വരുന്നു... ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടി.വി.

Posted By:

ആമസോണ്‍ ഫയര്‍ ടി.വി. ലോഞ്ച് ചെയ്തതിനു പിന്നാലെ, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ടി.വി. അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്. 'വെര്‍ജ്' റിപ്പോര്‍ട് ചെയ്തതനുസരിച്ച് ആപ്പിള്‍ ടി.വി., ആമസോണ്‍ ഫയര്‍ ടി.വി. എന്നിവയ്ക്ക് ശക്തമായ എതിരാളി ആയിരിക്കും ആന്‍ഡ്രോയ്ഡ് ടി.വി. എന്നാണ് കരുതുന്നത്. ടി.വിയുടെ സ്‌ക്രീന്‍ഷോട്ടുകളും വെര്‍ജ് പുറത്തുവിട്ടു.

വരുന്നു... ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടി.വി.

അതേസമയം ആന്‍ഡ്രോയ്ഡ് ടി.വി. പൂര്‍ണമായും വിനോദത്തിനുള്ളതായിരിക്കുമെന്നും കമ്പ്യൂട്ടിംഗ് ഉപകരണമല്ല ഇതെന്നും ഗൂഗിള്‍ അറിയിച്ചു. സിനിമ, സംഗീതം, വിനോദം തുടങ്ങിയവയ്ക്കായിരിക്കും ആന്‍ഡ്രോയ്ഡ് ടി.വി പ്രാധാന്യം നല്‍കുന്നത്.

സ്‌ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചാല്‍, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് യൂസര്‍ ഇന്റര്‍ഫേസ് എന്ന് വ്യക്തമാകും. ഗൂഗിള്‍ പ്ലേ മൂവീസ്, യൂട്യൂബ്, ഹാംഗ്ഔട്‌സ്, നെറ്റ്ഫ് ളിക്‌സ്, പണ്ടോര, വെവോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ടി.വിയിലുണ്ടാകും. ഇതിനു പുറമെ ആന്‍ഡ്രോയ്ഡ് ടി.വി.ക്കനുയോജ്യമായ ആപ്ലിക്കേഷനുകള്‍ ഡവലപ് ചെയ്യാന്‍ ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്.

വരുന്നു... ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടി.വി.

വീഡിയോ ഗെയിമുകള്‍ സപ്പോര്‍ട് ചെയ്യുമെന്നതാണ് ആന്‍ഡ്രോയ്ഡ് ടി.വിയുടെ മറ്റൊരു പ്രത്യേകത. ഗെയിമിംഗിനും മറ്റു ആവശ്യങ്ങള്‍ക്കും അനുയോജ്യമായ റിമോട് കണ്‍ട്രോളും ഇതോടൊപ്പം ഉണ്ടാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot