ലണ്ടന്‍ ഒളിംപിക്‌സ്; ഇന്ററാക്റ്റീവ് ബാസ്‌കറ്റ്‌ബോള്‍ ഡൂഡില്‍ (വീഡിയോ)

Posted By: Super

ലണ്ടന്‍ ഒളിംപിക്‌സ്; ഇന്ററാക്റ്റീവ് ബാസ്‌കറ്റ്‌ബോള്‍ ഡൂഡില്‍ (വീഡിയോ)
എത്രപേര്‍ ഇന്നലെ ഗൂഗിള്‍ ഹോംപേജിലെ ഹര്‍ഡില്‍ ഡൂഡില്‍ കളിച്ചു? ഇതാ ഇന്നും അത്തരത്തിലൊരു ഇന്ററാക്റ്റീവ് ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. കീബോര്‍ഡ് ഉപയോഗിച്ച് ബാസ്‌കറ്റ് ബോള്‍ കളിക്കാം!

ടൈമറും സ്‌കോര്‍ബോര്‍ഡും കളിക്കാരന് പിറകിലെ ചുമരില്‍ കാണാം. കീബോര്‍ഡിലെ സ്‌പേസ് ബാര്‍ അമര്‍ത്തിപ്പിടിച്ചോ മൗസിലെ ഇടതു ബട്ടണ്‍ അമര്‍ത്തിയോ ഗെയിം കളിക്കാം. നിങ്ങള്‍ കീ അമര്‍ത്തുന്നതിനനുസരിച്ച് ബോള്‍ ഉയര്‍ത്തിലേക്ക് പോകും. ബാസ്‌കറ്റ് ലക്ഷ്യം വെച്ച് കീയില്‍ നിന്നും കൈ എടുക്കുക. ഇനി സ്‌കോര്‍ നോക്കൂ. 24 സെക്കന്റിനുള്ളില്‍ പരമാവധി ബോളുകള്‍ ഇത്തരത്തില്‍ ബാസ്‌കറ്റിലെത്തിക്കണം.

ഇന്നലത്തെ ഡൂഡില്‍ പോലെ ഇതിന്റെ സ്‌കോറും ഗൂഗിള്‍ പ്ലസ് വഴി ഷെയര്‍ ചെയ്യാം. റീലോഡ് ചെയ്യാനും ഓപ്ഷനുണ്ട്. ഒളിംപിക്‌സ് ആരംഭിച്ച ശേഷം 13മത്തെ ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ററാക്റ്റീവ് വിഭാഗത്തില്‍ രണ്ടാമത്തേതും. സ്‌കോറനുസരിച്ച് ഗോള്‍ഡ് കോയിന്‍ നേടാനുമാകും.

കൂടുതല്‍ വിശദാംശങ്ങള്‍ ഈ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot