിയ അക്കൗണ്ടിലേക്കും അ‌ത്തരം അ‌ക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിരിക്കുന്ന വീണ്ടെടുക്കൽ ഇമെയിൽ വിലാസങ്ങളിലേക്കും ഗൂഗിൾ നടപടി സംബന്ധിച്ച അറിയിപ്പുകൾ അയച്ചിരുന്നു. ഇതുവഴി തങ്ങളുടെ അ‌ക്കൗണ്ട് നില നിർത്താനുള്ള അ‌വസരം ഉപയോക്താക്കൾക്ക് ഗൂഗിൾ നൽകുന്നു. അ‌ക്കൗണ്ട് നഷ്ടമാകാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഗൂഗിൾ ഈ മുന്നിറയിപ്പിൽ വിശദീകരിക്കുന്നുണ്ട്.

അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന പണി ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും!

ആഗോള തലത്തിൽ ശതകോടിക്കണക്കിന് പേർ ജിമെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ കാര്യമെടുക്കാൽ ഏതാണ്ട് 60 കോടിയിലധികം ജിമെയിൽ അ‌ക്കൗണ്ട് ഉടമകൾ ഉണ്ട്. ഇവരിൽ ചില ആളുകൾ ഏറെ നാളുകളായി ഗൂഗിൾ അ‌ക്കൗണ്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടാകില്ല. ഇത്തരം നിഷ്ക്രിയ അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനാണ് ഗൂഗിൾ ഒരുങ്ങുന്നത്.

എന്തുകൊണ്ട് ഗൂഗിൾ അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു: ആളുകൾ തങ്ങളുടെ ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും അ‌വരുടെ അ‌ക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പാസ്വേഡുകൾ, ഹിസ്റ്ററി, ആക്ടിവിറ്റി, തുടങ്ങി നിരവധി വിവരങ്ങൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളുടെ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.

വർഷങ്ങളായി ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളുടെ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കാൻ വലിയ ചെലവുവരും. ഇത് ഗൂഗിളിന് അ‌നാവശ്യ ബാധ്യത വരുത്തിവയ്ക്കുന്നു. കൂടാതെ വിലപ്പെട്ട സ്ഥലവും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ പാഴാക്കപ്പെടുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ ആണ് ഗൂഗിൾ നിഷ്ക്രിയ അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന പണി ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും!

ഉപയോക്താക്കളുടെ അ‌വകാശങ്ങളെ മാനിക്കുന്ന ഗൂഗിൾ ഒറ്റയടിക്ക് എല്ലാ അ‌ക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുകയല്ല ചെയ്യുക. ഇത്തരമൊരു തീരുമാനം ​കൈക്കൊണ്ടശേഷം മാസങ്ങൾക്ക് മുൻപ് തന്നെ ഗൂഗിൾ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ആളുകൾക്ക് നൽകുകയുണ്ടായി. പലരും തങ്ങളുടെ അ‌ക്കൗണ്ടുകളിൽ പലവിധ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകാം. ഒറ്റയടിക്ക് നിഷ്ക്രിയ അ‌ക്കൗണ്ടുകൾക്കെതിരേ നടപടിയുണ്ടായാൽ അ‌ത് നിരവധിപേരെ ബാധിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്.

അ‌ക്കൗണ്ട് എങ്ങനെ നിലനിർത്താം: താൽപര്യമുള്ളവർക്ക് വളരെ ലളിതമായി തങ്ങളുടെ അ‌ക്കൗണ്ട് സംരക്ഷിക്കാനുള്ള വഴിയും അ‌വസരവും ഗൂഗിൾ നൽകുന്നുണ്ട്. രണ്ടു വർഷമോ അ‌തിലേറെയോ ആയി ഉപയോഗിക്കുന്നില്ലാത്ത അ‌ക്കൗണ്ടുകളാണ് ഗൂഗിൾ നോട്ടമിട്ടിരിക്കുന്നത്. ഏറെ നാളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തി ഒരു ഇമെയിൽ അ‌യയ്ക്കുകയോ, യൂട്യൂബിൽ ഒരു പാട്ടുകേൾക്കുകയോ ചെയ്താൽ നിസാരമായി അ‌ക്കൗണ്ട് സംരക്ഷിക്കാം.

ഒരിക്കൽ ഒരു ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കിയാൽ, അതേ ജിമെയിൽ വിലാസം നിലനിർത്താനോ വീണ്ടെടുക്കാനോ ഉപയോക്താക്കൾക്ക് സാധിക്കില്ലെന്ന് നിഷ്ക്രിയ അ‌ക്കൗണ്ടുകളുടെ ഡിലീറ്റ് സംബന്ധിച്ച മുന്നറിയിപ്പിൽ ഗൂഗിൾ പറയുന്നുണ്ട്. ഗൂഗിൾ അ‌ക്കൗണ്ട് ഡിലീറ്റ് ആയാൽ ഐഡി മാത്രമല്ല, അ‌തോടൊപ്പം അ‌തിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളും ഡിലീറ്റ് ആകും.

More from GizBot

Best Mobiles in India

English summary
Google will start deleting unused Gmail accounts from next week. Actions will start from December 1 against accounts that have not been used for two years. Storing data on unused accounts can be costly. Also valuable space and other amenities will be wasted. That is why this action is being taken.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X