ഗൂഗിള്‍ ഇന്ത്യക്കുവേണ്ടി അവതരിപ്പിച്ച 20 ഡൂഡിലുകള്‍

Posted By:

ലോഗോ എന്നത് ഒരു കമ്പനിയെ സംബന്ധിച്ച് പേരുപോലെതന്നെ പ്രധാനമാണ്. ലോകത്തിനു മുന്നില്‍ കമ്പനിയുടെ ഐഡന്റിറ്റി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ സെര്‍ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ ഇടയ്ക്കിടെ അവരുടെ ലോഗോ (ഡൂഡില്‍) താല്‍കാലികമായി മാറ്റാറുണ്ട്. വിവിധ ആഘോഷവേളകളോടനുബന്ധിച്ചാണ് ഇത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ആഘോഷങ്ങളുടെ ഭാഗമായും കമ്പനി വ്യത്യസ്തമായ ഡൂഡിലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ വിവിധ സമയങ്ങളിലായി ഇന്ത്യക്കു വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ച 20 ലോഗോകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഏപ്രില്‍ 29-ന് തബല മാന്ത്രികന്‍ ഉസ്താദ് അല്ലാരഖയുടെ 95-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഏറ്റവും ഒടുവില്‍ ഗൂഗിള്‍ ഡൂഡില്‍ മാറ്റിയത്. ഉസ്താദ് തബലവായിക്കുന്ന വിധത്തിലുള്ള ഡൂഡില്‍ ആയിരുന്നു ഇത്.

 

#2

2014-ല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട 2 ഡൂഡിലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഐ.സി.സിയുടെ T20 ലോകകപ്പ് തുടങ്ങിയപ്പോഴും ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിട്ട ഏപ്രില്‍ 6-നുമായിരുന്നു ആ രണ്ട് ഡൂഡിലുകള്‍.

 

#3

ഹോളി ആഘോഷത്തോടനുബന്ധിച്ചും ഗൂഗിള്‍ ഡൂഡിലുകള്‍ മാറ്റാറുണ്ട്. 2010, 2012, 2013, 2014 എന്നീ വര്‍ഷങ്ങളിലാണ് ഹോളി സ്‌പെഷ്യല്‍ ഡൂഡിലുകള്‍ കമ്പനി അവതരിപ്പിച്ചത്.

 

#4

2014 ഫെബ്രുവരി 13-ന് സരോജിനി നായിഡുവിന്റെ 135-ാം പിറന്നാളിനോടനുബന്ധിച്ചും ഗൂഗിള്‍ ഡൂഡില്‍ മാറ്റി. സരോജിനി നായിഡുവിന്റെ ചിത്രം പതിച്ച ഡൂഡില്‍ ആയിരുന്നു ഇത്.

 

#5

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലുതവണ ഇന്ത്യയുടെ റിപ്പബഌക് ഡേയോടനുബന്ധിച്ച് ഗൂഗിള്‍ ഡൂഡില്‍ മാറ്റി. ഇ വര്‍ഷത്തെ റിപ്പബ്ലിക് ഡേ ഡൂഡില്‍ ആണ് ചിത്രത്തിലുള്ളത്.

 

#6

കഴിഞ്ഞ വര്‍ഷം നവംബര്‍ 7-ന് പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി.വി. രാമന്റെ 125-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായ ഡൂഡില്‍ ആണ് ഇന്ത്യ ഹോം പേജില്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

 

#7

ഗണിത ശാസ്ത്രത്തില്‍ ഇന്ത്യയുടെ അഭിമാനമായ ശകുന്ദള ദേവിയുടെ 84-ാം ജന്മദിനത്തിലും വ്യത്യസ്തമായ ഡൂഡില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ശകുന്ദളാ ദേവിയുടെ ചിത്രത്തോടൊപ്പം കാല്‍കുലേറ്റര്‍ ഡിസ്‌പ്ലെയുടെ രൂപത്തില്‍ ഗൂഗിള്‍ എന്നെഴുതിയാണ് അന്നത്തെ ഡൂഡില്‍ അവതരിപ്പിച്ചത്.

 

#8

പ്രശസ്ത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ 97-ാം പിറന്നാള്‍ ദിനത്തില്‍ അവര്‍ തംബുരുവുമായി ഇരിക്കുന്ന ചിത്രം സഹിതമുള്ള ഡൂഡില്‍ ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

 

#9

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുകൊണ്ട് 8 തവണ ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അവതരിപ്പിച്ച ഡൂഡില്‍ ആണ് ചിത്രത്തില്‍.

 

#10

ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയതിന്റെ 160-ാം വാര്‍ഷികത്തില്‍ ട്രെയിനിന്റെ ചിത്രം സഹിതമുള്ള ഡൂഡില്‍ ആയിരുന്നു അവതരിപ്പിച്ചത്.

 

#11

ഇന്ത്യയിലെ ആദ്യ സംസാര സിനിമയായ ആലം ആര റിലീസ് ചെയ്ത 80 വര്‍ഷം പിന്നിട്ട വേളയില്‍ സിനിമയിലെ രംഗം ഉള്‍പ്പെടുത്തിയുള്ള ഡൂഡില്‍ ആണ് ഗൂഗിള്‍ അവതരിപ്പിച്ച്ത്.

 

#12

പ്രമുഖ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മദിനത്തില്‍ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചുഷെകാണ്ടുള്ള ഡൂഡില്‍ അവതരിപ്പിച്ചു.

 

#13

ഇന്ത്യന്‍ സിനിമയുടെ കുലപതികളില്‍ ഒരാളായ സത്യജിത് റേയുടെ 92-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നായ പഥേര്‍ പാഞ്ചാലിയിലെ രംഗം ഉള്‍പ്പെടുത്തിയുള്ള ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

 

#14

ഇന്ത്യന്‍ കോമിക്‌സിന്റെ പിതാവെന്നറിയപ്പെടുന്ന അനന്ത് പൈയുടെ 82-ാം പിറന്നാള്‍ ദിനത്തിലും അദ്ദേഹത്തിന്റെ അമര്‍ ചിത്രകഥാ സീരീസില്‍ നിന്നുള്ള ഭാഗം ഉള്‍പ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍ ഒരുക്കി.

 

#15

മകരസംക്രാന്തിയോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ നടക്കുന്ന പട്ടം പറത്തല്‍ ഉത്സവത്തിനും ഗൂഗിള്‍ പ്രത്യേകം ഡൂഡില്‍ ഒരുക്കി.

 

#16

2009 ഒക്‌ടോബര്‍ 2-ന്, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗൂഗിള്‍ ഒരുക്കിയ ഡൂഡില്‍ ആണ് ചിത്രത്തില്‍.

 

#17

ദേശീയഗാനത്തിന്റെ രചയിതാവ് രബീന്ദ്രനാഥ ടാഗോറിന്റെ 148-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയുള്ള ഡൂഡില്‍ ആണ് ഗൂഗിള്‍ ഒരുക്കിയത്

 

#18

2008-ല ദീപാവലി ദിവസം ഗൂഗിള്‍ ഒരുക്കിയ ഡൂഡില്‍ ആണ് ചിത്രത്തില്‍

 

#19

2008-ലെ അധ്യാപക ദിനത്തില്‍ ഗൂഗിള്‍ ഒരുക്കിയ ഡൂഡില്‍ ആണ് ചിത്രത്തില്‍.

 

#20

എല്ലാവര്‍വും ശിശുദിനത്തോടനുബന്ധിച്ച് ഡൂഡില്‍ 4 ഗൂഗിള്‍ എന്ന പേരില്‍ ഗൂഗിള്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കാറുണ്ട്. മികച്ച ഡൂഡിലുകള്‍ ഒരുക്കുക എന്നതാണ് മത്സരം. ഇതില്‍ വിജയിക്കുന്ന വ്യക്തി തയാറാക്കിയ ഡൂഡില്‍ ഹോം പേജില്‍ ഉപയോഗിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot