Just In
- 44 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 2 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Movies
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് 15-ാം പിറന്നാള്‍ ആഘോഷിച്ചത്. ഒരു വെബ്സൈറ്റ് സെര്‍ച് എന്‍ജിനില്‍ തുടങ്ങിയ സ്ഥാപനം ഒന്നരപ്പതിറ്റാണ്ടിനിടെ ഒരുപാടു വളര്‍ന്നു. ഇന്ന് ഗൂഗിള്‍ കൈ വയ്ക്കാത്ത മേഖലകള്‍ അധികമില്ല. സ്മാര്‍ട്ഫോണും ടാബ്ലറ്റും കമ്പ്യൂട്ടറും തുടങ്ങി ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാര്‍ വരെ കമ്പനി ഇറക്കാന്‍ പോവുകയാണ്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ആഴ്ചയില്‍ ഒന്ന എന്ന കണക്കിലാണ് ഗൂഗിള്‍ മറ്റു കമ്പനികളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ദീര്‍ഘവീക്ഷണവും പുതുമകള്‍ തേടിയുള്ള യാത്രയുമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ ഗൂഗിള്‍ ലോകത്തിന് നല്കിയ സംഭാവനകള്‍ എന്തെല്ലാമാണ്. നിരവധിയുണ്ട്. എങ്കിലും അതില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
2012-ലാണ് ഗൂഗിള്‍ ഗ്ലാസ് അവതരിച്ചത്. ഇന്നും പൊതു വിപണിയില്‍ ഉപകരണം എത്തിയിട്ടില്ലെങ്കിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞു. സ്മാര്‍ട് ഫോണിന്റെയോ ടാബ്ലറ്റിന്റെയോ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ കണ്ണടപോലെയുള്ള കമ്പ്യ്യൂട്ടര്‍ ഫാഷന്‍ ലോകത്തും പ്രിയപ്പെട്ടതാണ്.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ഇന്ര്ര് വേഗത കുറവുള്ള രാജ്യങ്ങളില്‍ അതിനു പരിഹാരമായി ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ബലൂണ്‍. അന്തരീക്ഷത്തില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിനില്ക്കുന്ന ഈ ബലൂണുകള്‍ സമീപമുള്ള വീടുകള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
പുതിയ തലമുറയെ ലക്ഷ്യമിട്ട് ഗൂഗിള്‍ അവതരിപ്പിച്ച ലാപ്ടോപാണ് ക്രോംബുക്സ്. ഗൂഗിള്‍ ക്രോം ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ് വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട് ചെയ്യില്ല.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
അടുത്തതായി ഗൂഗിള്‍ നിന്നു വരുന്ന വിപ്ലവമാണ് ഡ്രൈവര്‍ ലെസ് കാര്‍. നിലവില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ കാര്‍ പരീക്ഷിച്ചുകഴിഞ്ഞു. എങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നിര്‍മിക്കുമോ എന്ന് ഗൂഗിള്‍ അറിയിച്ചിട്ടില്ല.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ഗൂഗിള്‍ ഏറ്റെടുത്ത മോട്ടറോള പുറത്തിറക്കിയ മോട്ടോ X സ്മാര്‍ട്ഫോണാണ് മറ്റൊന്ന്. പ്രൊസസര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറ്റു ഫോണുകള്‍ക്കു സമാനമാണെങ്കിലും ശബ്ദംകൊണ്ട് ഫോണ്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് പ്രത്യേകത. ഫോണ്‍ ലോക്കായി കിടക്കുമ്പോഴും ഉപയോക്താവിന്റെ ശബ്ദത്തിനനുസരിച്ച് ഇത് പ്രവര്‍ത്തിക്കും.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ലോകത്തെ വിവിധ സ്ഥലങ്ങളുടെ പനോരമിക് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. 2007-ലാണ് ആരംഭിച്ചത്. ഇപ്പോള്‍തന്നെ ലോകത്തെ നിരവധി സ്ഥലങ്ങളുടെ അത്യപൂര്‍വമായ ചിത്രങ്ങള്‍ ഇതില്‍ ലഭ്യമാണ്.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
2011-ല്‍ ഗൂഗിള്‍ ലോഞ്ച് ചെയ്ത സംവിധാനമാണ് ഗൂഗിള്‍ ഫൈബര്‍. ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഉപയോക്താക്കള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ഗൂഗിളിന്റെ മറ്റൊരു പ്രധാന സംഭാവനയാണ് ആന്‍ഡ്രോയ്ഡ് ഒ.എസ്. വാസ്തവത്തില്‍ ഇത് ഗൂഗിളല്ല ആരംഭിച്ചത്. യദാര്ഥ ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളെ ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു. എങ്കിലും ഡിജിറ്റല്‍ ക്യാമറകള്‍ക്കു വേണ്ടി രൂപപ്പെടുത്തിയ ഒ.എസ്. സ്മാര്‍ട്ഫോണില്‍ പരീക്ഷിക്കാമെന്നത് ഗൂഗിളിന്റെ ആശയമാണ്.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
ഗൂഗിളിന്റെ സ്മാര്‍ട് വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സ്മാര്‍ട് വാച്ച് നിര്‍മാണ രംഗത്ത് കഴിവു തെളിയിച്ച WIMM എന്ന കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്തത് ഇതിനായിട്ടാണ്.

ലോകത്തിനു ഗൂഗിള്‍ നല്കിയ സംഭാവനകള്‍
പാസ്വേഡുകള് ഇല്ലാത്ത കാലമാണ് ഗൂഗിള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇ.സി.ജിയോ അതുപോലുള്ള എന്തെങ്കിലുമോ വഴി ഉപയോക്തക്കള്‍ക്ക് ഫോണ്‍ ലോക് ആക്കാനും അണ് ലോക് ആക്കാനും സാധിക്കുന്ന സംവിധാനം ഉടന്‍ ഗൂഗിള്‍ ഇറക്കിയേക്കും. ആപ്പിള്‍ ഐ ഫോണ്‍ എസിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സറിനേക്കാള്‍ മികച്ചതായിരിക്കും ഇതെന്നാണ് സൂചന.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470