Home
News

ലോകം 'തിരയുന്ന' ഗൂഗിൾ ഇന്ന് 25-ാം ജന്മദിനം ആഘോഷിക്കുന്നു! ഹാപ്പി ബർത്ത്ഡേ ഗൂഗിൾ...

ലോകത്തിന്റെ 'സർവവിജ്ഞാനകോശമായ' ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ. 25 വർഷം മുമ്പ് ഒരു സെപ്റ്റംബർ 27ന് ആണ് ഗൂഗിൾ സെർച്ച് ആരംഭിച്ചത്. ഇന്ന് ലോകത്തെ ആദ്യ 5 ടെക് കമ്പനികളെടുത്താൽ അ‌തിലൊന്ന് ഗൂഗിളാണ്. ലോകമെമ്പാടുമായി കോടിക്കണക്കിന് പേർ ഓരോ മിനിറ്റിലും ഇന്ന് ഗൂഗിൾ സേവനങ്ങൾ ആസ്വദിക്കുന്നു.

ഇന്റർനെറ്റ് എന്നാലേ പലർക്കും ആദ്യം മനസിൽ തെളിയുക ഗൂഗിളിനെയാണ്. അ‌ത്രമേൽ ഇന്റർനെറ്റ് ലോകത്ത് സ്വാധീനം നേടാൻ ഈ 25 വർഷങ്ങൾകൊണ്ട് ഗൂഗിളിന് സാധിച്ചു. 2006 മുതലാണ് സെപ്റ്റംബർ-27 ഗൂഗിൾ ജന്മദിനമായി ആചരിക്കാൻ തുടങ്ങിയത്. ഇന്ന് ജന്മദിനത്തിന്റെ 25-ാം വാർഷികം കണക്കിലെടുത്ത് പ്രത്യേക ഡൂഡിൽ ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.

ലോകം 'തിരയുന്ന' ഗൂഗിൾ ഇന്ന് 25-ാം ജന്മദിനം ആഘോഷിക്കുന്നു!

ഗൂഗിളിന്റെ പിറവി: 1998 സെപ്റ്റംബറിലാണ് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഗൂഗിള്‍ ആരംഭിച്ചത്. ടെക്നോളജി മേഖലയുടെ ചരിത്രത്തില്‍ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്ന ഗൂഗിളെന്ന ഇതിഹാസത്തിന്റെ യാത്ര അ‌വിടെ ആരംഭിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലക്കാണ് ഗൂഗിള്‍ ആരംഭിക്കുന്നത്.

ദി അനാട്ടമി ഓഫ് എ ലാര്‍ജ് സ്‌കേല്‍ ഹൈപ്പര്‍ ടെക്സ്റ്റ്വല്‍ വെബ് സെര്‍ച്ച് എഞ്ചിന്‍ എന്നതായിരുന്നു ലാറി പേജിന്റെയും സെര്‍ജി ബ്രിന്റെയും ഗവേഷണ പ്രബന്ധം. പിൽക്കാലത്ത് വലിയ നിലയിലെത്തിയ പല ഇതിഹാസങ്ങളെയും പോലെ തികച്ചും സാധാരണമായി തുടങ്ങി, കഷ്ടപ്പാടുകളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് ഗൂഗിളും വളർന്നത്.

ഗൂഗിളിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച്, സെർജി ബ്രിനും ലാറി പേജും 1997 ജനുവരിയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. ഒരു വർഷത്തിനുശേഷം, ഒരു സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതിനായി ഇരുവരും അവരുടെ ഡോർമിറ്ററി മുറികളുടെ പരിധിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. തുടർന്ന് അവർ തങ്ങളുടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വിജയകരമായി സൃഷ്ടിച്ചു.

വാടക റൂമിൽ നിന്ന് കോടികളുടെ ആസ്തിയിലേക്ക്: തങ്ങളുടെ ഗവേഷണം കാര്യമായ പുരോഗതി കൈവരിച്ചതോടെ ലാറി പേജും സെര്‍ജി ബ്രിനും തങ്ങളുടെ സുഹൃത്തായ സൂസന്‍ വോജ്‌സിക്കിയുടെ കാലിഫോർണിയയിലെ മെൻലോ പാർക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഗാരേജ് ഓഫീസ് സ്‌പെയ്‌സിനായി വാടകയ്ക്ക് എടുത്തു. പതിയെ ഈ രണ്ട് യുവാക്കളുടെ കണ്ടുപിടിത്തം സിലിക്കൺ വാലിയിലെ പ്രമുഖ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.

1998 ഓഗസ്റ്റിൽ, സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ ആൻഡി ബെക്‌ടോൾഷൈം, സെർജി ബ്രിനും ലാറി പേജിനും 100,000 ഡോളറിന്റെ ചെക്ക് നൽകി, അ‌വിടെ Google Inc. ഔദ്യോഗികമായി ജനിച്ചു. എന്നാൽ ഗൂഗിളിന്റെ ആദ്യപേര് ഗൂഗിൾ എന്ന് ആയിരുന്നില്ല എന്നകാര്യവും ഇതോടൊപ്പം അ‌റിഞ്ഞിരിക്കണം. ബാക്ക്‌ലിങ്കുകളിൽ നിന്ന് സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിൽ ബാക്ക് റബ് എന്ന പേരിടാനാണ് തീരുമാനിച്ചിരുന്നത്.

അ‌ക്ഷരത്തെറ്റിൽ പിറന്ന ഗൂഗിൾ: ആകസ്മികമായി പല വലിയ കണ്ടുപിടുത്തങ്ങളും നടന്നിട്ടുള്ളതുപോലെ തികച്ചും ആകസ്മികമായാണ് ഗൂഗിൾ എന്ന പേരും ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. അ‌തിന്റെ പിന്നിലെ കഥ ഇങ്ങനെയാണ്: സെർജി ബ്രിനും ലാറി പേജും 1996 ൽ ആണ് ഗവേഷണത്തിന് തുടക്കം കുറിച്ചത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമായിരുന്നു ഇവർ ആദ്യം നടത്തിയത്.

ഈ ഘട്ടത്തിൽ ബാക്ക്‌ലിങ്കുകളിൽ നിന്ന് സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാൽ ബാക്ക് റബ് എന്ന് പേരിടാനാണ് ഇരുവരും ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി. ഒന്നിന് ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കുന്ന ഗൂഗൾ എന്ന പദം സെർച്ച് എഞ്ചിന്റെ പേരാക്കാനായിരുന്നു ആലോചന.

ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഗൂഗൾ എന്ന പദം തങ്ങളുടെ സെർച്ച് എഞ്ചിന് ഇടാനായിരുന്നു തീരുമാനം. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അവർ എഴുതി ചേർത്തത് ഗൂഗൾ എന്നതിന് പകരം ഗൂഗിൾ എന്നായി മാറി. പിന്നീട് അ‌തുതന്നെ മതിയെന്ന് ലാറിയും ബ്രിന്നും തീരുമാനിച്ചു. 1997 സെപ്റ്റംബർ 27ന് ഗൂഗിൾ എന്ന ഡൊമെയ്ൻ നാമം രജിസ്റ്റർ ചെയ്തു.

ലോകം 'തിരയുന്ന' ഗൂഗിൾ ഇന്ന് 25-ാം ജന്മദിനം ആഘോഷിക്കുന്നു!

ഗൂഗിളിനായി ഇന്റർനെറ്റിൽ തിരയുന്നവർക്കും തെറ്റു പറ്റാം എന്ന ചിന്തയിൽ ഗൂഗിൾ എന്ന വാക്കിനോട് സമാനമായ സകല പദങ്ങളുടേയും ഡൊമൈൻ ഗൂഗിൾ സ്വന്തമാക്കിയിട്ടുണ്ട്. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വേർഷനിലായിരുന്നു ഗൂഗിൾ പ്രവർത്തിച്ചിരുന്നത്. ലളിതമായ രൂപകൽപനയായിരുന്നു ഗൂഗിളിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും ഉൾപ്പെടാതെയുള്ള ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി.

2015-ൽ, ആൽഫബെറ്റ് ഇങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി ഗൂഗിൾ പുനഃസംഘടിപ്പിച്ചു. ആൽഫബെറ്റിന്റെ ഏറ്റവും വലിയ ഉപസ്ഥാപനമാണ് ഗൂഗിൾ, ആൽഫബെറ്റിന്റെ ഇന്റർനെറ്റ് പ്രോപ്പർട്ടികൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടിയുള്ള ഒരു ഹോൾഡിംഗ് കമ്പനിയാണിത്. ഒരു ഗാരേജിൽ തുടങ്ങി, അ‌ക്ഷരത്തെറ്റിൽനിന്ന് പിറന്ന് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനിയാണ് ഗൂഗിൾ. ഹാപ്പി ബർത്ത് ഡേ ഡിയർ ഗൂഗിൾ...!

More from GizBot

Best Mobiles in India

English summary
Google celebrates its 25th birthday on September 27, 2023. Google was founded in September 1998 by Larry Page and Sergey Brin. Both of them decided to use the term Google as their search engine. But it was Google by mistake. Later on September 27, 1997, the domain name Google was registered.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X