ഓര്‍മ്മകളുടെ കൂട്ടിന് യാത്രാമൊഴി...!

Written By:

പുതിയ കാലത്തിന്റെ മാധ്യമമാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ തരംഗത്തിന് അടിത്തറയിട്ടത് ഓര്‍ക്കൂട്ടായിരുന്നു.

സുഹൃത്തുക്കളുമായി സംവദിക്കാന്‍ സ്‌ക്രാപ്പ് ബുക്ക്, ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആല്‍ബം, ചര്‍ച്ചകള്‍ക്കായി കൂട്ടായ്മകള്‍, സൂഹൃത്തുക്കളുടെ ജന്‍മദിന അറിയിപ്പുകള്‍ തുടങ്ങി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് വേണ്ട എല്ലാം ഓര്‍ക്കുട്ടിലുണ്ടായിരുന്നു. പക്ഷെ, കാലത്തിനനുസരിച്ചോ ഉപയോക്താക്കളുടെ ആവശ്യാനുസരണമോ മാറാന്‍ ഓര്‍ക്കൂട്ടിനായില്ല. അത് അനിവാര്യമായ അന്ത്യത്തിലേക്ക് ഓര്‍ക്കൂട്ടിന് നയിച്ചു.

ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ അയാളുടെ കാമുകിയെ കണ്ടെത്താനായി തുടങ്ങിയ ഒരു വെബ്‌സൈറ്റായിരുന്നു ഓര്‍ക്കൂട്ട്. ഒരു തീവണ്ടിയപകടത്തില്‍ കാണാതായ കാമുകിയെ കണ്ടെത്താനാണ് ബ്യൂക്കോക്ടന്‍ 'ഓര്‍ക്കൂട്ട്' തുടങ്ങുന്നത്. മൂന്നു വര്‍ഷത്തിനുളളില്‍ കാമുകിയെ കണ്ടെത്തിയെങ്കിലും വെബ്‌സൈറ്റ് നഷ്ടത്തിലായി. പക്ഷെ വെബ്‌സൈറ്റിനെക്കുറിച്ചറിഞ്ഞ ഗൂഗിള്‍ ഓര്‍ക്കൂട്ട് ഏറ്റെടുത്തു.

ഓര്‍മ്മകളുടെ കൂട്ടിന് യാത്രാമൊഴി...!

2004 ജനവരി 24നാണ് ഓര്‍ക്കുട്ട് ആരംഭിച്ചത്. പത്തു ദിവസത്തിന് വ്യത്യാസത്തില്‍ ഫേസ്ബുക്കും ആരംഭിച്ചു. ആദ്യം ഓര്‍ക്കുട്ട് മുന്നേറിയെങ്കിലും പിന്നീട് ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രമായി ചുരുങ്ങി. പതിയെ പതിയെ ഇന്ത്യയിലും ബ്രസീലിലും ഫെയ്‌സ്ബുക്ക് ആധിപത്യം നേടി. ഓര്‍ക്കുട്ടിന് ആരാധകര്‍ കുറഞ്ഞു. ഇന്ത്യക്കാര്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ഓര്‍ക്കുട്ടിനെ കൈ ഒഴിഞ്ഞെങ്കിലും, ബ്രസീലില്‍ ഇപ്പോഴും ഈ സോഷ്യല്‍ മീഡിയയ്ക്ക് 40 ലക്ഷം അംഗങ്ങളുണ്ട്.

'എക്‌സ്പീരിയന്‍ ഹിറ്റ്‌വൈസ്' എന്ന സ്ഥാപനം നടത്തിയ പഠനം പറയുന്നത്, 2011 ഏപ്രിലില്‍ ബ്രസീലില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 50.51 ശതമാനം പേര്‍ ഓര്‍ക്കിട്ടിലാണ് കയറിയിരുന്നത്. 2013 ആയിപ്പോഴേക്കും അത് വെറും 2.2 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരുടെ വിഹിതം ഉയര്‍ന്ന് 66.5 ശതമാനമായി കൂടി.

2014 ജൂണ്‍ 30-ന് ഓര്‍ക്കുട്ട് പൂട്ടുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇന്നത് യാഥാര്‍ത്ഥ്യമായി.

Read more about:
Please Wait while comments are loading...

Social Counting