ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് മോദിയേയും ലിയോണിയെയും...!

Written By:

ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ തിരഞ്ഞത് ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിയെ. രണ്ടാമത് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്താന്‍ സാധിച്ചത്. 2014-ലെ ഇന്റര്‍നെറ്റ് തിരയിലിനെക്കുറിച്ച് ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ എ ഇയര്‍ ഇന്‍ സെര്‍ച്ച് പട്ടികയിലാണ് ഈ വിവരങ്ങളുളളത്.

ഈ പട്ടിക പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത ആദ്യ പത്ത് വ്യക്തികള്‍ സണ്ണി ലിയോണി, നരേന്ദ്രമോദി, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ഷാറുഖ് ഖാന്‍, പൂനം പാണ്ടേ, വിരാട് കോഹ്‌ലി എന്നിങ്ങനെയാണ്. ഇത്തവണയും ബോളിവുഡ് താരങ്ങളുടെ ആധിപത്യമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് മോദിയേയും ലിയോണിയെയും..!

2012 മുതല്‍ സണ്ണി തന്നെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമത്. ഇന്ത്യയില്‍ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റം കണ്ട 2011-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത വ്യക്തി അണ്ണാ ഹസാരെയായിരുന്നു. ഈ വര്‍ഷം ഏറ്റവും കുടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒന്നാമന്‍ നരേന്ദ്രമോദിയും രാഷ്ട്രീയ സംഭവം പധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ സംവാദവുമാണ്.

ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ തിരഞ്ഞ ഗാഡ്‌ജെറ്റുകള്‍ Moto G, iPhone 6, Samsung Galaxy S5. Moto E, Nokia X, Nokia XL, Xiaomi Mi3, Samsung Galaxy Grand, Moto X, iPhon-e 5S എന്നിങ്ങനെയാണ്.

English summary
Google Year in search: Modi most sought after, but India still searching for Leone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot