Home
News

ഇനി നമ്മൾ മനസിൽ കാണുന്നത് ​ഗൂ​ഗിൾ മാനത്ത് കണ്ടോളും; സർച്ച് ചെയ്യാൻ ഇന്ത്യക്കാർക്ക് എഐ നൽകി ​ഗൂ​ഗിൾ

ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ പരിചയപ്പെടുത്തി ​ഗൂ​ഗിൾ. ​ഇനി മുതൽ സർച്ച് ചെയ്യുമ്പോൾ എഐ സഹായം ലഭിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. മുമ്പത്തേക്കാളും ലളിതവും മികച്ചതുമായ രീതിയിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ​ഗൂ​ഗിളിൽ സർച്ച് ചെയ്യാവുന്നതാണ്. ഇന്ത്യയിലും ജപ്പാനിലും ആണ് ​ഗൂ​ഗിൾ ഈ സംവിധാനം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

വ്യാഴാഴ്ച മുതൽ ഈ ഫീച്ചർ ജപ്പാനിലേയും ഇന്ത്യയിലേയും ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും എന്നാണ് പുറത്തിറക്കിയ അറിയിപ്പിൽ ​ഗൂ​ഗിൾ പറഞ്ഞിരിക്കുന്നത്. നേരത്തെ മുതൽ തന്നെ ഈ സേവനം യുഎസിലെ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രണ്ട് രാജ്യങ്ങളിലേക്കും ഈ സേവനം എത്തിക്കുന്നത്. സെർച്ച് ലാബുകൾ വഴി സൈൻ അപ്പ് ചെയ്ത എല്ലാ ഉപഭോക്താക്കൾക്ക് ​ഗൂ​ഗിൾ ക്രോമിലും ആപ്പിലും എഐ സർച്ച് സേവനം ലഭ്യമാകുന്നതാണ്.

ഇനി നമ്മൾ മനസിൽ കാണുന്നത് ​ഗൂ​ഗിൾ മാനത്ത് കണ്ടോളും

ജപ്പാനിലെ പ്രാദേശിക ഭാഷകളിൽ പുതിയ ഫീച്ചർ ലഭിക്കുന്നതാണ്. എന്നാൽ ഇന്ത്യയിൽ ഇം​ഗ്ലീഷ്, ​ഹിന്ദി എന്നീ ഭാഷകളിൽ മാത്രമേ ലഭിക്കു. ഹിന്ദി പ്രസക്തമായ സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഈ രണ്ട് ഭാഷകളിലും സേവനം ആസ്വദിക്കാം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇം​ഗ്ലീഷിലുള്ള സേവനം മാത്രമേ ലഭ്യമാകു. ടെക്സ്റ്റ്-ടു-സ്പീച്ച് എന്ന ഓപ്ഷനും പുതിയ സേവനത്തിനായി ​ഗൂ​ഗിൾ ചേർത്തിട്ടുണ്ട്. ഇതിന് പുറമെ ഉടൻ തന്നെ വോയിസ് നിർദേശങ്ങൾ ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എഐയുടെ പുരോ​ഗതി അടിസ്ഥാനപ്പെടുത്തിയുള്ള ​ഗൂ​ഗിൾ സർച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സർച്ച് എന്ന് ഗൂഗിൾ സെർച്ചിന്റെ ജനറൽ മാനേജർ പുനീഷ് കുമാർ പറഞ്ഞു. ജനറേറ്റീവ് എഐയുടെ ശക്തി സർച്ചിലേക്ക് എത്തിക്കുമ്പോൾ തിരയൽ കൂടുതൽ ലളിതവും മികച്ചതുമാകുന്നു. എത്ര കാഠിന്യമേറിയ ചോദ്യങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ഉത്തരം കണ്ടെത്താൻ ഇത്തരം സാങ്കേതിക വിദ്യകൾക്ക് സാധിക്കുമെന്നും പുനീഷ് കുമാർ പറഞ്ഞു.

ഇനി നമ്മൾ മനസിൽ കാണുന്നത് ​ഗൂ​ഗിൾ മാനത്ത് കണ്ടോളും

ഒരു വിഷയം വേഗത്തിൽ മനസ്സിലാക്കാനും പുതിയ കാഴ്ചപ്പാടുകളോ സ്ഥിതിവിവരക്കണക്കുകളോ കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ​ഗൂ​ഗിൾ സർച്ച് കൊണ്ടുവരുന്ന ഓരോ മാറ്റത്തിലും ഞങ്ങളെ വിശ്വസിക്കുന്ന നിരവധി ഉപഭോക്താക്കൾ ലോകമെമ്പാടും ഉണ്ട്. ഇവരുടെ പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു എന്നും ഇദ്ദേഹം പറഞ്ഞു. വിശാല ശ്രേണിയിലുള്ള സ്രഷ്‌ടാക്കൾക്ക് വിലയേറിയ ട്രാഫിക് അയയ്‌ക്കുന്നതാണ് തങ്ങളുടെ മുൻ​ഗണനയെന്നും കുമാർ കൂട്ടിച്ചേർത്തു.

തിരയൽ പരസ്യങ്ങൾ പുതിയ ഫീച്ചറിലും തുടരും. പേജിൽ ഉടനീളമുള്ള സമർപ്പിത പരസ്യ സ്ലോട്ടുകളിൽ പരസ്യങ്ങൾ എപ്പോഴും ദൃശ്യമാകും ഇതിൽ മാറ്റം ഉണ്ടാകില്ല. ഉപഭോക്താക്കൾക്ക് മികച്ച തിരയൽ അനുഭവം നൽകാനാണ് ​ഗൂ​ഗിൾ എപ്പോഴും ശ്രമിക്കുന്നത് എന്നും ഇദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേ സമയം ​ഗൂ​ഗിളിന്റെ ക്രോം, ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ലാബ്സ് ഐക്കൺ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ സേവനം ലഭിക്കുന്നതാണ്.

ഇതിന് പുറമെ ഈ പുതിയ ഫീച്ചറിൽ പ്രവർത്തിക്കുന്ന ടീമുകളുമായി നേരിട്ട് ഫീഡ്‌ബാക്ക് പങ്കിടുന്നതിനുള്ള സൗകര്യവും ​ഗൂ​ഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിനായുള്ള സൗകര്യം നിലവിൽ ഡെസ്ക്ടോപ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ​ഗൂ​ഗിൾ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കാനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും എന്നാണ് പുറത്തിറങ്ങുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം എഐയുടെ മറ്റ് നിരവധി സേവനങ്ങൾ ഇതിനോടകം തന്നെ ​ഗൂ​ഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ചാറ്റ്ജിപിറ്റിയെ നേരിടാനായി ജെമിനി എന്ന പഴയെ ചാറ്റ്ബോട്ടിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ​ഗൂ​ഗിൾ തയ്യാറായിരിക്കുകയാണ്. ജെമിനിക്ക് ഒപ്പം ​ഗൂ​ഗിൾ ബാർഡും ഡോക്‌സും സ്ലൈഡും മറ്റ് ​ഗൂ​ഗിൾ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഡാറ്റ. യൂട്യൂബ് വീഡിയോകൾ, ഗൂഗിൾ ബുക്കുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ​ഗൂ​ഗിളിന് ആക്സസ് ഉണ്ട്. ആയതിനാൽ തന്നെ ചാറ്റ്ജിപിറ്റിയ്ക്ക് വ്യക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Google has announced that this feature will be available to customers in Japan and India starting Thursday. The service was already available to customers in the US. After this, the service will be extended to the two new countries. All customers signed up through Search Labs will have access to the AI Search service on Google Chrome and within the app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X