Home
News

ഓതിരം, കടകം, മറുകടകം... പി​ച്ചൈയുടെ അ‌ടവുകൾ അ‌ടുത്താഴ്ച ചാറ്റ്ജിപിടി കാണാനിരിക്കുന്നതേയുള്ളൂ! പ്രഖ്യാപനമെത്തി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടുതൽ ശക്തിപ്പെടുത്താനും എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകളുടെ കഴിവുകൾ മെച്ചപ്പെടുത്താനുമൊക്കെയായി ലോകമെമ്പാടുമുള്ള എഐ ലാബുകളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഈ നീക്കത്തിനെതിരേ ആഗോളതലത്തിൽ എതിർസ്വരങ്ങളും വിയോജിപ്പും ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഗൂഗിളും ചാറ്റ്ജിപിടിയും തങ്ങളുടെ എഐ ചാറ്റ്ബോട്ടുകൾക്കായി പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്.

അ‌വതരിപ്പിക്കപ്പട്ട് ദിവസങ്ങൾക്കകം ലോകമാകെ ​വൈറലായി മാറിയ ഓപ്പൺഎഐ ക​മ്പനിയുടെ ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിൾ കൊണ്ടുവന്ന എഐ ചാറ്റ്ബോട്ട് സംവിധാനമാണ് ബാർഡ്. ​വൈറലായി മാറുന്ന ചാറ്റ്ജിപിടി തങ്ങൾക്ക് ഭീഷണിയാകുമെന്ന് ഭയന്ന് ഗൂഗിൾ ഏറെ തിടുക്കപ്പെട്ടാണ് ബാർഡിനെ അ‌വതരിപ്പിച്ചത്. ആദ്യമായി പരിചയപ്പെടുത്തിയ അ‌വസരത്തിൽത്തന്നെ ബാർഡിന് പിഴച്ചിരുന്നു.

പി​ച്ചൈയുടെ അ‌ടവുകൾ അ‌ടുത്താഴ്ച ചാറ്റ്ജിപിടി കാണാനിരിക്കുന്നതേയുള്ളൂ!

മറുപടികൾക്ക് കൃത്യതയില്ല എന്നായിരുന്നു ബാർഡിനെതിരേ തുടക്കത്തിൽത്തന്നെ ഉയർന്ന ആരോപണം. തുടർന്ന് ഗൂഗിൾ ബാർഡിനെ കൂടുതൽ മെച്ചപ്പെടുത്തുകയും കഴിഞ്ഞമാസം ഔദ്യോഗികമായി അ‌വതരിപ്പിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ ഫീച്ചറുകൾ ഉപ​യോഗപ്പെടുത്തി അ‌വതരിപ്പിച്ചിട്ടും വേണ്ടത്ര ശ്രദ്ധ നേടാൻ ബാർഡിന് കഴിഞ്ഞില്ല. എങ്കിലും ബാർഡ് അ‌ടുത്ത ആഴ്ചമുതൽ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും എന്നാണ് വിവരം.

തുടക്കത്തിൽ ഉണ്ടായ തിരിച്ചടികൾ മറികടക്കാൻ ബാർഡിനെ പുതിയപാഠങ്ങൾ പഠിപ്പിച്ചും മെച്ചപ്പെടുത്തിയും ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈയും സംഘവും നിരന്തര പരിശ്രമത്തിലാണ്. ഉടൻ പൊതുജനങ്ങളിലേക്ക് എത്താൻ തയാറെടുക്കുന്ന ബാർഡ് ചില്ലറക്കാരനായിരിക്കില്ല എന്ന് വെളിപ്പെടുത്തി, ബാർഡിന്റെ പൊതുജനങ്ങൾക്കിടയിലേക്കുള്ള കടന്നുവരവിന് ആവേശ അ‌ന്തരീക്ഷം ഒരുക്കിയിരിക്കുകയാണ് സുന്ദർ പി​ച്ചൈ.

വരും ദിവസങ്ങളിൽ ബാർഡിന് ചില പ്രധാന അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചാറ്റ്ബോട്ട് പ്രവർത്തിക്കുമെന്നുമാണ് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ചാറ്റ്ജിപിടിക്ക് എതിരേ എതിർത്തുനിൽക്കാൻ പാകത്തിൽ എന്ത് മാജിക്കാന് ബാർഡിൽ പുതിയതായി പി​ച്ചൈ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷ ഏവരിലും ഉണർന്നിരിക്കുകയാണ്.

പി​ച്ചൈയുടെ അ‌ടവുകൾ അ‌ടുത്താഴ്ച ചാറ്റ്ജിപിടി കാണാനിരിക്കുന്നതേയുള്ളൂ!

അ‌ടുത്ത ആഴ്ചയിലെ അ‌പ്ഗ്രേഡോടു കൂടി ബാർഡ് മികച്ച പ്രതികരണം കാഴ്ചവയ്ക്കും എന്നാണ് പ്രഖ്യാപനം. ''ഞങ്ങൾ ബാർഡിനെ ഞങ്ങളുടെ കൂടുതൽ കഴിവുള്ള ചില PalM മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യും, അത് ബാർഡിൽ കൂടുതൽ കഴിവുകൾ കൊണ്ടുവരും. കോഡിങ്ങിലായാലും ഗണിത ചോദ്യങ്ങൾക്കുൾപ്പെടെ മറുപടി നൽകുന്ന കാര്യത്തിലായാലും അ‌തിന്റേതായ മാറ്റം കാണാമെന്നും പി​ച്ചൈ പറയുന്നു.

ലാംഡ (ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻസ് )​യുടെ ലൈറ്റ് പതിപ്പിലാണ് നിലവിൽ ബാർഡ് പ്രവർത്തിക്കുന്നതെന്ന് പിച്ചൈ പറഞ്ഞു. തങ്ങൾ ചില 'സൂപ്പർ' കൂട്ടിച്ചേർക്കലുകൾ നടത്തിയയെന്നും ഇത് മത്സരത്തിൽ കൂടുതൽ കരുത്തുള്ള പോരാളിയെ ഇറക്കിയ പ്രതീതി തങ്ങൾക്ക് നൽകുന്നുണ്ട് എന്നുമാണ് പി​​​ച്ചൈ വെളിപ്പെടുത്തിയിരിക്കുന്നത്.

പി​ച്ചൈയുടെ അ‌ടവുകൾ അ‌ടുത്താഴ്ച ചാറ്റ്ജിപിടി കാണാനിരിക്കുന്നതേയുള്ളൂ!

യുഎസിലെയും യുകെയിലെയും തിരഞ്ഞെടുത്ത ചില ഉപയോക്താക്കൾക്ക് ബാർഡ് പരീക്ഷിക്കാൻ ലഭ്യമാകുമെന്ന് ഗൂഗിൾ അ‌ടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരുന്നു. '' നിങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആശയങ്ങൾ മൂർച്ചയുള്ളതാക്കാനും ജിജ്ഞാസയ്ക്ക് ഇന്ധനം പകരാനും നിങ്ങൾക്ക് ബാർഡ് ഉപയോഗിക്കാം'' എന്നാണ് പൊതുജനങ്ങൾക്കായി ബാർഡ് ലോഞ്ച് ചെയ്തപ്പോൾ ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ വ്യക്തമാക്കിയത്.

''കൂടുതൽ വായിക്കുക എന്ന നിങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള നുറുങ്ങുകൾ നൽകാൻ നിങ്ങൾക്ക് ബാർഡിനോട് ആവശ്യപ്പെടാം. ക്വാണ്ടം ഫിസിക്‌സ് ലളിതമായി വിശദീകരിക്കുക അല്ലെങ്കിൽ ഒരു പോസ്റ്റ് തയാറാക്കുന്നതിനുള്ള ആശയങ്ങൾ തേടുക തുടങ്ങിനൽകി നിങ്ങളുടെ സർഗ്ഗാത്മകതയെ ഉണർത്താൻ ബാർഡിനെ ഉപയോഗിക്കുക''. ബാർഡിനെ കൂടുതൽ മെച്ചപ്പെടുത്താൻ ആളുകളിൽനിന്നുള്ള ഫീഡ്ബാക്കും നിർണായകമാണെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു.

ഒരോ ദിവസം കഴിയുന്തോറും എഐ കൂടുതൽ കഴിവുകൾ പുറത്തെടുത്ത് മനുഷ്യനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലുള്ള കഴിവുകളുമായി എത്തിയ ചാറ്റ്ജിപിടിയുടെ കടന്നുവരവ് ഇപ്പോൾ എഐ ചർച്ചകൾ സജീവമാകുന്നതിൽ നിർണായകമായി. ചാറ്റ്ജിപിടിയെ മറികടന്ന് ആധിപത്യം സ്ഥാപിക്കാൻ തയാറെടുക്കുന്ന ഗൂഗിൾ എന്ത് മാജിക്കാണ് അ‌ടുത്താഴ്ച ബാർഡിൽ കാണിക്കാൻ പോകുന്നത് എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Google CEO Sundar Pichai's announcement that Bard will get some major upgrades in the coming days and the chatbot will work better. "We will be upgrading the Bard to some of our more capable PalM models, which will bring more capabilities to the Bard," Sundar Pichai said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X