ജിടോക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു

Posted By: Staff

ജിടോക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഗൂഗിളിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ ജിടോക്കിന്റെ (ഗൂഗിള്‍ ടോക്ക്) പ്രവര്‍ത്തനം തടസ്സപ്പെട്ടു. ജിടോക്ക് സൈന്‍ ഇന്‍ ചെയ്ത ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും കോണ്ടാക്റ്റുകള്‍ കാണാനോ ചാറ്റ് ചെയ്യാനോ സാധിക്കുന്നില്ല. ചില ഉപയോക്താക്കള്‍ക്ക് കോണ്ടാക്റ്റുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും ചാറ്റിംഗ് നടക്കുന്നില്ല. മെസേജ് അയക്കാനാകുന്നില്ല എന്ന സന്ദേശമാണ് പലര്‍ക്കും ലഭിക്കുന്നത്.

ആഗോളതലത്തില്‍ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ദൈനംദിന ചാറ്റിംഗ് സൗകര്യമായി ജിടോക്ക് ഉപയോഗിക്കുന്നവരാണ്. പ്രവാസികളുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും ഇതില്‍ പെടും. പെട്ടെന്നുള്ള പ്രവര്‍ത്തന തടസ്സം ഉപയോക്താക്കളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ട്വിറ്ററിലും ജിടോക്ക് പ്രശ്‌നത്തിലാണ് ചൂടേറിയ ചര്‍ച്ചകള്‍.

ചാറ്റ് ബോക്‌സില്‍ ടൈപ്പ് ചെയ്യാനാകുമെങ്കിലും ആ സന്ദേശങ്ങള്‍ പിന്നീട് കാണാനാകുന്നില്ല എന്ന പ്രശ്‌നവും ചിലര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളിലും ജിടോക്ക് ആപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കാതിരിക്കുകയും കോണ്ടാക്റ്റ്‌സ് ലഭിക്കാതാരിക്കുകയുമാണ്് ചെയ്യുന്നത്.

ഭൂരിഭാഗം ഉപയോക്കതാക്കള്‍ക്കും ഈ പ്രശ്‌നം നേരിട്ടതായി ഗൂഗിള്‍ ഒരു പോസ്റ്റില്‍ സമ്മതിച്ചു. ജിടോക്ക് ഡൗണ്‍ ആകാന്‍ കാരണമെന്തെന്ന് പരിശോധിച്ചുവരികയാണെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചത്. ഇന്ന് തന്നെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തി പരിഹാരമാര്‍ഗ്ഗം ലഭ്യമാക്കാനാകുമെന്നും ഗൂഗിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നിങ്ങളിലെത്ര പേര്‍ക്ക് ജിടോക്ക് ആക്‌സസ് ചെയ്യാനാകുന്നില്ല?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot